ETSB Standing Instruction Percentage Change
സ്പാർക്കിൽ E TSB ജെനറേറ്റ് ചെയിതിട്ടുള്ളതിനാൽ സാലറി ബിൽ ട്രഷറിയിൽ പാസ് ആയാലും,സാലറി E TSB യിലേക്കാണ് പോകുന്നത്.അത് ഓട്ടോമാറ്റിക് ആയി ബാങ്ക് അക്കൗണ്ടിലേക്ക് പോകണമെകിൽ ( കുറച്ചു തുക ട്രഷറിയിൽ നില നിർത്തുകയോ,അല്ലെങ്കിൽ പൂർണമായും ETSB അക്കൗണ്ടിൽ നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം എങ്കിൽ) ETSB Standing Instruction Percentage Change എന്നൊരു ഓപ്ഷൻ ഉം കുടി അപ്ഡേറ്റ് ചെയ്യണം.അതിനായി
BiMS- DDO Admin ലോഗിൻ ചെയുക.
ഓപ്പൺ ആയി വരുന്ന പേജിൽ താഴെ ഇടതു സൈഡിൽ ആയി മെനുവിൽ E TSB എന്നൊരു ഓപ്ഷൻ കാണാം.അതിനു സബ് ആയി ETSB Standing Instruction Percentage Change എന്നൊരു ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക
Percentage Change Select ചെയുക.അതിൽ ജീവനക്കാരന്റെ PEN E TSB Account number എന്നിവ തെറ്റാതെ കൊടുക്കുക.(E TSB Account number സ്പാർക്കിൽ ലഭ്യമാണ് .Salary matters-changes in the month-present salary ) അതിനു ശേഷം Retrieve ക്ലിക്ക് ചെയുക.താഴെ കാണുന്ന പോലെ വരും .
ഈ ജീവനക്കാരന്റെ പഴയ അക്കൗണ്ട് നമ്പർ,Beneficiary name,Salary Percentage അവിടെ കാണാൻ കഴിയും.അതിനു സൈഡിൽ ആയി Action എന്നൊരു ഓപ്ഷൻ ഉണ്ട്.അതിൽ ക്ലിക്ക് ചെയുക.
Change Percentage എന്ന ഓപ്ഷനിൽ എത്ര % ആണ് ട്രാൻസ്ഫർ ചെയേണ്ടത് എന്നുള്ളത് കൊടുക്കുക.മൊത്തം സാലറിയും ബാങ്ക് അക്കൗണ്ടിൽ വരണമെങ്കിൽ 100 % ആക്കി കൊടുക്കുക.അതിനെ ശേഷം Change എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .
.എത്രയും ആണ് ETSB Standing Instruction Percentage Change എന്ന ഓപ്ഷനിൽ അപ്ഡേറ്റ് ചെയ്യാൻ ഉള്ളത്
No comments:
Post a Comment