How to calculate income tax through SPARK - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Saturday, 30 March 2024

How to calculate income tax through SPARK

 


സ്പാർക്ക് വഴി എങ്ങിനെ വരുമാന നികുതി കണക്കാക്കാം

ജീവനക്കാരുടെ വരുമാന നികുതി സാധാരണ മാന്വൽ ആയോ ,അല്ലെങ്കിൽ സോഫ്റ്റ്‌വെയർ മുഖേനെയോ ആണ് സ്റ്റേറ്റ്മെന്റ് തയാറാക്കുന്നത്. എന്നാൽ ഇത് സ്പാർക്ക് മുഖേനയും വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയും.സാലറി മാറിയ വിവരങ്ങളും,സാലറി യിൽ നിന്നും ഡിഡക്ഷൻ നടത്തിയിട്ടുള്ള വിവരങ്ങളും സ്പാർക്കിൽ ലഭ്യമാണ്.സാലറിയിൽ നിന്നും അല്ലാതെ ഉള്ള വരുമാനം,കഴിവുകൾ,എന്നിവ മാത്രം ആഡ് ചെയിതു സ്പാർക്കിൽ നിന്നും സ്റ്റേറ്റ്മെന്റ് തയ്യാറാക്കാവുന്നതാണ്.

2020-2021 സാമ്പത്തീക വര്‍ഷത്തില്‍ മുന്‍ കാലങ്ങളില്‍ ഒന്നും ഇല്ലാത്ത തരത്തിൽ ഉള്ള വരുമാനനികുതി സമ്പ്രദായമാണ് ഉള്ളത് . നികുതി സ്ലാബിന്റെ കാര്യത്തില്‍ രണ്ടു CHOICE കളില്‍ ഇഷടപ്പെട്ടത് തിരഞ്ഞെടുക്കാം എന്നതാണ്.

  1. 2019-20 ല്‍ (കഴിഞ്ഞ വര്ഷം) നിലനിന്നിരുന്ന അതേ നികുതി നിരക്കും, ഇളവുകളും അടങ്ങിയ CHOICE 1 (OLD REGIME)
  2. അല്ലെങ്കില്‍ പുതിയ നികുതി നിരക്കും, അതോടൊപ്പം ഇളവുകള്‍ എല്ലാം തടയപ്പെട്ട (87- A, 89 [1] റിബേറ്റ് ഒഴികെ) CHOICE സ്വീകരിക്കാം (NEW REGIME)

(OLD REGIME)
2019-20 സാമ്പത്തീക വര്‍ഷത്തില്‍ ഉള്ള നിരക്കാണ് ഇത്.


(NEW REGIME)


ഇങ്ങനെ രണ്ടു രീതിയിലും സ്പാർക്കിൽ നമ്മുടെ വരുമാന നികുതി കണക്ക് ആക്കാവുന്നതാണ് .എങ്ങനെ എന്ന് നോക്കാം .അതിനായി സ്പാർക്ക് ഡി ഡി ഒ ലോഗിൻ ഓപ്പൺ ചെയുക

Income Tax>>Income Tax Processing>>Salary-drawn statement സെലക്ട് ചെയിതു ജീവനക്കാരന്റെ ശമ്പള വിവരങ്ങൾ അടങ്ങിയ സ്റ്റേറ്റ്മെന്റ് കണ്ടു പരിശോധിക്കാവുന്നതും പ്രിന്റ് എടുക്കാവുന്നതുമാണ്.


Department
Office --Select--
Employee --Select--
Financial Year എന്റർ ചെയിതു കൊടുക്കുക Procced ക്ലിക്ക് ചെയുക

.


അടുത്തതായി Income from house prop എന്ന ഓപ്ഷൻ എന്റർ ചെയ്യാനാണ് ഉള്ളത്.

അതിനായി Income Tax>>Income Tax Processing>>Income from house prop. ക്ലിക്ക് ചെയുക.



ഇങ്ങനെ ഒരു പേജിലേക്കാണ് പോകുക


Department
Office
Employee

എന്നിവ സെലക്ട് ചെയിതു ആവശ്യമായ ഡീറ്റെയിൽസ് എന്റർ ചെയുക

അടുത്തതായി Other Income Earned എന്ന ഓപ്ഷൻ ആണ് എന്റർ ചെയ്യാൻ ഉള്ളത്.അതിനായി Income Tax >> Processing>>Other Income Earned എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക



താഴെ കാണുന്ന രീതിയിൽ ഉള്ള പേജിലേക്കാണ് പോകുക.

Office ---Select---
Employee --Select--- എന്നിവ സെലക്ട് ചെയുക

ഇതിൽ പറഞ്ഞിട്ടുള്ള അദർ ഇൻകം വല്ലതും ഉണ്ടെങ്കിൽ ആഡ് ചെയുക

അടുത്തതായി House Rent paid എന്ന ഓപ്ഷൻ എന്റർ ചെയുക .അതിനായി Income Tax >> Processing>>House Rent paid എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ആവശ്യമായ ഡീറ്റെയിൽസ് ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയുക

അടുത്തതായി സേവിങ് ഡീറ്റെയിൽസ് ആഡ് ചെയുക എന്നുള്ളതാണ് .അതിനായിIncome Tax>>Income Tax Processing >>Savings Details എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


താഴെ കാണുന്ന രീതിയിൽ ഉള്ള പേജിലേക്കാണ് പോകുക.


ഉചിതമായ സേവിങ് ഡീറ്റെയിൽസ് സെലക്ട് ചെയിതു ഇന്സേര്ട് ചെയുക

അടുത്തതായി Income Tax Calculation ആണ് ചെയേണ്ടത് .ഇവിടെ എല്ലാ ജീവനക്കാരുടെയും ഒന്നിച്ചു വേണമെങ്കിൽ ഒന്നിച്ചു സെലക്ട് ചെയാം.അത് അല്ല എങ്കിൽ ഓരോ ജീവനക്കാരുടെ ആയും Tax Calculation നടത്താവുന്നതാണ്.എല്ലാവരുടെയും ഒന്നിച്ചു ചെയ്യണം എങ്കിൽ എല്ലാ ഡീറ്റൈൽസും ജീവനക്കാരിൽ നിന്നും കളക്ട ചെയിതു എന്റർ ചെയിതിരിക്കണം.

Income Tax Calculation ചെയ്യുന്നതിനായി Income Tax>>Income Tax Processing >> Income Tax Processing എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഇവിടെ INDIVIDUAL എന്ന ഓപ്ഷൻ സെലക്ട് ചെയുമ്പോൾ താഴെ കാണുന്ന രീതിയിൽ ഉള്ള പേജിലേക്ക് ആകും പോകുക


ഇവിടെ Department,Office,Employee,എന്നിവ സെലക്ട് ചെയുക .ബാക്കി ഡീറ്റെയിൽസ് എല്ലാം ഓട്ടോമാറ്റിക് ആയി വരുന്നതാണ് .GO എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഇവിടെ ജീവനക്കാരുടെ Regime Comparison,Earnings/Savings,Download Report എന്നിങ്ങനെ മുന്ന് ഓപ്ഷൻ കാണാൻ കഴിയും.ഇതിൽ ക്ലിക്ക് ചെയ്തു ഡീറ്റെയിൽസ് കാണാവുന്നതാണ്.



Old Regime,New Regime എന്നിങ്ങനെ രണ്ടു രീതിയിലും ടാക്‌സ് കണക്ക് കുട്ടി വരുന്നത് കാണാം.ഇതിൽ ഇഷ്ടം ഉള്ളത് തെരഞ്ഞുടുക്കാവുന്നതാണ്.

എന്റർ ചെയ്ത് ഡീറ്റെയിൽസ് എല്ലാം ശരി ആണ് എന്ന് ഉറപ്പു വരുത്തി യാൽ Old Regime,New Regime എന്നിങ്ങനെ രണ്ടു രീതിയിൽ ഇഷ്ടം ഉള്ളത് തെരഞ്ഞുഎടുത്തു താഴെ കാണുന്ന അപ്പ്രൂവ് ആൻഡ് അപ്ഡേറ്റ് ക്ലിക്ക് ചെയുക

Download Report : ക്ലിക്ക് ചെയിതു പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്


ഇത്രയും കാര്യങ്ങൾ ആണ് ടാക്സ് സ്റ്റേറ്റ് മെൻറ് തയ്യാറാക്കുന്നതുമായി ബന്ധപെട്ടു ചെയ്യാൻ ഉള്ളത്

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved