Challan generation for bulk refund of loans ജീവനക്കാർ എടുക്കുന്ന GPF ലോൺ ഒന്നിച്ചു തിരിച്ചു അടക്കുന്നതിനായി സ്പാർക്കിൽ നിന്നും ചെല്ലാൻ ജനറേറ്റ് ചെയ്യണം.ചെല്ലാൻ ജനറേറ്റ് ചെയ്യുന്നത് ആ ജീവനക്കാരന്റെ പേർസണൽ ലോഗിൻ വഴി ആണ്. അതിനു ശേഷം ട്രഷറിയിൽ തുക അടച്ചതിനു ശേഷം ഡിഡിഒ ലോഗിൻ വഴി റെമിറ്റൻസ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യുകയും വേണം. റെമിറ്റൻസ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയിതു കഴിഞ്ഞാൽ ലോൺ ഓട്ടോമാറ്റിക് ക്ലോസ് ആകുന്നതാണ്. ചെല്ലാൻ ജനറേറ്റ് ചെയ്യുന്നതിനായി ജീവനക്കാരന്റെ പേർസണൽ ലോഗിൻ ഓപ്പൺ ചെയുക. Accounts-->>Challan Generation(Bulk refund of Loans) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
താഴെ കാണുന്നപോലെ ഒരു പേജ് കാണാം.ഇവിടെ ഇടതു സൈഡിൽ ആയി ജീവനക്കാരന്റെ ലോൺ ഡീറ്റെയിൽസ് ലിസ്റ്റ് ചെയ്യുന്നതാണ്. Select DDO Code --Select--ചെയ്യുക Payment Treasury :-ഏതു ട്രഷറിയിൽ ആണ് തുക അടക്കുന്നത് എന്ന് സെലക്ട് ചെയ്യുക അതിനു ശേഷം വേരിഫൈ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക അതിനു ശേഷം ജനറേറ്റ് ചെല്ലാൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക, ചെല്ലാൻ generate ചെയ്തതിനു ശേഷം തുക ട്രഷറിയിൽ അടക്കുക. ആയതിനു ശേഷം ചെയ്തതിനു ശേഷം ഡിഡിഒ ലോഗിൻ വഴി റെമിറ്റൻസ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യണം.ഡിഡിഒ ലോഗിൻ ചെയ്യുക. Salary Matters ->>Update Remittance Details (Challan) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക താഴെ കാണുന്ന പോലെ ഒരു പേജ് വരും ,അതിന്റെ ഇടതു സൈഡിൽ ആയി ചെല്ലാൻ ഡീറ്റെയിൽസ് കാണാൻ കഴിയും .അത് സെലക്ട് ചെയുക update Remittance details എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക ചെല്ലാൻ ഡീറ്റെയിൽസ് അപ്ഡേറ്റ് ആകുന്നതാണ് അതോടു കൂടി ലോൺ ഓട്ടോമാറ്റിക് ആയി ക്ലോസ് ആകുന്നതാണ്
No comments:
Post a Comment