Excess pay Processing for Recovery
ജീവനക്കാർക്ക് അധികമായി തുക നൽകിയിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിൽ (ഉദാഹരണം ലീവ് യഥാസമയം എന്റർ ചെയ്യാതെ സാലറി പ്രോസസ്സ് ചെയിതു നൽകുകയും,പിന്നീട് ലീവ് എന്റർ ചെയുന്നത്,അധികമായി ഇൻക്രെമെന്റ് നൽകുക,തെറ്റായി ഫിക്സസേഷൻ നടത്തുക,റെവെർഷൻ വരുക ....)
സാലറി ഇനത്തിൽ അധിക൦ വാങ്ങിയാൽ ഇതു സ്പാർക്ക് വഴി അധികമായി വാങ്ങിയ തുക കണക്കാക്കാനും,ചെല്ലാൻ ജെനെററ്റ് ചെയ്യാനും,സാലറി വഴി ഈടാക്കാനും ഓപ്ഷൻ ഉണ്ട്. Excess pay Processing വഴി ആണ് ഇത് ചെയുന്നത്. ചെയ്യുന്നതിന് മുൻപായി ഈ ജീവനക്കാരന്റെ സർവീസ് ഹിസ്റ്ററി കറക്റ്റ് ആയിരിക്കണം.എന്നാൽ മാത്രമേ കറക്റ്റ് ആയി ബിൽ ജെനറേറ്റ് ആയി വരുകയുള്ളു.സർവീസ് ഹിസ്റ്ററി കറക്റ്റ് ചെയ്യാൻ ആയി
Service Matters-Personal Details-എന്ന ഓപ്ഷൻ ക്ലിക് ചെയുക
കുറെ ഡീറ്റെയിൽസ് ഇവിടെ വരുന്നത് കാണാം .Service Details എന്ന ഹെഡിങ് നു താഴെ ആയി സൈഡിൽ select , എന്നും office name,Designation ,from date,FN/AN ,To date,FN/AN,Basic pay എന്നും .അതിനു താഴെ ആയി ഈ ജീവനക്കാരൻ ജോലി ചെയിത സ്ഥലങ്ങളും ബേസിക് പേ ഉം ,എന്നിങ്ങനെ കാണാൻ പറ്റും . ജീവനക്കാരന്റെ സെർവീസിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു എൻട്രി ആണ് സർവീസ് ഹിസ്റ്ററി എന്ന് പറയുന്നത് .ഇതിനെ ബേസ് ചെയ്തതാണ് തുടര്ന്നുള്ള എല്ലാ സർവീസ് കാര്യങ്ങളും മുന്നോട്ടു പോകുക .പെൻഷൻ , സ്ഥലം മാറ്റം ,സാലറി പ്രോസെസ്സ്‌സിങ്,അരിയർ എന്നിങ്ങനെ എല്ലാ കാര്യങ്ങളും.
സർവീസ് ബുക്ക് മായി ഒത്തു നോക്കി നമുക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ് .
സാധാരണ ഓട്ടോമാറ്റിക് ആയി service history അപ്ഡേറ്റ് ആകുന്നതാണ് .ഇല്ല എങ്കിൽ മാത്രം ആണ് ആഡ് ചെയുന്നത് .സർവീസ് ഹിസ്റ്ററി യിൽ സർവീസ് കയറിയത് മുതൽ ഇപ്പോൾ ജോലി ചെയുന്ന ഓഫീസിൽ (last pay change date ) വരെ ഉള്ള എൻട്രി അപ്ഡേറ്റ് ചെയ്തിരിക്കണം ,last pay change date എന്ന് വരെ എന്ന് അറിയാൻ ആയി
Salary Matters – Change in the month -Present Salary
ആ തീയതി യുടെ തൊട്ടു തലേ ദിവസം വരെ (ഉദാ.01 / 04 / 2020 ആണെകിൽ 31 / 03 / 2020 വരെ ) വരെ മാത്രമേ സർവീസ് ഹിസ്റ്ററി യിൽ എൻട്രി പാടുള്ളു .
.പുതുതായി സർവീസ് ഹിസ്റ്ററി അപ്ഡേറ്റ് ചെയ്ൻ ഉണ്ടെങ്കിൽ ഈ പേജിൽ തന്നെ വലതു സൈഡിൽ ബ്ലാങ്ക് പേജിൽ ഫിൽ ചെയിതു അപ്ഡേറ്റ് ചെയാവുന്നതാണ് .എൻട്രി വരുമ്പോൾ ഡ്യൂപ്ലിക്കേഷൻ വരാൻ പാടില്ല .ജോയിനിംഗ് ടൈം എടുത്തിട്ടുണ്ടെകിൽ അത് Transit ആയി ആഡ് ചെയ്യണം .FN/AN എന്നുള്ളതും ശ്രദ്ധയോടെ കൊടുക്കേണ്ടതാണ് .ഈ പേജിൽ ഇടതു സൈഡിൽ ഉള്ള ഡീറ്റെയിൽസ് എഡിറ്റ് ചെയ്യാൻ ആണെകിൽ edit എന്ന ഓപ്ഷൻ അവിടെ കാണാം .ക്ലിക്ക് ചെയുക .ഈ ഡീറ്റെയിൽസ് വലതു ഭാഗത്തായി വരുന്നത് കാണാം .അവിടെ മാറ്റങ്ങൾ വരുത്തി
confirm ബട്ടൺ ക്ലിക് ചെയുക
സർവീസ് ഹിസ്റ്ററി കറക്റ്റ് ആണെങ്കിൽ Excess pay Processing ചെയ്യാവുന്നതാണ് .അതിനായി
Salary Matters >Processing>Excess Pay Processing ക്ലിക്ക് ചെയുക
Processing Period:-പീരീഡ് കൊടുക്കുക
Department :-ഓട്ടോ മാറ്റിക് ആയി വരും
Office(s):-ഓട്ടോ മാറ്റിക് ആയി വരും
DDO code:-സെലക്ട് ചെയുക
Bill type:-സെലക്ട് ചെയുക
Select Employee :-സെലക്ട് ചെയുക
Submit Click ചെയുക
ബിൽ പ്രോസസ്സ് ആയാൽ ശരി ആണോ എന്ന് ചെക്ക് ചെയ്യണം,അതിനായി
Salary Matters-->Processing-->Excesspay Processing-Excess pay Bill:-ക്ലിക്ക് ചെയുക
താഴെ കാണുന്ന പോലെ ഒരു പേജിലേക്കാണ് പോകുന്നത്
പ്രോസസ്സ് ചെയിത മാസവും,വർഷവും സെലക്ട് ചെയുക
ഇന്നർ,ഔട്ടർ എന്നിവ സെലക്ട് ചെയിതു ശരി ആണോ എന്ന് ഉറപ്പു വരുത്തുക.ശരി ആണെകിൽ ഈ തുക നേരിട്ട് ചെല്ലാൻ വഴി ട്രഷറിയിൽ ഒടുക്കുകയോ,സാലറി വഴി പിടിക്കുകയോ ചെയാം.സാലറി വഴി ആണ് ഈടാക്കുന്നെതെങ്കിൽ അത് എങ്ങനെ എന്ന് നോക്കാം.അതിനായി.
Salary Matters-->Processing-->Excesspay Processing-->Recovery of Excesspay:- ക്ലിക്ക് ചെയുക
ഏതു മാസം ആണ് തുക തിരിച്ചു പിടിക്കേണ്ടത് എന്നുള്ളത് സെലക്ട് ചെയിതു കൺഫേം ചെയുകpresent salary ൽ ഈ തുക ആഡ് ആകുന്നത് കാണാം.സാലറി പ്രോസസ്സ് ചെയുമ്പോൾ അതിന്റെ കൂടെ ഈ തുക കുടി പിടിക്കുന്നതാണ്.ഈ ഡീറ്റെയിൽസ് അപ്ഡേറ്റ് ആകുന്നതാണ്.ഇങ്ങനെ പ്രോസസ്സ് ചെയുന്ന തുക ഒറ്റ തവണ ആയി തന്നെ deduct ആകും,ഇൻസ്റ്റാൾമെന്റ് ആയി അടക്കാൻ കഴിയില്ല.അങ്ങനെ വലിയ തുക വരുക ആണെകിൽ, ഇൻസ്റ്റാൾമെന്റ് ആയി തന്നെ അടക്കാൻ കഴയു എന്നുണ്ടെങ്കിൽ ചലാൻ വഴി അടക്കേണ്ടി വരും.ചെല്ലാൻ സ്പാർക്കിൽ നിന്ന് തന്നെ ജനറേറ്റ് ചെയാം.ചെല്ലാൻ വഴി അടച്ചാൽ ചെല്ലാൻറെ കോപ്പിയും,ഡിഡിഒ യുടെ കത്ത് സഹിതം സ്പാർക്കിലേക്ക് മെയിൽ ചെയ്യണം.(മെയിൽ ID info@ spark.gov.in ).
സ്പാർക്കിൽ ചെല്ലാൻ ജനറേറ്റ് ചെയുന്നത് എങ്ങനെ എന്ന് നോക്കാം.
Salary Matters>Salary Refund>Generate Refund Chalanക്ലിക്ക് ചെയുക
Office :-ഓട്ടോ മാറ്റിക് ആയി വരും
PEN :--Select PEN--
Treasury Name:-ഓട്ടോ മാറ്റിക് ആയി വരും
Month Year:- ഏതു മാസം എന്നുള്ളത് കൊടുക്കുക.(excess ആയ മാസം )
:
Full/Part :-Full (ആയിട്ടോ) Part (ആയിട്ടോ) എന്ന് സെലക്ട് ചെയുക
ഫുൾ ആണെകിൽ താഴെ തീയതി ഓട്ടോ മാറ്റിക് ആയി വരും.പാർട്ട് ആണ് സെലക്ട് ചെയുന്നത് എങ്കിൽ എന്ന് മുതൽ എന്ന് വരെ എന്ന് കൊടുക്കുക .അതിനു ശേഷം Type of refund കുടി സെലക്ട് ചെയുക .Insert ചെയുക.
From date To date Type of refund
No. of days :ഓട്ടോ മാറ്റിക് ആയി വരും
Reason for Refunding :- റീസൺ എന്താണ് എന്ന് ടൈപ്പ് ചെയുക.GO പറയുക
അതിനു ശേഷം കൺഫേം പറയുക.
generate challan ക്ലിക്ക് ചെയുക
ഇത്രയും കാര്യങ്ങൾ ആണ് ജനറേറ്റ് ചെല്ലാൻ ഓപ്ഷനിൽ അറിയാൻ ഉള്ളത്
No comments:
Post a Comment