eTR5 മൊഡ്യൂളിൽ PD അക്കൗണ്ട് (Personal Deposits) ആഡ് ചെയുന്ന വിധം
E-TREASURY യുടെ സൈറ്റിൽ ലോഗിൻ ചെയ്യുന്നതിനായി https://portal.etreasury.kerala.gov.in എന്ന പോർട്ടൽ ഓപ്പൺ ചെയുക. ശ്രദ്ധിക്കുക ഈ ലോഗിൻ നമ്മൾ നേരത്തെ ലോഗിൻ ചെയ്യ്തു Draft (Clerk), Approval (Officer) എന്നിവരെ സെറ്റ് ചെയ്യാൻ ലോഗിൻ ചെയിതിട്ടുള്ളതാണ്.നേരത്തെ യൂസർ ഐ ഡി പാസ്സ്‌വേർഡ് എന്നിവ E-Treasury Office Code ഉപയോഗിച്ചാണ് ചെയ്തിരുന്നത് .
എന്നാൽ ഇവിടെ നമ്മൾ യൂസർ ഐ.ഡി ,പാസ്സ്‌വേർഡ് എന്നിവ ആയി ഉപയോഗിക്കുന്നത് നേരത്തെ Approval (Officer) ആയി സെറ്റ് ചെയുമ്പോൾ ക്രീയേറ്റ് ചെയുമ്പോൾ കിട്ടിയ യൂസർ ഐഡി പാസ്സ്‌വേർഡ് ആണ് ഉപയോഗിക്കേണ്ടത് .
യൂസർ ഐ ഡി [PEN നമ്പർ] പാസ്സ്‌വേർഡും നൽകി ലോഗിൻ ചെയുക
ഈ പേജിൽ ഇടതു സൈഡിലെ E-POS എന്ന് മെനുവിന്റെ സബ് മെനുവായി Link Tsb Accounts എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു പേജിലേക്കാണ് പോകുന്നത്.ഈ തുറന്നു വരുന്ന പേജിൽ നിങളുടെ ഓഫ്‌സിലെ PD അക്കൗണ്ട് നമ്പർ TSB Account No എന്ന കോളത്തിൽആഡ് ചെയിതു നൽകുക.
Purpose എന്ന കോളത്തിൽ PD അക്കൗണ്ട് എന്ന് നൽകുക.
Account Holder നെയിം ഓട്ടോമാറ്റിക് ആയി വരുന്നതാണ്.എത്രയും നൽകി സേവ് ചെയുക
താഴെ കാണുന്ന പേജ് പോലെ സേവ് ആയതായി കാണാൻ കഴിയും
ഇത്രയും ചെയ്തു കഴിഞ്ഞാൽ ഈ പേജ് Log Out ചെയാം
ഇനി PD അക്കൗണ്ടിലേക്ക് തുക അടക്കുന്നതിനായി https://etr5.treasury.kerala.gov.in എന്ന സൈറ്റിൽ യൂസർ ഐ ഡി [PEN നമ്പർ] പാസ്സ്‌വേർഡും നൽകി ലോഗിൻ ചെയുക.
താഴെ കാണുന്ന പോലെ ഒരു പേജിലേക്കാണ് പോകുന്നത്.
Payee Name:- ഇവിടെ ഓഫീസറുടെ ഡെസിഗ്നേഷൻ നൽകുക
Mobile No
.:- ആഡ് ചെയുക
Pay Type :- ഈ കോളം ഫിൽ ചെയേണ്ടതില്ല
Add TSB Receipt Details :-ഈ ഓപ്ഷന്റെ വലതു സൈഡിൽ ആയി കാണുന്ന ഓൺ ബട്ടൺ ക്ലിക്ക് ചെയ്യുക .തൊട്ടു താഴെ ആയി നേരത്തെ ആഡ് ചെയ്യ്ത PD അക്കൗണ്ട് നമ്പർ സെലക്ട് ചെയ്യ്തു കൊടുക്കുക .Amount എന്ന കോളത്തിൽ തുക എന്റർ ചെയ്യ്തു നൽകുക
നമ്മൾ നൽകിയ വിവരങ്ങൾ Save ആകുകയും , പണം അടച്ച ആളുടെ മൊബൈലിലേക്ക് ,പണം സ്വീകരിച്ചതായി മെസ്സേജ് വരുകയും ചെയ്യുന്നതാണ്.
ഇങ്ങനെ ഒരു ദിവസം മുഴവൻ അടച്ച തുകയ്ക്ക് Pay-in-Slip generate ചെയ്യണം .അതിനു ശേഷം തൊട്ടു അടുത്തദിവസമോ മറ്റു എന്തെങ്കിലും ദിവസങ്ങളിലോ ബാങ്കിലെ / ട്രഷറി യിലോ തുക ഒടുക്കേണ്ടതാണ്. ഒരു ദിവസം മുഴുവൻ ഒടുക്കിയ തുക ഒറ്റ തവണ ആയി Pay-in-Slip generate ചെയ്യാൻ കഴിയും.
Pay-in-Slip ജെനറേറ്റ് ചെയ്യുന്നതിനായി From, To തീയ്യതികൾ നൽകിയ ശേഷം , Show ബട്ടണിൽ ക്ലിക്ക് ചെയുക . തുടർന്ന്, ആ കാലയളവിൽ സ്വീകരിച്ച മുഴുവൻ തുക വിവരങ്ങളും ക്രമമായി ലിസ്റ്റ് ചെയുന്നതാണ്.
തുടർന്ന്, താഴെ ഉള്ള Payment Type ൽ Treasury/Bank സെലക്ട് ചെയുക. അതിനു ശേഷം District, Treasury/Bank ഏതാണ് എന്ന് ഡ്രോപ്പ് മെനുവിൽ നിന്നും സെലക്ട് ചെയുക . തുടർന്ന്, വലതുവശത്തുള്ള Generate Pay-in-Slip എന്ന ബട്ടണിൽ ക്ലിക്ക് ചെയുക.
അതോടു കൂടി , Pay-in-Slip ജെനറേറ്റ് ചെയ്യപ്പെടുകയും GRN [ Government Reference Number] നമ്പർ കാണിച്ചുള്ള മെസ്സേജ് , സ്ക്രീനിൽ വരുകയും ചെയ്യുന്നതാണ് . തുടർന്ന്, താഴെ ആയി , Pay-in-Slip ന്റെ pdf വരുന്നതാണ്. അതിൽ ക്ലിക്ക് ത്തെയ്ത്, Pay-in-Slip ഡൌൺലോഡ് ചെയ്യാവുന്നതാണ്
ഡൌൺലോഡ് ചെയിതു കിട്ടുന്ന Pay-in-Slip ഉം പണവും ചേർത്ത് ട്രഷറി/ബാങ്കിൽ തുക അടയ്ക്കാവുന്നതാണ്.
No comments:
Post a Comment