Co-operative Recovery from the salary of State Government Employees through SPARK
സഹകരണ ബാങ്കുകൾ,ബാങ്കുകൾ,സൊസൈറ്റികൾ,കെ .എസ്. എഫ്.ഇ തുടെങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാർ ലോൺ എടുക്കുകയും,തിരിച്ചു അടക്കാതെ വരുമ്പോൾ റിക്കവറി നടത്തുന്നതിനായി നോട്ടീസ് വരുകയും ചെയുകയും,അത് അനുസരിച്ചു സാലറി യിൽ നിന്നും തുക ഈടാക്കി ബാങ്കിന് നൽകുകയും വേണം.സ്പാർക്കിൽ നിന്നും റിക്കവറി നടത്തുന്നതിനായി സ്പാർക്കിൽ അപ്‌ഡേഷൻ വരുകയും ചെയിതിട്ടുള്ളതാണ്.അതനുസരിച്ച്, ഡിഡിഒ റിക്കവറി നടത്തിയ തുക ഡിഡിഒയുടെ പ്രത്യേക ടിഎസ്‌ബി അക്കൗണ്ടിലേക്ക് മാറ്റുകയും അവിടെ നിന്ന് ടിഎസ്‌ബി ചെക്ക് വഴി ബന്ധപ്പെട്ട സഹകരണ സ്ഥാപനത്തിലേക്ക് തുക കൈമാറുകയും ചെയ്യും.
ഇങ്ങനെ ഉള്ള റിക്കവറി അതാതു സഹകരണ സ്ഥാപനങ്ങൾക്ക് നേരിട്ട് തന്നെ റിക്കവറി നോട്ടീസ് അയക്കാതെ സ്പാർക്കിൽ enter ചെയ്യുന്നതിന് അതാതു സ്ഥാപനങ്ങൾക്ക് അനുമതി നല്കിയിട്ടുള്ളതും,ഡിഡിഒ അപ്പ്രൂവ് ചെയിതു റിക്കവറി നടത്താവുന്നതും ആണ്.പക്ഷെ ഇപ്പോഴും നോട്ടീസ് തന്നെ ലഭിക്കുകയാണ് പതിവ്.ഇങ്ങനെ നോട്ടീസ് ലഭിക്കുകയോ,സ്പാർക്കിൽ റിക്കവറി നടത്താൻ അപ്പ്രൂവ് ചെയ്യാൻ ഓപ്ഷൻ വരുകയോ ചെയ്യ്താൽ എന്ത് ചെയ്യണം എന്ന് നോക്കാം.അതിനായിSalary Matters >Co-operative Recovery>Approve Co-operative Recovery Request ക്ലിക്ക് ചെയുക
DDO:- സെലക്ട് ചെയുക
എതെകിലും ജീവനക്കാർക്കു റിക്കവറി നടത്തുന്നത്തിനു സഹകരണ സ്ഥാപനങ്ങൾ അപ്പ്രൂവലിനു അയച്ചിട്ടുണ്ടെങ്കിൽ ഈ പേജിൽ നെയിം ലിസ്റ്റ് ചെയ്യും .പേര് ന്റെ സൈഡിൽ ആയി സെലക്ട് ഓപ്ഷൻ കാണാം.അത് സെലക്ട് ചെയുക.ഓട്ടോ മാറ്റിക് ആയി ഡീറ്റെയിൽസ് വലതു സൈഡിൽ കാണുന്ന കോളങ്ങളിൽ ഫിൽ ആയി വരുന്നതാണ്.Approve ക്ലിക്ക് ചെയിതാൽ സാലറിയിൽ നിന്നും തുക പിടിച്ചു തുടുങ്ങുന്നതാണ്.
ഈ ഒരു ഓപ്ഷൻ കൂടാതെ നമുക്ക് നേരിട്ടും റിക്കവറി ഡീറ്റെയിൽസ് ആഡ് ചെയ്ത് സാലറിയിൽ തുക പിടിക്കാവുന്നതാണ്.അതിനായി
Salary Matters>Co-operative Recovery>Recovery details ക്ലിക്ക് ചെയുക
DDO Code --Select--ചെയുകBill Code :-ബിൽ ടൈപ്പ് --Select-- ചെയുക
Employee :---Select--ചെയുക
District :----Select---ചെയുക
Co Operative Society:-ഏതു ധനകാര്യസ്ഥാപനം ആണ് എന്നുള്ളത് സെലക്ട് ചെയുക
Add new Society എന്നൊരു ഓപ്ഷൻ ഇവിടെ കാണാം.നമ്മൾ സെലക്ട് ചെയ്യാൻ നോക്കുന്ന ധനകാര്യസ്ഥാപനം ഇവിടെ കാണുന്നില്ല എങ്കിൽ നമുക്ക് തന്നെ ഈ ഓപ്ഷൻ വഴി ആഡ് ചെയിതു കൊടുക്കാവുന്നതാണ് .
Loan or chitty No :-ടൈപ്പ് ചെയുക
Letter or request No:-ടൈപ്പ് ചെയുക
Total amount to be Recovered:-ടൈപ്പ് ചെയുക
Monthly amount:-ടൈപ്പ് ചെയുക
Amount Recovered so far:- ഇത് വരെ ലോൺ അടച്ചിട്ടുള്ള തുക ഉണ്ടെങ്കിൽ കൊടുക്കുക.ഇല്ല എങ്കിൽ '0'കൊടുക്കുക
Closing file No.:-ഈ ഓപ്ഷൻ റിക്കവറി ക്ലോസ് ആകുന്ന സമയം നല്കാൻ ഉള്ളതാണ്.അപ്പോൾ ഈ ഓപ്ഷൻ എടുത്തു ഫയൽ നമ്പർ നൽകുക
Status:- Active/ Close :-റിക്കവറി ക്ലോസ് ആകുന്ന സമയം Close സെലക്ട് ചെയുക.ഇല്ല എങ്കിൽ Active
Freeze-From(MM/YYYY):- റിക്കവറി നടന്നു വരവേ ഏതെങ്കിലും മാസം റിക്കവറി ഒഴുവാക്കണം എങ്കിൽ ഇതിൽ തീയതി നൽകി ഒഴുവാക്കാം
/
To (MM/YYYY)
ഡീറ്റെയിൽസ് എല്ലാം നൽകിയതിന് ശേഷം ഇതിനു താഴെ ആയി confirm ബട്ടൺ കാണാം.അതിൽ ക്ലിക്ക് ചെയുക.
അടുത്ത സാലറി മുതൽ റിക്കവറി സ്റ്റാർട്ട് ആകുന്നതാണ്.ഈ തുക ഡിഡിഒ യുടെ S TSB യിലേക്കാണ് പോകുന്നത്.ബിൽ നൽകുമ്പോൾ S TSB ചെക്കും,ധനകാര്യസ്ഥാപനത്തിന്റെ ഡീറ്റെയിൽസ് എഴുതി നൽകിയാൽ ട്രഷറിയിൽ നിന്ന് തന്നെ ഈ തുക ട്രാൻസ്ഫർ ചെയ്യുന്നതാണ്.പക്ഷെ ചില ട്രഷറികൾ ബിൽന്റെ കൂടെ സ്വീകരിക്കാറില്ല.പ്രത്യകം proceedings തയാറാക്കി S TSB ചെക്കു സഹിതം നല്കണം .
confirm ബട്ടൺ അടുത്തായി delete ഓപ്ഷൻ കാണാം.ലോൺ തീർന്നാൽ വേണമെങ്കിൽ സെലക്ട് ചെയിതു ഡിലീറ്റ് ചെയ്യാവുന്നതാണ്.സാധാരണ കേസിൽ ചെയേണ്ടതില്ല. അതുപോലെ ഇതുമായി ബന്ധപെട്ടു ഇതിന്റെ സബ് മെനു വായി .കാണുവുന്നതാണ്.ആവശ്യമായ ഡീറ്റെയിൽസ് സെലക്ട് ചെയ്തു എടുക്കാവുന്നതാണ്
- Cooperative Recovery Status
- Recovery Statement
- Co-operative Recovery Report
- Employee Recovery Search
ഇത്രയും കാര്യങ്ങൾ ആണ് Co-operative Recovery ഓപ്ഷനിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
No comments:
Post a Comment