Tutorial Regarding Application for Surrender of Earned Leave - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Thursday, 28 March 2024

Tutorial Regarding Application for Surrender of Earned Leave

 

ആനുകാലികമായി സമ്പാദിച്ച ലീവ് സറണ്ടർ -നോൺ-ഗസറ്റഡ് ജീവനക്കാർ ഓൺലൈൻ അപേക്ഷ നൽകുന്ന വിധം സർക്യൂലർ No.7912023lFin തീയതി 09-08-2023 Finance(ITSF)Department ന്റെ ഉത്തരവ് പ്രകാരം ആനുകാലികമായി സമ്പാദിച്ച ലീവ് സറണ്ടർ ക്ലെയിം ചെയ്യുന്നതിന് നോൺ-ഗസറ്റഡ് ജീവനക്കാർ ഓൺലൈനായി അവരുടെ ഇൻഡിവിഡൽ ലോഗിൻ വഴിയിയോ,ഡിഡിഒ ലോഗിൻ വഴിയോ അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യണം. 16.04.2020-ലെ ജി.ഒ.(പി) നം.42/2020/ഫിൻ പ്രകാരം ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്, സബോർഡിനേറ്റ് സർവീസുകളിലെ ഓഫീസ് അറ്റൻഡന്റുകൾ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ എന്നിവർക്ക് ലീവ് സറണ്ടർ ക്യാഷ് ചെയ്യപ്പെടും. മറ്റുള്ളവർക്ക്, G.O.(P) No.152/2020/Fin dated 05/11/2020 പ്രകാരം അതത് PF അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഇൻഡിവിഡൽ (Personal Login)ലോഗിൻ വഴി ചെയുന്ന വിധം(ഡിഡിഒ ലോഗിൻ വഴിയും ഇത് ചെയ്യാവുന്നതാണ്) ശ്രദ്ധിക്കുക :-ഇത് സ്പാർക്ക് ഓൺ മൊബൈൽ വഴി പറ്റില്ല. സ്പാർക്ക് ലോഗിൻ ചെയ്യുക

താഴെ കാണുന്ന പേജിൽ Service Matters-->>Leave Surrender-->>Leave Surrender Application എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
താഴെ കാണുന്ന പോലെ ഒരു പേജ് കാണാം .അതിൽ Leave Surrender effective date (As on date) * ടൈപ്പ് ചെയ്‌തു നൽകുക Leave Surrender effective date (As on date) * ടൈപ്പ് ചെയ്‌തു നൽകുക Amount to be credited to PF * സെലക്ട് ചെയ്യുക (കുറിപ്പ് :-ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്, സബോർഡിനേറ്റ് സർവീസുകളിലെ ഓഫീസ് അറ്റൻഡന്റുകൾ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ എന്നിവർക്ക് ഇവിടെ Yes/ No എന്ന ഓപ്ഷനുകൾ സെലക്ട് ചെയിതു നല്കാൻ കഴിയും.മറ്റുള്ള ജീവനക്കാർക്ക് ഈ ഓപ്ഷൻ ഇനേബിൾ അല്ല.) അതിനു തൊട്ടു താഴെ ആയി കാണുന്ന ഡിക്ലറേഷൻ കൂടി ടിക്ക് ചെയിതു submit Application എന്ന ബട്ടൺ കൂടി ക്ലിക്ക് ചെയ്യുക
അപ്ലിക്കേഷൻ ഡിഡിഒ ലോഗ്‌നിലേക്ക് ഫോർവേർഡ് ആകുന്നതാണ് .അപ്പ്രൂവ് ചെയ്യുന്നതിനായി ഡിഡിഒ ലോഗിൻ ഓപ്പൺ ചെയ്യുക.
Service Matters -->>Leave Surrender-->>Verify Surrender Application എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക(കുറിപ്പ് :-ഈ ഓപ്ഷൻ ക്ലാർക്ക് ലോഗിൻ വഴിയും ചെയ്യാവുന്നതാണ്‌ ).താഴെ കാണുന്ന പോലെ ഒരു പേജ് വരും .അതിൽ നേരത്തെ സറണ്ടർ അപ്ലിക്കേഷൻ നൽകിയ ജീവനക്കാരന്റെ നെയിം ലിസ്റ്റ് ചെയ്യും .അതിൽ കാണുന്ന Details എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഡീറ്റെയിൽസ് ൽ ക്ലിക്ക് ചെയുമ്പോൾ ആപ്ലിക്കേഷൻ മുഴുവൻ വിവരങ്ങളും കാണാവുന്നതാണ്.ഏറ്റവും താഴെ ആയി കാണുന്ന Forwarded/ Rejection Remarks രേഖപ്പെടുത്തി Forward ചെയ്യുകയോ ,അപ്ലിക്കേഷൻ വിവരങ്ങൾ തെറ്റാണു എങ്കിൽ Rejection ചെയ്യുകയോ ചെയ്യാവുന്നതാണ്.
ഫോർവേർഡ് ചെയ്ത് അപ്ലിക്കേഷൻ സാങ്ക്ഷൻ ചെയ്യുന്നതിനായി Service Matters -->>Leave Surrender-->>Sanction Leave Surrender എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.താഴെ കാണുന്ന പോലെ ഒരു പേജ് കാണാം.അതിൽ കാണുന്ന Details എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
തുടർന്ന വരുന്ന പേജിൽ Approval/Rejection Remark കമെന്റ്സ് രേഖപ്പെടുത്തി കമ്പ്യൂട്ടറിൽ DSC കൂടി കണക്ട് ചെയ്തു Approve എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
താഴെ കാണുന്ന പേജിൽ പാസ്സ്‌വേർഡ് നൽകി ഒക്കെ പറയുക
സാങ്ക്ഷൻ ഓർഡർ സൈൻ ചെയ്യുന്നതിനുള്ള കൺഫോം ബട്ടൺ ക്ലിക്ക് ചെയ്യുക
അതോടു കൂടി അപ്ലിക്കേഷൻ സാങ്ക്ഷൻ ആകുന്നു എന്നുള്ള മെസേജ് വരുന്നതാണ്
സറണ്ടർ ഓർഡർ കാണുന്നതിനായി ഈ പേജിൽ നിന്നും view എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
സറണ്ടർ ഓർഡർ അല്ലാതെയും ഡൌൺ ലോഡ് ചെയ്യാവുന്നതാണ് .അതിനായി Service Matters -->>Leave Surrender-->>Download Sanction Order എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഈ പേജിൽ ഡൌൺ ലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു സാങ്ക്ഷൻ ഓർഡർ ഡൌൺലോഡ് ചെയ്യാവുന്നതാണ്
ഇനി ബിൽ പ്രോസസ്സ് ചെയ്യാവുന്നതാണ്. ഇനി ബിൽ പ്രോസസ്സ് ചെയ്യാവുന്നതാണ്.Salary Matters ->>Processing-->>Leave Surrender എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
Month/Year  Department, Office(s) Bill Type     ഇത്രയും കാര്യങ്ങൾ സെലക്ട് ചെയിതു കൊടുക്കുക.വലതു സൈഡിൽ ആയി സറണ്ടർ ഓർഡർ ജെനെററ്റ് ചെയിത ജീവനക്കാരുടെ നെയിം വലതു സൈഡിൽ വരും .ഇവിടെ വേണമെകിൽ income tax ഇതിൽ നിന്ന് കുറവ് ചെയാം .അതിനു ശേഷം   ക്ലിക്ക് ചെയുക . job complete  അയാൾ job completed successfully എന്ന് മെസ്സേജ് വരും .job completed  ആയാൽ മാത്രം പോരാ നമുക്ക് ബിൽ കുടി ചെക്ക് ചെയ്യണം .ബിൽ പരിശോധിച്ചു ശരി  ആണെങ്കിൽ  ബിൽ ട്രഷറി ക്ക് E submit ചെയ്യാവുന്നതാണ്

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved