ഈ ഫയലിംഗ് ചെയ്യുന്നതിനായി www.incometax.gov.in എന്ന പുതിയ പോർട്ടൽ ആണുപയോഗിക്കേണ്ടത് .അഡ്രസ്സ് ബാറില്‍ www.incometax.gov.in എന്ന് ടൈപ്പ് ചെയിതു കൊടുത്തു enter ബട്ടൺ ക്ലിക്ക് ചെയുക
ഈ പേജിൽ ഏറ്റവും മുകളിലായി ലോഗിൻ ചെയ്യുന്നതിനും,പുതുതായി രജിസ്റ്റർ ചെയുന്നതിനുമുള്ള ഓപ്ഷൻ കാണാൻ കഴിയും.ഈ ഫയലിംഗ് ചെയ്യുന്നതിനായി Login എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.യൂസർ ഐ ഡി എന്റർ ചെയ്യുന്നതിനുള്ള പേജ് കാണാൻ കഴിയും.
യൂസർ ഐ ഡി ടൈപ്പ് ചെയിതു Continue ബട്ടൺ ക്ലിക്ക് ചെയുക.
ഇവിടെ നമ്മുടെ പ്രൊഫൈൽ സ്റ്റാറ്റസ് കാണാവുന്നതാണ്.പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാൻ ഉണ്ടെങ്കിൽ update എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.ഇല്ല എങ്കിൽ Skip എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു മെയിൻ പേജിൽ എത്താം.
ഈ ഫയലിംഗ് ചെയ്യുന്നതിനായി e- file എന്ന ടാബിലെ Income Tax Return എന്ന മെനു വിലെ File Income Tax Return എന്ന സബ് മെനുവിൽ ക്ലിക്ക് ചെയുക.(ഇല്ലെങ്കിൽ തുറന്നു വരുന്ന പേജിൽ കാണുന്ന File now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക )
‘Assessment Year’ കൊടുക്കുന്നതിനുള്ള പേജിൽ എത്തുന്നു . 2023-24 സാമ്പത്തിക വർഷത്തെ റിട്ടേൺ ചെയ്യുന്നതിന് Assessment Year ‘2024-25(Current A Y)’എന്ന് സെലക്ട് ചെയുക.തുടർന്ന് ‘Continue’ ക്ലിക്ക് ചെയുക.
ഈ പേജിൽ Select mode of filing നു താഴെ ആയി ‘Online (Recommended)’ എന്ന് സെലക്ട് ചെയിതു . ‘Continue’ ക്ലിക്ക് ചെയുക.
Start New Filing എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.
Individual എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ‘Continue’ ക്ലിക്ക് ചെയുക
ITR സെലക്ട് ചെയ്യുന്നതിനുള്ള പേജിൽ എത്തുന്നു.സാലറി.പെൻഷൻ,ഫാമിലി പെൻഷൻ,ബാങ്ക് പലിശ എന്നിങ്ങനെ ഉള്ള വരുമാനം ഉള്ളവർക്ക് ITR 1 തെരഞ്ഞുഎടുക്കാം.തുടർന്ന് ‘Proceed with ITR 1’ ക്ലിക്ക് ചെയുക.
ഈ പേജിൽ ഇടതു സൈഡിൽ ആയി ITR ഫോം നെ കുറിച്ച് ഹെൽപ് നായി Help me decide which ITR Form to file നു താഴെ Proceed ക്ലിക്ക് ചെയിതു നിർദേശങ്ങൾ വായിച്ചു മനസിലാക്കാവുന്നതാണ്.
ഈ പേജിൽ ‘Let’s Get Started’ ക്ലിക്ക് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.
1 .വരുമാന പരിധിയായ 2,50,000 രൂപയില്‍ കൂടുതൽ ഉള്ളത് കൊണ്ടാണ് ഫയൽ ചെയുന്നത് എങ്കിൽ ഒന്നാമത്തെ ഓപ്ഷൻ ക്ലിക്ക് ചെയുക.
2 .Filing return of income due to fulfilling any one or more below mentioned conditions as per Seventh Proviso to section 139(1): എന്ന ഓപ്ഷൻ 2,50,000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള ഒരാള്‍ Section 139(1) പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല. എന്നാല്‍ ഇതിലും വരുമാനം കുറഞ്ഞ ഒരാള്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുകയോ വിദേശ യാത്രയ്ക്കായി 2 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കുകയോ, ഒരു കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയോ ചെയ്തെങ്കില്‍ അവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇങ്ങനെയുള്ളവർ ഈ ഓപ്ഷൻ ക്ലിക്ക് ചെയുക
3 .മറ്റു കാരണങ്ങൾ ആണെകിൽ Others ഓപ്ഷൻ ക്ലിക്ക് ചെയുക
തുടര്ന്നു ‘Continue’ ക്ലിക്ക് ചെയുക
ഒരു പുതിയ പേജിലേക്ക് വരുന്നതാണ്.OK എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
ഈ പേജിൽ ‘Return Summary’ ക്കു താഴെ ആയി Personal Information, Gross Total Income,Total Deductions, Tax Paid, Total Tax Liability എന്നിങ്ങനെ കാണാൻ കഴിയും.ഓരോന്നിനും നേരെ കാണുന്ന Arrow Mark ൽ ക്ലിക്ക് ചെയിതു ഓരോ ഭാഗങ്ങളും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളും ,കൂട്ടിചേർക്കലും നടത്തി അപ്ഡേറ്റ് ചെയാം.ആദ്യo Personal Information ക്ലിക്ക് ചെയുക.
ഈ പേജിൽ Profile, Contact Details എന്നിവ കാണാം.താഴെ ആയി ‘Nature of Employment എന്നുള്ളത് സെലക്ട് ചെയുക
“Filed u/s” എന്നയിടത്ത് 139/1 On or before due date തെരെഞ്ഞെടുക്കുക. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന ദിവസത്തിന് ശേഷമാണ് E Filing നടത്തുന്നത് എങ്കില്‍ ‘’139(4) Belated’ തെരെഞ്ഞെടുക്കുക. ഒരിക്കല്‍ ഫയല്‍ ചെയ്ത് പിന്നീട് സ്വമേധയാ Revise ചെയ്യുകയാണെങ്കില്‍ ‘139(5) Revised’ സെലക്ട് ചെയ്യുക.
Do you wish to exercise the option u/s 115BAC(6) of Opting out of new tax regime ?:-
(ഇവിടെ മാറ്റം വന്നിട്ടുണ്ട് ശ്രദ്ധിക്കുക )
നികുതി സ്ലാബിന്റെ കാര്യത്തില്‍ രണ്ടു CHOICE കളില്‍ ഇഷടപ്പെട്ടത് തിരഞ്ഞെടുക്കാം എന്നതാണ്.
1 (കഴിഞ്ഞ വര്ഷം) നിലനിന്നിരുന്ന അതേ നികുതി നിരക്കും, ഇളവുകളും അടങ്ങിയ CHOICE 1 (OLD REGIME)
2 .അല്ലെങ്കില്‍ പുതിയ നികുതി നിരക്കും, അതോടൊപ്പം ഇളവുകള്‍ എല്ലാം തടയപ്പെട്ട (87- A, 89 [1] റിബേറ്റ് ഒഴികെ) CHOICE സ്വീകരിക്കാം (NEW REGIME)
മുകളിൽ പറഞ്ഞതനുസരിച്ചു പുതിയ രീതിയിൽ ആണ് ടാക്സ് കണക്കാക്കിയതു എങ്കിൽ "No' എന്ന് സെലക്ട് ചെയുക .അല്ലെങ്കിൽ "Yes " ക്ലിക്ക് ചെയുക
അതിനു ചുവടെ ബാങ്ക് ഡീറ്റെയിൽസ് കാണാം .റീഫണ്ട് ലഭിക്കാൻ ഉണ്ടെങ്കിൽ റിട്ടേൺ സബ്മിറ്റ് ചെയ്യുന്നതിന് മുന്പായി ബാങ്ക് അക്കൗണ്ട് നമ്പർ അപ്ഡേറ്റ് ചെയ്യ്തു Pre – validate ചെയ്യണം . Refund തുക ഏത് Pre Validated Account ലേക്ക് ആണ് നൽകേണ്ടത് എന്നുള്ളത് ‘Nominated for Refund’ നു നേരെ സെലക്ട് ചെയ്യണം .
അതിനു ശേഷം ‘Confirm’ ക്ലിക്ക് ചെയുക
വരുമാന വിവരങ്ങള്‍ ഈ പേജിലാണ് ചേര്‍ക്കേണ്ടത്. Income Tax Statement നോക്കി ഇത് പൂരിപ്പിക്കാം.
Salary Exemption ഉള്ള വിവങ്ങൾ ഇവിടേ ചേർക്കാം
1 .Are you eligible to claim exemption in respect of expenditure incurred on cost of travel on tour or transfer, maintenance of uniform, (Tax Statement നോക്കി exemption നേടിയിട്ടുണ്ടെങ്കിൽ 'Yes ' സെലക്ട് ചെയിതു തുക enter ചെയുക )
2.Are you eligible to claim exemption in respect of Special Compensatory Allowance, Children Education Allowance, Hostel Allowance, etc(Tax Statement നോക്കി exemption നേടിയിട്ടുണ്ടെങ്കിൽ 'Yes ' സെലക്ട് ചെയിതു തുക enter ചെയുക )
3.Are you eligible to claim exemption in respect of House Rent Allowance?[ ReferSection 10(13A)read withRule 2A](Tax Statement നോക്കി exemption നേടിയിട്ടുണ്ടെങ്കിൽ 'Yes ' സെലക്ട് ചെയിതു തുക enter ചെയുക )
4.Are you eligible to claim exemption in respect of Leave Travel Allowance?[ ReferSection 10(5)read withRule 2B](Tax Statement നോക്കി exemption നേടിയിട്ടുണ്ടെങ്കിൽ 'Yes ' സെലക്ട് ചെയിതു തുക enter ചെയുക )
5.Are you eligible to claim any other exemption from salary income?Tax Statement നോക്കി exemption നേടിയിട്ടുണ്ടെങ്കിൽ 'Yes ' സെലക്ട് ചെയിതു തുക enter ചെയുക )
Exemption ഒന്നും നേടിയിട്ടില്ല എങ്കിൽ Skip the Questions എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക . ആവശ്യമായ രേഖപെടുത്തലുകൾ വരുത്തി Continue ബട്ടൺ ക്ലിക്ക് ചെയുക
'Income from Salary' യുടെ നേരെ ആയി എഡിറ്റ് എന്ന ഓപ്ഷൻ കാണാം .അതിൽ ക്ലിക്ക് ചെയിതു ആവശ്യമായ എൻട്രി നടത്തി അപ്ഡേറ്റ് ചെയ്യാം.
a. Salary as per section 17(1) :Statement ലെ ആകെ വരുമാനം Total Salary Income ഇതില്‍ ചേര്‍ക്കാം.
Standard Deduction 50,000 ചേർക്കപെട്ടിട്ടുണ്ടാകും . അതിനു താഴെ Professional Tax ചേർക്കണം
അതിനു താഴെ ആയി സേവ് എന്ന ഓപ്ഷൻ കാണാം .അതിൽ ക്ലിക്ക് ചെയുക.Housing Loan Interest ഉള്ളവര്‍ അത് ചേർക്കുന്നതിനായി Income from House Property എന്ന് കാണുന്നതിന്റെ സൈഡിൽ ആയി കാണുന്ന Add / Edit details of breakup എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
Type of House Property യില്‍ Self Occupied സെലക്ട് ചെയ്യണം.·
Interest Payable on Borrowed Capital : ഇവിടെയാണ് Housing Loan Interest ചേര്‍ക്കേണ്ടത്. മൈനസ് ചിഹ്നം ചേര്‍ക്കരുത്.
Add ക്ലിക്ക് ചെയുക
അടുത്തതായി Income from other sources ഉള്ളവർ Add Details ക്ലിക്ക് ചെയുക.
1,Do you have interest income from savings bank accounts in India? (സേവിങ് ബാങ്ക് അക്കൗണ്ടിൽ നിന്നും interest ലഭിച്ചിട്ടുണ്ടെങ്കിൽ 'Yes ' സെലക്ട് ചെയ്ത് തുക എന്റർ ചെയുക)
2.Do you have interest income from deposits in Bank / Post Office / Cooperative Society in India or do you have
received income as enhanced compensation?(സ്ഥിര നിക്ഷേപങ്ങൾക്ക് interest ലഭിച്ചിട്ടുണ്ടെങ്കിൽ 'Yes ' സെലക്ട് ചെയ്ത് തുക എന്റർ ചെയുക)
3.Do you have income from family pension?(ഫാമിലി പെൻഷൻ ലഭിക്കുന്നു എങ്കിൽ 'Yes ' സെലക്ട് ചെയ്ത് തുക എന്റർ ചെയുക)
4.Interest from Income Tax Refund?(Interest from Income Tax Refund ലഭിച്ചിട്ടുണ്ടെങ്കിൽ 'Yes ' സെലക്ട് ചെയ്ത് തുക എന്റർ ചെയുക)
5.Any other?(മേൽ പറഞ്ഞ കാര്യേങ്ങൾ ഒന്നും ഉൾപ്പെടാത്തത് ഉണ്ടെങ്കിൽ 'Yes ' സെലക്ട് തുക എന്റർ ചെയിതു Description എന്ന ബോക്സ് ൽ ഡീറ്റെയിൽസ് കൂടി എന്റർ ചെയുക.
6.Do you have dividend income?(ഡിവിഡന്റ് വരുമാനം ഉണ്ടെങ്കിൽ 'Yes ' സെലക്ട് ചെയ്ത് ഡീറ്റെയിൽസ് എന്റർ ചെയുക
തുടർന്ന് Continue ബട്ടൺ ക്ലിക്ക് ചെയുക.
അടുത്തതായി Exempt Income ആണ് ,ആദായ നികുതി കണക്കാക്കുന്നതിൽ നിന്നും ഏതെങ്കിലും ഒഴുവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ (Gross total income ത്തിൽ ഉൾപെടുത്തിയിട്ടുണ്ടെങ്കിൽ മാത്രം) Add Details ക്ലിക്ക് ചെയിതു അതിൽ കാണുന്നു ലിസിറ്റിൽ ഉൾപെട്ടിട്ടുള്ളത് സെലക്ട് ചെയിതു തുക ടൈപ്പ് ചെയിതു Add എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
തുടര്‍ട്ന്ന് Confirm ക്ലിക്ക് ചെയുക . ഇതോടെ Summary ഉള്ള പേജിൽ തിരിച്ചു എത്തുന്നു.
ഇനി Total Deductions ന് നേരെ ഉള്ള Arrow ക്ലിക്ക് ചെയുക
ഇവിടെ കാണുന്ന പേജിൽ ഓരോ ഡിഡക്ഷനും (yes / No ) എന്ന ചോദ്യം കാണും,നമുക്ക് അർഹമായ ഡിഡക്ഷന് താഴെ 'Yes ' സെലക്ട് ചെയുക.താഴെ തുക ചേർക്കുക
1.Are you eligible to claim any deduction for donation paid :- (ഡോണെഷൻ നൽകിയിട്ടുണ്ടെങ്കിൽ 'Yes ' സെലക്ട് ചെയുക)ഡോണെഷൻ നൽകിയിട്ടുണ്ടെങ്കിൽ Donation Schedule പ്രത്യകം ഫയൽ ചെയ്യണം
2.Are you eligible to claim any deduction for donation paid for Scientific Research or Rural Development?(ശാസ്ത്രീയ ഗവേഷണത്തിനോ ഗ്രാമവികസനത്തിനോ വേണ്ടി നൽകിയ സംഭാവനയ്ക്ക് എന്തെങ്കിലും കിഴിവ് ക്ലെയിം ചെയ്യാൻ നിങ്ങൾക്ക് അർഹതയുണ്ടെങ്കിൽ 'Yes ' സെലക്ട് ചെയുക)ഡോണെഷൻ നൽകിയിട്ടുണ്ടെങ്കിൽ Donation Schedule പ്രത്യകം ഫയൽ ചെയ്യണം.
3.Are you eligible to claim deduction under section 80GG?(ഇതു എല്ലാവർക്കും ലഭിക്കുന്നതല്ല.ചില നിബന്ധനകൾക് വിധേയമായി HRA ലഭിക്കാത്തവർക്ക് കിട്ടുന്ന ആനുകൂല്യം ആണ്)
4.Are you eligible to claim deduction in respect of payments made towards life insurance premium and / or PublicProvident Fund and / or 5 Years Tax Saver Fixed Deposit, etc?( ReferSection 80C )(GPF,SLI,GIS,GPAIS,LIC etc....... 80 C യിൽ പരാമാവധി 150000 രൂപ വരെ എവിടെ കാണിക്കാവുന്നതാണ്)
5.Are you eligible to claim deduction u/s 80CCD(2) Contribution to pension scheme of Central Government by employer?( ReferSection 80CCD(2) ) (പെൻഷൻ contribution ആയി government അടക്കുന്ന തുക കാണിക്കുന്നതിനുള്ള കോളം ആണ് ഇത് .ഇത് ഗ്രോസ് സാലറി യിൽ കാണിക്കുന്നെങ്കിൽ മാത്രം ഇവിടെ കാണിച്ചാൽ മതി
6.Are you eligible to claim deduction in respect of payments made towards medical insurance premium and / orpreventive health check-up and / or medical expenditure for specified individuals?( ReferSection 80D )(
7.Are you eligible to claim deduction in respect of payment made towards interest on loan taken for highereducation for self and relative?( ReferSection 80E )

‘Are you eligible for any other Deductions’ Yes തെരഞ്ഞുടുത്തു Deduction Type സെലക്ട് ചെയിതു തുക ചേർക്കണം.
1.80CCC - Payment in respect Pension Fund
2,80CCD(1) - Contribution to pension scheme of Central Government
3.80CCD(1B) - Contribution to pension scheme of Central Government
4.80DD-Maintenance including medical treatment of a dependent who is a person with disability
5.80DDB-Medical treatment of specified disease
6.80EE - Interest on loan taken for residential house property
7.80EEA - Deduction in respect of interest on loan taken for certain house property(എല്ലാവർക്കും ഭവനം” എന്ന ലക്ഷ്യത്തിൽ, 2019 ഏപ്രിൽ 1 നും 2020 മാർച്ച് 31 നും ഇടയിൽ എടുത്ത കുറഞ്ഞ ചെലവിലുള്ള ഭവന വായ്പകൾക്ക് അനുവദിച്ചിട്ടുള്ള പലിശ കിഴിവ് സർക്കാർ ഇപ്പോൾ നീട്ടിയിട്ടുണ്ട്. അതനുസരിച്ച്, ഒരു പുതിയ സെക്ഷൻ 80EEA ഉൾപ്പെടുത്തിയിട്ടുണ്ട് AY 2020-21 (2019-20 സാമ്പത്തിക വർഷം) മുതൽ പലിശ കിഴിവ്.സെക്ഷൻ 80 ഇഇഎ പ്രകാരം 1,50,000 രൂപ വരെ പലിശയടയ്ക്കൽ കിഴിവ് ലഭ്യമാണ്)
8.80EEB -Deduction in respect of purchase of electric vehicle:(സെക്ഷൻ 80 ഇഇബി പ്രകാരം 1,50,000 രൂപ വരെ പലിശയടയ്ക്കൽ കിഴിവ് ലഭ്യമാണ്. ഒരു വ്യക്തിഗത നികുതിദായകന് വ്യക്തിഗത ഉപയോഗത്തിനോ ബിസിനസ്സ് ഉപയോഗത്തിനോ ഒരു ഇലക്ട്രിക് വാഹനം ഉണ്ടായിരിക്കണം)
9.80GGC - Donation to Political party:-
10.80TTA - Interest on saving bank Accounts in case of other than Resident senior citizens(സേവിങ് അക്കൗണ്ടിൽ നിക്ഷേപം ഉണ്ടെങ്കിൽ അതിൽ നിന്നും ലഭിക്കുന്ന interest നു 10000 /- രൂപ വരെ ഇളവ് നേടാം)
11.80U-In case of a person with disability.
തുടര്‍ട്ന്ന് താഴെ കാണുന്ന continue ബട്ടൺ ക്ലിക്ക് ചെയുക
നമ്മൾ എന്റർ ചെയിത ഡിഡക്ഷൻസ് വേരിഫൈ ചെയ്യുന്നതിനുള്ള പേജ് കാണാവുന്നതാണ്.അത് ശരി ആണോ എന്ന് ഉറപ്പു വരുത്തുക.അതിന്ശേഷം confirm എന്ന ബട്ടൺ ക്ലിക്ക് ചെയുക
ഇനി അടുത്ത മെനു ആയ Tax Paid എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
സാലറിയിൽ നിന്നും tax പിടിച്ചിട്ടുണ്ടെങ്കിൽ Details of Tax Deducted at Source (TDS) on Salary Income എന്നതിന് നേരെ കാണാം
ബാങ്കിൽ നിന്നും tax പിടിച്ചിട്ടുണ്ടെങ്കിൽ Details of Tax Deducted at Source (TDS) from Income Other than Salaryഎന്നതിന് നേരെ കാണാം
TDS വന്നില്ല ഇല്ലെങ്കിൽ show details എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അതില്‍ സ്ഥാപനത്തിന്റെ TAN number, പേര് , Total Salary, TDS എന്നിവ ചേർത്ത് Save ക്ലിക്ക് ചെയുക
ഇനി അടുത്ത മെനുവായ Total Tax Liability ക്കു നേരെയുള്ള Arrow ക്ലിക്ക് ചെയാം
Verify your tax liability details എന്ന പേജിൽ ടാക്സ് കണക്കാക്കിയത് കാണാo .
ഈ പേജിൽ vi. Relief u/s 89 ആഡ് ചെയ്യുന്നതിനുള്ള ഓപ്ഷൻ ഉണ്ട് .
10 E submit ചെയ്തതിനു ശേഷം ആ തുക എവിടെ എന്റർ ചെയിതു നൽകുക
എല്ലാം ശരി ആണ് എന്ന് ഉറപ്പു വരുത്തിയാൽ ഈ പേജിന്റെ ഏറ്റവും താഴെ ആയി Confirm എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.
ഇതോടെ Return Summary പേജിൽ തിരിച്ചു എത്തുന്നു . എല്ലാശരിയാണോ എന്ന് ഒരിക്കല്‍ കൂടി പരിശോധിക്കാം . തുടര്‍ട്ന്ന് ‘Proceed’ ക്ലിക്ക് ചെയാം . (ഏതെങ്കിലും ഡീറ്റെയിൽസ് എഡിറ്റ് ചെയ്യാൻ ഉണ്ടെങ്കിൽ ഒരിക്കല്‍ കൂടി Arrow ക്ലിക്ക് ചെയിതു വേണ്ടുന്ന മാറ്റങ്ങൾ വരുത്താം )
ഏറ്റവും താഴെ ഉള്ള ‘Preview Return’ ക്ലിക്ക് ചെയുക
Privew and Submit your Return എന്നപേജില്‍ പേരിനോട് ചേർന്നു കാണുന്ന ബോക്സ് ടിക്ക് ചെയുക . Capacity as എന്നതിന് നേരെ ‘Self’ എന്ന് സെലക്ട് ചെയുക . ഏറ്റവും താഴെ ഉള്ള ‘Proceed to Preview’ ക്ലിക്ക് ചെയുക.
അടുത്തതായി ‘Preview and Submit your Return’ എന്ന പേജ് കാണാം . അതില്‍ സബ്മിറ്റ് ചെയ്യുന്നതിന് തയ്യാറാക്കിയ റിട്ടേൺ കാണാം. ഇത് download ചെയാം . ഇതിന്റെ ഏറ്റവും താഴെ ആയി Proceed to Validation ക്ലിക്ക് ചെയുക
ഇതോടെ Validation Successful. No errors were found. എന്ന് കാണിക്കും . താഴെ കാണുന്ന Proceed to Verification എന്ന ബട്ടൺ ക്ലിക്ക് ചെയുക.
ഇനി ഫയൽ ചെയ്തതിന്റെ e-Filing Acknowledgement എടുക്കുന്നതിനായി e- file എന്ന ടാബിലെ Income Tax Return എന്ന മെനു വിലെ View Filed Returns എന്ന സബ് മെനുവിൽ ക്ലിക്ക് ചെയുക
Download Receipt ബട്ടൺ ക്ലിക്ക് ചെയുക
No comments:
Post a Comment