ജീവനക്കാരുടെ മെഡിസെപ്പ് ഐഡി കാർഡ് ഡൌൺലോഡ് ചെയുന്ന വിധം.
ജീവനക്കാരുടെ MEDISEP ഐഡി കാർഡ് ഇപ്പോൾ https://medcard.kerala.gov.in/ എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാംMEDISEP വെബ്സൈറ്റ്. ഐഡി കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് MEDISEP ഐഡിയും PEN-ഉം ബന്ധപ്പെട്ട ജീവനക്കാരൻ അറിഞ്ഞിരിക്കണം. ജീവനക്കാരന്റെ MEDISEP ഐഡി അറിയുന്നതിനായി https://medisep.kerala.gov.in/ വെബ്‌സൈറ്റിൽ സ്റ്റാറ്റസ് നോക്കി അറിയാവുന്നതാണ്.
മെഡിസെപ് ഹോം പേജിൽ status എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .
Know Your Status ! എന്ന പേജിൽ Category : *,Emp ID/PEN/PPONO: *Date Of Birth ,Department എന്നിവ നൽകി സെർച് പറഞ്ഞാൽ വിവരങ്ങൾ കാണാവുന്നതും എന്തെങ്കിലും തിരുത്തൽ വരുത്താൻ ഉണ്ടെങ്കിൽ ഓഫീസ് മായി ബന്ധപെട്ടു കറക്റ്റ് ചെയാവുന്നതുമാണ്.
ഈ സെർച്ച് ചെയിതു കിട്ടുന്ന പേജിൽ നിങളുടെ MEDISEP ID- Employee കാണാൻ കഴിയുന്നതാണ് ,ഈ ഐ ഡി ഉപയോഗിച്ചു മെഡി ഐ ഡി കാർഡ് ഡൌൺ ലോഡ് ചെയ്യാവുന്നതാണ്.
MEDISEP ഐഡി കാർഡ് ഡൌൺ ലോഡ് ചെയ്യുന്നതിനായി https://medisep.kerala.gov.in/ എന്ന വെബ് സൈറ്റിന്റെ ഹോം പേജിൽ ആയി DOWNLOAD MEDCARD എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക.
ഈ ഓപ്ഷനിൽ ക്ലിക്ക് ചെയുമ്പോൾ ഒരു പുതിയ പേജിലേക്ക് റീഡയറക്ട ചെയിതു പോകുന്നതായി കാണാം.ok കൊടുക്കുക
താഴെ കാണുന്ന ഒരു പേജിലേക്ക് ആണ് പോകുക .ഈ പേജിൽ നിങ്ങളുടെ യൂസർ ഐ ഡി ആയി MEDISEP ID യും പാസ്സ്‌വേഡ് ആയി നിങ്ങളുടെ PEN ഉം നൽകി ലോഗിൻ ചെയിതു കാർഡ് ഡൌൺ ലോഡ് ചെയ്യാവുന്നതാണ്
ACCOUNT TYPE : Select Account Type as Beneficiary.
MEDISEP ID : Enter Medisep ID.
Employee ID/PEN/PPO No : Enter PEN of the employee.
Then click Sign in Button.
ലോഗിൻ ചെയുമ്പോൾ താഴെ കാണുന്ന ഒരു പേജിലേക്ക് ആകും പോകുക .ഈ പേജിൽ നിന്നും നിങളുടെ കാർഡ് ഡൌൺ ലോഡ് ചെയിതു പ്രിന്റ് എടുക്കാവുന്നതാണ്
നിങൾ ലോഗിൻ ചെയ്യ്ത പേജിൽ തന്നെ നിങളുടെ അടുത്തുള്ള ഹോസിപിറ്റലിന്റെ ലിസ്റ്റ് നോക്കാൻ ഉള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്.അത് നോക്കുന്നതിനായി Search Hospitals എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു HOSPITAL DISTRICT, CATEGORY നൽകി മനസിലാക്കാവുന്നതാണ്
No comments:
Post a Comment