ഗസറ്റഡ് ജീവനക്കാർക്ക് പ്രൊമോഷൻ / ട്രാൻസ്ഫെർ എന്നിവ ലഭിക്കുമ്പോൾ സ്പാർക്ക് വഴി ഓൺലൈനായി ആയി CTC/ RTC സബ്മിറ്റ് ചെയുന്ന വിധം
ഗസറ്റഡ് ജീവനക്കാർക്ക് പ്രൊമോഷൻ മുഖേനെ ട്രാൻസ്ഫെർ ലഭിച്ചാലും ,നോർമൽ ആയിട്ടുള്ള ട്രാൻസ്ഫർ ലഭിച്ചാലും പുതിയ ഉത്തരവ് പ്രകാരം സ്പാർക്ക് വഴി ഓൺലൈനായി ആയി CTC/ RTC സബ്മിറ്റ് ചെയ്യണം .അതിനായി ആദ്യം ചെയ്യണ്ടത് പ്രൊമോഷൻ മുഖേനെ ട്രാൻസ്ഫെർ ആയാലും ,നോർമൽ ആയിട്ടുള്ള ട്രാൻസ്ഫർ ആയാലും ട്രാൻസ്ഫർ ആകുന്ന ഓഫീസർ ചാർജ് കൈമാറിയ RTC (Report of Transfer of Charge ) യും ട്രാൻസ്ഫർ ഓർഡർ കോപ്പി/ പ്രൊമോഷൻ ഓർഡർ കോപ്പി സഹിതം അതാതു ഡിപ്പാർട്മെന്റിന്റെ ഹെഡ് ഓഫീസിലേക്ക് അയച്ചു കൊടുക്കുകയോ മെയിൽ ചെയ്യുകയോ ചെയ്യണം .ഹെഡ് ഓഫീസിൽ നിന്നും establishment user/DDO interface വഴി Promotion Order Details Enter ചെയ്യും.അതിനു ശേഷം (HOD) interface വഴി promotion/Transfer order Approve ചെയ്യും .അതിനു ശേഷം ആരാണോ റിലീവ് ചെയുന്നത് ആ ഓഫീസിറുടെ PEN ഉപയോഗിച്ച് സ്പാർക്ക് ലോഗിൻ ചെയുക (അത് ഡിഡിഒ ലോഗിൻ ആകാം അല്ലെങ്കിൽ ഇൻഡിവിജ്യൂൽ ലോഗിൻ ആകാം )ഇവിടെ ഉദ്ദേശിക്കുന്നത് ആരാണോ റിലീവ് ചെയുന്നത് ആ ഓഫീസിറുടെ PEN ഉപയോഗിച്ച് ലോഗിൻ ചെയുക എന്നുള്ളത് മാത്രം ആണ്.
പ്രൊമോഷനോട് കൂടിയ ട്രാൻസ്ഫർ ആണെകിൽ താഴെ കാണുന്ന മെനുവിൽ ക്ലിക്ക് ചെയുക
Menu: Service matters->Promotion/Grade/Reversion ->Relieving CTC ->>Submit Relieving request
നോർമൽ ആയിട്ടുള്ള ട്രാൻസ്ഫർ ആണ് എങ്കിൽ താഴെ കാണുന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
Service Matters-->>Transfer-->>Relieving CTC ->>Submit Relieving request |
മേൽ പറഞ്ഞിട്ടുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയുമ്പോൾ താഴെ കാണുന്ന പോലെ ഒരു പേജ് ആകും കാണുക.ഈ പേജിൽ HOD പ്രൊമോഷൻ/ട്രാൻസ്ഫർ ഓർഡർ എൻട്രി നടത്തിയ ഡീറ്റെയിൽസ് കാണാൻ കഴിയും
ഈ പേജിൽ കാണുന്ന Select എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
ഈ ഇടതു സൈഡിൽ ആയി ട്രാൻസ്ഫർ ഓർഡർ ഡീറ്റെയിൽസ് കാണാൻ കഴിയും.വലതു സൈഡിൽ ആയി എന്നാണ് റിലീവ് ചെയുന്നത് എന്നുള്ള തീയതി RTC നോക്കി എന്റർ ചെയുക.
അതിനു ശേഷം Reliving Officer Details നൽകുക (ആരാണോ ചാർജ് എടുക്കുന്നത് ആ ഓഫീസറുടെ നെയിം സെലക്ട് ചെയ്‌തു നൽകുക)
അടുത്തതായി റിപ്പോർട്ടിങ് ഓഫീസർ നെ സെലക്ട് ചെയ്യണം .അവിടെ രണ്ടു ഓപ്ഷൻ കാണാൻ കഴിയും
1 .Same Office
2 .Controlling Officer
ഈ ഓപ്ഷനിൽ നിന്നും അനുയോജ്യമായതു സെലക്ട് ചെയുക.(പല ഡിപ്പാർട്മെന്റിൽ പല രീതിയിൽ ആണ് റിപ്പോർട്ടിങ് ഓഫീസർനെ സെറ്റ് ചെയ്തിട്ടുള്ളത്)ചിലപ്പോൾ ജില്ലാ ഓഫീസർ ആകാം ..അല്ലെങ്കിൽ ഡിഡിഒ ആകാം

ഇനി റിപ്പോർട്ടിങ് ഓഫീസറുടെ ലോഗിൻ വഴി എങ്ങനെ അപ്പ്രൂവ് ചെയുന്നത് എങ്ങനെ എന്ന് നോക്കാം .ഈ ഓപ്ഷൻ എല്ലാവര്ക്കും ചെയ്യാൻ കഴിയില്ല റിപ്പോർട്ടിങ് ഓഫീസർക്ക് മാത്രം ആണ് ഇത് ചെയ്യാൻ കഴിയുക.
അതിനായി റിപ്പോർട്ടിങ് ഓഫീസറുടെ ലോഗിൻ ഓപ്പൺ ചെയുക .
ഈ പേജിൽ കാണുന്ന Approve Relieving request എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക
അപ്പ്രൂവ് ചെയ്യണ്ട ഓഫീസറുടെ നെയിം ഇവിടെ കാണാൻ കഴിയും..അതിന്റെ സൈഡിൽ ആയി സെലക്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.
ഇവിടെ റിലീവിങ് റിക്വസ്റ്റ് നൽകിയിട്ടുള്ള ജീവനക്കാരന്റെ ഡീറ്റെയിൽസ് എല്ലാം കാണാൻ കഴിയും .അത് ശരി ആണ് എന്ന് ഉറപ്പു വരുത്തി അപ്പ്രൂവ് ചെയാം

റിപ്പോർട്ടിങ് ഓഫീസർ അപ്പ്രൂവൽ ചെയിതു കഴിഞ്ഞാൽ അടുത്തായി Forward Relieving request to AG. ക്ക് സബ്മിറ്റ് ചെയുക എന്നുള്ളതാണ്.അതിനായി നമ്മൾ ഓപ്പൺ ചെയ്യണ്ട ലോഗിൻ ഏതു ഓഫീസിൽ നിന്ന് ആണോ റിലീവ് ആയതു (അത് പ്രൊമോഷൻ ട്രാൻസ്ഫർ ആയാലും ,നോർമൽ ട്രാൻസ്ഫർ ആയാലും)ആ ഓഫീസിലെ നിലവിലെ ഡിഡിഒ ലോഗിൻ ഓപ്പൺ ചെയിതു Forward Relieving request to AG എന്ന ഓപ്ഷൻ ഓപ്പൺ ചെയിതു സബ്മിറ്റ് ചെയ്യണം
പ്രൊമോഷൻ ട്രാൻസ്ഫർ ആണെകിൽ താഴെ കാണുന്ന ഓപ്ഷൻ സെലക്ട് ചെയുക
Menu:-Service Matters->>-Promotion/Grade/Reversion->>Relieving CTC->>Forward Relieving request to AG.
നോർമൽ ട്രാൻസ്ഫർ ആണെകിൽ താഴെ കാണുന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
Menu:-Service Matters->>-Transfer->>Relieving CTC->>Forward Relieving request to AG.
താഴെ കാണുന്ന പോലെ ഒരു പേജ് ആകും കാണുക
Forward Relieving request നൽകേണ്ട ഓഫീസറുടെ ഡീറ്റെയിൽസ് ഇവിടെ കാണാൻ കഴിയും .ഇവിടെ കാണുന്ന സെലക്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
ഈ പേജിൽ ജോയിനിംഗ് ടൈം എന്ന കോളം ഫിൽ ചെയ്തു കമ്പ്യൂട്ടറിൽ ഡിഡിഒ യുടെ ഡിജിറ്റൽ സൈനർ കണക്ട് ചെയ്ത് Digitally Sign എന്ന ഓപ്ഷൻ ക്ലിക് ചെയ്തു token password നൽകി Relieving request AG ക്ക് ഫോർവേഡ് ചെയ്യാവുന്നതാണ്.
അപ്പ്രൂവ് ചെയിതു കഴിയുമ്പോൾ CTC ഒരു കോപ്പി നമുക്ക് ഡൌൺലോഡ് ചെയിതു സൂഷിക്കാൻ കഴിയും.
ഇത്രയും ചെയിതു കഴുയുമ്പോൾ ഓഫീസർ നമ്മുടെ ഓഫീസിൽ നിന്നും റിലീവ് ആകുന്നതാണ് .ഇനി അടുത്തതായി ഈ ഓഫീസർനെ പുതിയ ഓഫീസിൽ ജോയിൻ ചെയ്യിക്കുക എന്നതാണ്.അതിനായി ഏതു ഓഫീസറിനെ ആണോ ജോയിൻ ചെയ്യിക്കേണ്ടത് ആ ഓഫീസറുടെ PEN വെച്ചുള്ള ലോഗിൻ ഓപ്പൺ ചെയിതു joining request സുബ്മിറ്റ് ചെയ്യണം
പ്രൊമോഷൻ ട്രാൻസ്ഫർ ആണെകിൽ താഴെ കാണുന്ന ഓപ്ഷൻ സെലക്ട് ചെയുക
Menu:-Service Matters->>-Promotion/Grade/Reversion->>Joining CTC->>Submitt Joining Request
നോർമൽ ട്രാൻസ്ഫർ ആണെകിൽ താഴെ കാണുന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
Menu:-Service Matters->>-Transfer->>Joining CTC->>Submit Joining Request
ഈ ഓപ്ഷനിൽ ക്ലിക്ക് ചെയുമ്പോൾ താഴെ കാണുന്ന പോലെ ഒരു പേജ് ആണ് കാണാൻ കഴിയുക .ഇവിടെ ജോയിനിംഗ് റിക്വസ്റ്റ് ഓപ്ഷൻ കാണാൻ കഴിയും.അതിൽ സെലക്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
താഴെ കാണുന്ന പോലെ ഒരു പേജ് ആണ് കാണാൻ കഴിയുക.ഇവിടെ ന്യൂ ഓഫീസിൽ ജോയിൻ ചെയിത തീയതി നൽകി Submit to DDO എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

Joining CTC AG ക്ക് ഫോർവേർഡ് ചെയ്യുന്നതിനായി ഡിഡിഒ ലോഗിൻ ഓപ്പൺ ചെയ്യുക
പ്രൊമോഷൻ ട്രാൻസ്ഫർ ആണെകിൽ താഴെ കാണുന്ന ഓപ്ഷൻ സെലക്ട് ചെയുക
Menu:-Service Matters->>-Promotion/Grade/Reversion->>Joining CTC->>Forword Joining CTC to AG
നോർമൽ ട്രാൻസ്ഫർ ആണെകിൽ താഴെ കാണുന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
Menu:-Service Matters->>-Transfer->>Joining CTC->>Forward Joining CTC to AG
ഈ ഓപ്ഷനിൽ ക്ലിക്ക് ചെയുമ്പോൾ താഴെ കാണുന്ന പോലെ ഒരു പേജ് ആണ് കാണാൻ കഴിയുക.ഇവിടെ കാണുന്ന Select എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
ഈ ഓപ്ഷനിൽ ക്ലിക്ക് ചെയുമ്പോൾ താഴെ കാണുന്ന പോലെ ഒരു പേജ് ആണ് കാണാൻ കഴിയുക.
ഈ പേജിൽ ഡീറ്റെയിൽസ് എല്ലാം വെരിഫൈ ചെയ്തതിനു ശേഷം ബിൽ ടൈപ്പ് നൽകി കമ്പ്യൂട്ടറിൽ ഡിഡിഒ യുടെ ഡിജിറ്റൽ സൈനർ കണക്ട് ചെയ്ത് Digitally Sign CTC എന്ന ഓപ്ഷൻ ക്ലിക് ചെയ്തു token password നൽകി Forward CTC to AG എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു AG ക്ക് ഫോർവേഡ് ചെയ്യാവുന്നതാണ്.
ഇവിടെ RTC നമുക് ഡൗൺലോഡ് ചെയ്യാൻ കഴിയും .ഇത്രയും ചെയിതു കഴിഞ്ഞാൽ ഓഫീസർ ജോയിൻ ചെയ്യുന്നതിനുള്ള നടപടി പൂർത്തി ആകുന്നതാണ് .
No comments:
Post a Comment