ETSB Beneficiary Account Change - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Wednesday, 3 April 2024

ETSB Beneficiary Account Change

 

ജീവനക്കാരുടെ നിലവിലുള്ള സാലറി അക്കൗണ്ട് മാറ്റി പുതിയ ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയുന്ന വിധം

സ്പാർക്കിൽ അപ്ഡേറ്റ് ചെയ്തിട്ടുള്ള ജീവനക്കാരുടെ സാലറി അക്കൗണ്ട് മാറ്റി പുതിയ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുന്നതിനായി ബിംസിന്റെ ഡിഡിഒ അഡ്മിൻ ലോഗിൻ ചെയുക

ലോഗിൻ ചെയുമ്പോൾ കിട്ടുന്ന പേജിൽ ഇടതു സൈഡിൽ ആയി കാണുന്ന ETSB എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
ETSB യുടെ സബ് മെനു ആയി കാണുന്ന Beneficiary Account Change എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഈ പേജിൽ ജീവനക്കാരന്റെ PEN ,ETSB Account Number എന്നിവ കൊടുത്തു Retrieve എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക

(ETSB അക്കൗണ്ട് കാണുന്നതിനായി സ്പാർക്ക് ലോഗിൻ ചെയിതു Salary Matters-->Changes in the month-->>Present Salary എടുത്താൽ ജീവനക്കാരന്റെ അക്കൗണ്ട് നമ്പർ കാണാവുന്നതാണ്)

 

ഈ ജീവനക്കാരൻ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന അക്കൗണ്ട് നമ്പർ അവിടെ ലിസ്റ്റ് ചെയ്യുന്നതാണ്.അതിന്റെ സൈഡിൽ ആയി Action എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


അപ്പോൾ തൊട്ടു താഴെ ആയി Change Account Number എന്നുള്ള ഓപ്ഷൻ വരുന്നത് കാണാം അവിടെ പുതുതായി കൊടുക്കേണ്ട IFS Code,Account Number എന്നിവ കൊടുത്തു Transaction Limit ഉം ആഡ് ചെയിതു change എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഇങ്ങനെ ആണ് ഒരു ജീവക്കാരന്റെ സാലറി അക്കൗണ്ട് മാറ്റി പുതിയ അക്കൗണ്ട് അപ്ഡേറ്റ് ചെയുന്നത്

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

 

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved