Family Benefit Scheme-Closure - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Wednesday, 10 April 2024

Family Benefit Scheme-Closure

 


G.O. (P) 412/78/Fin.Dated, Trivandrum, 11th April 1978. എന്ന ഉത്തരവ് പ്രകാരം (ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയുക ) എല്ലാ    ഡ്രോയിംഗ്, ഡിസ്ബറിംഗ് ഓഫീസർമാരും ഇതിൽ അംഗത്വം എടുത്തിട്ടുള്ള എല്ലാവരുടെയും  അനുബന്ധം 11 ൽ  കാണിച്ചിരിക്കുന്ന രൂപത്തിൽ ഒരു രജിസ്റ്റർ-കം-ബ്രോഡ്ഷീറ്റ് സൂക്ഷിക്കണം .

സ്കീമിന് കീഴിൽ വരുന്ന ഓരോ ജീവനക്കാരനും പ്രതിമാസ സബ്സ്ക്രിപ്ഷൻ എല്ലാ മാസവും രജിസ്റ്ററിൽ രേഖപ്പെടുത്തണം . രജിസ്റ്റർ-കം-ബ്രോഡ്‌ഷീറ്റിലെ പ്രസക്തമായ നിരയിൽ‌ രേഖപ്പെടുത്തി. രജിസ്റ്റർ‌കാം-ബ്രോഡ്‌ഷീറ്റ് അനുസരിച്ച് നടത്തിയ കിഴിവുകളുടെയും പേയ്‌മെൻറുകളുടെയും ഓരോ മാസവും ട്രഷറി കണക്കുകളുമായി Reconciliation നടത്തേടത്താണ് .

മറ്റൊരു ഓഫീസിലേക്ക് ജീവനക്കാരൻ സ്ഥലം മാറി പോകുമ്പോൾ വരിക്കാരന്റെ  FBS അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനായി ANNEXURE III,Advice form for Transfer of Account  എന്ന  ഫോമിൽ ഡ്രോയിംഗ് ആൻഡ് ഡിസ്ബറിംഗ് ഓഫീസർ വിവരങ്ങൾ അയച്ചു കൊടുക്കേണ്ടതാണ് .

ജീവനക്കാരാനു ഓരോ സാമ്പത്തിക വർഷവും ക്രെഡിറ്റിൽ ഉള്ള  തുക അറിയുന്നതിന് ANNEXURE IV

Annual Statement of Accounts എന്ന ഫോം ഉപയോഗിക്കാവുന്നതാണ്.

Family Benefit Scheme അവസാന പിൻവലിക്കൽ നടത്തുന്നതിനായി  Retirement സമയത്ത്  ഓഫീസില്‍ നിന്നും Regular Cum-Broad Sheet of deduction under family Benefit Scheme എന്ന Register ല്‍ ആ ഓഫീസില്‍ നിന്നും അടച്ച FBS തുകയും encahsment details ഇവ അപ്ഡേറ്റ് ചെയ്ത്  ട്രഷറിയില്‍ Reconciliation ചെയ്യാന്‍ നല്‍കുക.ട്രഷറിയില്‍ Reconciliation ചെയ്തു കിട്ടിയാല്‍ proceedings(AnnexureX11) and Statement തയ്യാറാക്കി സ്പാര്‍ക്ക് വഴി ബിൽ എടുക്കാം.

Family Benefit Scheme വരിക്കാർക്ക് ബിൽ തയാറാക്കുമ്പോൾ വരിക്കാരൻ അടച്ച തുകയും ,സർക്കാർ വിഹിതം കുടി കിട്ടാൻ അർഹത ഉണ്ട് .വരിക്കാരൻ നാളിതു വരെ അടച്ച തുകയും.സർക്കാർ വിഹിതം കണക്കുകൂട്ടുമ്പോൾ fraction വരുകയാണെകിൽ അത് റൌണ്ട് ചെയിതു ഫുൾ വർഷം ആയി കണക്കു കുട്ടാവുന്നതാണ് 


ബിൽ തയാറാക്കാൻ ഉള്ള ഫോം ഇതോടപ്പം ചേർക്കുന്നു

Sl No.DescriptionDownloads
1FBS Closure ApplicationClick Here
2FBS GOVT.Govt_ SANCTIONClick Here
3FBS.FORM.XII final payment proceedingsClick Here
4FBS-ANNEXURE IXClick Here
5Table showing yearwise subscription and Govt. Contribution for the Family Benefit Scheme.Click Here

ഇത് എല്ലാം റെഡി അയാൽ സ്പാർക്കിൽ നിന്ന് ബിൽ എടുക്കാം .അതിനായി

Accounts-Claim Entry-Regular Employees എന്ന ഓപ്ഷനിൽ ക്ലിക് ചെയുക 

Department   

Office

Name of Treasury

Nature of Claim

DDO Code  

Period of Bill

Expenditure Head of Account

Salary Head of Account

Mode of Payment   ഇത്രയും കാര്യങ്ങൾ കോമ്പോ ബോക്സിൽ നിന്നും സെലക്ട് ചെയിതു കൊടുക്കുക .അതിനു താഴെ ആയി എംപ്ലോയീ നെയിം സെലക്ട് ചെയുക .സ്റ്റെമെന്റ്റ് പ്രകാരം ഉള്ള amount ടൈപ്പ് ചെയിതു insert പറയുക .


അടുത്ത നടപടി Claim Approval ആണ്  അതിനായി Accounts-Claim Approval എന്ന ഓപ്ഷനിൽ ക്ലിക് ചെയുക 



അപ്പോള്‍ ക്ലയിം അപ്രൂവല്‍ സ്ക്രീനില്‍ നേരത്തെ ക്രിയേറ്റ് ചെയ്ത ക്ലയിം ലിസ്റ്റ് ചെയ്യപ്പെടും. അതിന് ഇടത് വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.അതിന് താഴെ Approve, Reject എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ കാണാം. അതിലെ Approve എന്ന ബട്ടണില്‍ അമര്‍ത്തുക


അടുത്തതായി Make Bill from Approved Claims.ആണ് ചെയേണ്ടത് .അതിനായി Accounts-Bill -Make bill from Approved Claims 

എന്ന ഓപ്ഷൻ ക്ലിക് ചെയുക




ഇടതു വശത്ത് DDO Code, Nature of Claim എന്നിവ സെലക്ട് ചെയ്യുക. തുടര്‍ന്ന് നാം അപ്രൂവ് ചെയ്ത് ക്ലയിം ലിസ്റ്റ് ചെയ്യും. അതിന്‍റെ ഇടതു വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ജീവനാക്കാരുടെ ലിസ്റ്റ് കാണപ്പെടും. അതിന് താഴെ കാണുന്ന Make Bill എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. .


തുടര്‍ന്ന് ബില്ല് ജനറേറ്റ് ചെയ്ത കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും. ഇതില്‍ ബില്‍ നമ്പരും രേഖപ്പെടുത്തിയിരിക്കും.make bill ക്ലിക് കൺഫേം ആയി കഴിഞ്ഞാൽ  താഴെ Print എന്ന ഒരു ബട്ടണ്‍ കൂടി കാണാൻ കഴിയും . അതില്‍ ക്ലിക്ക് ചെയ്താല്‍ ബില്ലിന്‍റെ  പ്രിന്‍റ് എടുക്കാം . 

അടുത്ത നടപടി E-Submission of Bill എന്നുള്ളതാണ് അതിനായി Accounts-Bills-E_Submit Bill എന്ന ഓപ്ഷൻ ക്ലിക് ചെയുക 

Accounts-Bills-E_Submit Bill




ജനറേറ്റ് ചെയ്യപ്പെട്ട ബില്ല് കാണാം. അതിന്‍റ് വലതു വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വലതു വശത്തായി ബില്ലിന്‍റെ ഡീറ്റയില്‍സ് കാണാം. അതു തന്നെയാണ് നമ്മള്‍ ഇ-സബ്മിറ്റ് ചെയ്യാനുദ്ദേശിക്കുന്ന ബില്ല് എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം താഴെ കാണുന്ന Approve and Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക..E submit ചെയ്യണമെങ്കിൽ DSC (Digital signature) കമ്പ്യൂട്ടറിൽ കണക്ട് ചെയ്തിരിക്കണം .DSC ടോക്കൺ പാസ്സ്‌വേർഡ്‌ കൊടുത്തു സബ്മിറ്റ് ചെയ്യാവുന്നതാണ്

അറിഞിരിക്കേണ്ട  പ്രധാന പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ആണ് ഈ പോസ്റ്റ് തയാറാക്കിയിട്ടുള്ളത്


No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved