സർക്കാർ ജീവനക്കാർക്കുള്ള ഭവന വായ്പ്പ നേരിട്ട് ലഭിക്കുകയില്ല.പകരം ബാങ്ക്കളിൽ നിന്ന് എടുക്കുന്ന വായ്പകൾക്ക് പലിശ സബ്‌സീഡി ആണ് ലഭിക്കുന്നത്.സർക്കാർ ജീവനക്കാർക്കുള്ള ഭവന വായ്പ് എടുക്കുന്നതിനു ഇനി സീനിയോറിറ്റി നോക്കി നിൽക്കേണ്ട ആവശ്യം ഇല്ല.പൊതു മേഖല / ഷെഡ്യൂൾഡ് ബാങ്ക് -LIC / HFL / DHFL തുടെങ്ങിയ നോൺ ബാങ്കിങ് ഫിനാൻസ് കോപ്പറേഷനുകൾ നിന്നും ലോൺ എടുക്കാം.പലിശ സർക്കാർ സബ്‌സിഡി ആയി നൽകും
ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയേണ്ടത് ഏതു ബാങ്കിൽ നിന്നും ലോൺ എടുക്കണം എന്നുള്ളതാണ് .അതിനായി നാലോ അഞ്ചോ ബാങ്കുകളെ സമീപിക്കുക.പലിശ നിരക്ക് (ഫോള്ട്ടിങ് / ഫിക്സഡ് )പ്രതിമാസ തിരച്ചു അടവ്(EMI ),പ്രോസസ്സിംഗ് ചാർജ്,അഡ്മിനിസ്ട്രേറ്റിവ് ചാർജ് ,പ്രീ പേയ്മെന്റ് ചാർജ് ,ഡോക്യൂമെൻഷൻ ചാർജ് ,മറ്റു ചാർജുകൾ,പലിശയിൽ വരുന്ന മാറ്റം,ഉപഭോകൃത് സേവനം എന്നിവ മനസിലാക്കി അനുയോജ്യമായാ ബാങ്ക് തെരഞ്ഞടുക്കുക.
സാലറി അക്കൗണ്ട് ഉള്ള ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതാവും നല്ലത് .ജീവനക്കാരന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബാങ്കിന് അറിയാൻ കഴിയും.വായ്പ തിരിച്ചു അടവിനും ഇതാകും സൗകര്യം.സർക്കാർ നൽകുന്ന പലിശ ഈ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്.വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ബാങ്കിൽ സാലറി അക്കൗണ്ട് ഇല്ല എങ്കിൽ നിലവിൽ ഉള്ള അക്കൗണ്ട് അങ്ങോട്ട് മാറ്റാവുന്നതാണ്.
ബാങ്കിന്റെ എല്ലാ നിബന്ധനകളും ഇതിനു ബാധകമാണ്.തിരിച്ചറിയൽ രേഖകൾ(KYC ),NOC,സാലറി സർട്ടിഫിക്കറ്റ്,മുന്ന് വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ ,അംഗീകരിച്ച ബിൽഡിംഗ് പ്ലാൻ,എസ്റ്റിമേറ്റ്,ആസ്തിബാധ്യത രേഖകൾ,കരം അടച്ച റെസിപ്റ് ,ലൊക്കേഷൻ സ്കെച്ച്,പൊസഷൻ സർട്ടിഫിക്കറ്റ് ,സ്ഥലത്തിന്റെ ആധാരം,അടിയാധാരം എന്നിവയുടെ കോപ്പിയും വേണം,വീട് വാങ്ങാൻ ആണെകിൽ വില്പനക്കാരനുമായി നടത്തിയ കരാർ അതാതു ബാങ്കുകളുടെ നിബന്ധനകൾക്ക് വിധേയമായി നൽകണം .

HBA നാളിതുവരെ ലഭിച്ചിട്ടില്ലാത്തവർക്ക് ഈ ആനുകൂല്യം ലഭിക്കുക .ലോൺ ലഭിക്കേണ്ടവർ അതാതു ഡിഡിഒ വഴി NOC ബാങ്കിൽ സമർപ്പിക്കണം.അടിസ്ഥന ശമ്പളത്തിന്റെ 50 മടങ് വരെ അര്ഹത ഉണ്ടെങ്കിലും പരമാവധി 20 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.അർഹിക്കുന്നതിലും കുറവ് വായ്പാ തുകയാണ് എടുക്കുന്നതെങ്കിൽ അത് അനുസരിച്ചുള്ള സബ്‌സിഡി മാത്രമേ ലഭിക്കു.കൂടുതൽ എടുത്താലും 20 ലക്ഷം രൂപയുടെ സബ്സിഡി മാത്രമേ ലഭിക്കു.നിലവിൽ 3.25 % ആണ് സർക്കാർ സബ്‌സിഡി ആയി നൽകുക.അനർഹർ ടി പദ്ധതി പ്രകാരം സബ്‌സിഡി തുക കൈ പറ്റുന്ന സാഹചര്യത്തിൽ 18 % പലിശയോട് കൂടി മുഴുവൻ സബ്‌സിഡി തുകയും തിരിച്ചു പിടിക്കുന്നതായിരിക്കും.വായ്പാ എടുത്തതിന് ശേഷം ബാങ്ക് അക്കൗണ്ട് മറ്റു ബാങ്കുകളിയ്ക്ക് മാറ്റാൻ പാടുള്ളതല്ല .ടി വായ്പാ പദ്ധതി സേവനത്തിൽ നിന്നും വിരമിക്കുന്നതിനു ശേഷവും നില നിന്നാൽ സേവനകാലം വരെയോ സർക്കാർ ഭാവന വായ്പയുടെ പരമാവധിയായ 18 വര്ഷം വരെ നിജപ്പെടുത്തിയിട്ടുള്ളതാണ്.
ഡിഡിഒ നൽകുന്ന NOC ആയതു ബാങ്കിൽ നൽകി അനുവദിക്കപ്പെട്ട ബാങ്കിൽ നിന്നും അനുമതി പത്രം ലഭ്യമാക്കി ബന്ധപ്പെട്ട ജീവനക്കാർ ഡിഡിഒ ക്ക് സമർപ്പിക്കേണ്ടതാണ്.ബാങ്കിൽ നിന്നും നൽകുന്ന അനുമതി പാത്രത്തിൽ അനുവദിച്ച വായ്പ തുക,EMI തുടുങ്ങുന്ന തീയതി,അവസാനിക്കുന്ന തീയതി,വായ്പാ കാലാവധി,EMI തുകയും ,തവണയും രേഖപ്പെടുത്തേണ്ടതാണ്.ഡിഡിഒ ഈ രേഖകൾ സഹിതം ധനകാര്യ വകുപ്പിന് അയച്ചു കൊടുക്കേണ്ടതാണ്.ധനകാര്യ വകുപ്പ് പരിശോധിച്ചു സബ്‌സീഡി നൽകുന്നതാണ്.ഡിഡിഒ മാർ ലോൺ അനുവദിക്കുന്ന ബാങ്കിൽ നിന്നും വാർഷിക റിപ്പോർട്ട് വാങ്ങി ധനകാര്യ വകുപ്പിന് അയച്ചു കൊടുക്കേണ്ടതാണ്.
No comments:
Post a Comment