How to pay e-Challan - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Thursday, 28 March 2024

How to pay e-Challan

e-Challan Departmental Receipt ട്രഷറി ഡിപ്പാർട്മെന്റ് ന്റെ https://etreasury.kerala.gov.in/ എന്ന സൈറ്റിലൂടെ വകുപ്പുതല റെസിപ്റ്റുകൾ ചെല്ലാൻ ജനറേറ്റ് ചെയ്തു ഓൺലൈനായി ക്യാഷ് അടക്കാവുന്നതാണ് .അതിനായി https://etreasury.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക.താഴെ കാണുന്ന പോലെ ഒരു പേജ് കാണാം
അതിൽ ഡിപ്പാർട്മെന്റൽ റെസിപ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .അപ്പോൾ താഴെ കാണുന്ന പോലെ ഒരു പേജ് വരും.
ഈ പേജിൽ ഏതു ആവശ്യത്തിന് എന്നും,ഏതു ഡിപ്പാർട്മെന്റ് ലേക്ക് ആണ് ക്യാഷ് അടക്കേണ്ടത് എന്ന് സെലക്ട് ചെയിതു മറ്റു ആവശ്യമായ ഡീറ്റെയിൽസ് കൊടുത്തു ഈ പേജിലെ ഏറ്റവും താഴെ ആയി കാണുന്ന proceed ബട്ടൺ ക്ലിക്ക് ചെയുക.ക്യാഷ് Online Payment ആയോ, Manual Payment ആയോ അടക്കുന്നതിനായി Payment Summary പേജിലേക്ക് പോകുന്നത് കാണാം.
Online Payment ആയി ക്യാഷ് അടക്കുന്നത് എങ്കിൽ Online Payment എന്നുള്ള ബട്ടൺ ക്ലിക്ക് ചെയുക.
GRN Generated എന്ന് കാണാം .അതിൽ ഒക്കെ കൊടുക്കുക
ഈ പേജിൽ ഏറ്റവും താഴെ ആയി കാണുന്ന print pay slip എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
ഇത് പോലെ ചെല്ലാൻ ജനറേറ്റ് ആകുന്നതാണ് .ഇത് പ്രിന്റ് എടുത്തു ട്രഷറിയിൽ നൽകി തുക അടക്കാവുന്നതാണ്

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved