11th PAY REVISION UPDATED IN SPARK - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Tuesday, 2 April 2024

11th PAY REVISION UPDATED IN SPARK

 



പേ റിവിഷൻ സ്പാർക്കിൽ അപ്ഡേറ്റ് ചെയുന്ന വിധം

ജീവനക്കാരുടെ 11 മത് ശമ്പളപരിഷ്‌കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി 01/ 07/ 2019 മുതലുള്ള സർവീസ് ഹിസ്റ്ററി കറക്റ്റ് ആണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം.അതിനുശേഷം അപ്ഡേറ്റ് ചെയാവുന്നതും,തെറ്റ് വരുകയാണെകിൽ വീണ്ടും ക്യാൻസൽ ചെയ്യാവുന്നതും ആണ്.11 മത് ശമ്പളപരിഷ്‌കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി സ്പാർക്ക് ഡി ഡി ഒ ലോഗിൻ ലോഗിൻ ചെയുക .അതിൽ

Salary Matters-->>Pay Fixation - 11th Pay Revision-->>Pay Fixation - 11th Pay Revision ക്ലിക്ക് ചെയുക


അതിൽ Department--Select--Office,DDO Code,Bill Type എന്നിവ സെലക്ട് ചെയിതു കൊടുക്കുക

താഴെ സെലക്ട് ചെയിതു കൊടുത്ത ബിൽ ടൈപ്പിൽ ഉള്ള ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ്


സൈഡിൽ ആയി സെലക്ട് എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക


വലതു സൈഡിൽ ആയി Present Salary details,Old Service history details,New Service history details എന്നിവ കാണാൻ കഴിയുന്നതാണ്.എല്ലാം ശരിയാണ് എന്ന് സർവീസ് ബുക്ക് മായി പരിശോധിച്ചു ഉറപ്പു വരുത്തിയതിനു ശേഷം താഴെ ആയി കാണുന്ന സർട്ടിഫിക്കറ്റ് കുടി ടിക്ക് ചെയിതു update revised pay എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഇപ്പോൾ പുതിയ പേ റിവിഷൻ അപ്ഡേറ്റ് ആയി കഴിഞ്ഞു..01/ 07/ 2019 മുതൽ ഉള്ള സർവീസ് ഹിസ്റ്ററി യും ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകുന്നതാണ്.

പുതിയ സാലറി അപ്ഡേറ്റ് ആയോ എന്ന് പരിശോധിക്കുന്നതിനായി Salary Matters-->>Changes in the month-->>Present Salary ക്ലിക്ക് ചെയുക .അതിൽ എംപ്ലോയീ സെലക്ട് ചെയുക GO പറയുക

ഇവിടെ പുതിയ നിരക്കിലുള്ള പേ ,ഡി എ ,HRA എന്നിവ അപ്ഡേറ്റ് ആയതായി കാണാവുന്നതാണ്.

പേ റിവിഷൻ അപ്ഡേറ്റ് ചെയ്തത് ക്യാൻസൽ ചെയ്യണം എന്നുടെങ്കിൽ അതിനായി

Salary Matters-->>Pay Fixation - 11th Pay Revision-->>Pay Fixation - 11th Pay Revision Cancellation എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.


അതിൽ Department--Select--Office,DDO Code,Bill Type എന്നിവ സെലക്ട് ചെയിതു കൊടുക്കുക

പുതിയ പേ അപ്ഡേറ്റ് ചെയിത ജീവനക്കാരന്റെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ്.അതിന്റെ സൈഡിൽ ആയി കാണുന്ന സെലക്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഇവിടെ Present Salary details,Revised Service history details,Service history details എന്നിവ കാണാൻ കഴിയുന്നതാണ്.ഏറ്റവും താഴെ ആയി Revert pay fixation എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്‌താൽ പഴയ പേ യിലേക്ക് revert ആകുന്നതാണ്.ഓട്ടോ മാറ്റിക്ക് ആയി സർവീസ് ഹിസ്ററി യും അപ്ഡേറ്റ് ആകുന്നതാണ്

ഇത്രയും കാര്യെങ്ങൾ ആണ് സ്പാർക്കിൽ പേ റിവിഷൻ അപ്ഡേഷനുമായി ബന്ധപെട്ടു അറിഞ്ഞിരിക്കേണ്ടത്

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved