വേരിഫൈയിങ് അതോറിറ്റിയെ സ്പാർക്കിൽ എങ്ങനെ ക്രീയേറ്റ് ചെയാം
എയിഡഡ് സ്‌കൂളുകളുടെ ഇൻക്രെമെന്റ്,പ്രൊമോഷൻ തുടെങ്ങിയ ഓപ്ഷനുകൾ വഴി അതാതു സ്‌കൂളിലെ ഡി ഡി ഓ മുഖാന്തിരം അപ്പ്രൂവ്വിങ് അതോറിറ്റിക്ക് അയക്കുമ്പോൾ സമർപ്പിക്കപ്പെട്ട ഡീറ്റെയിൽസ് അപ്പ്രൂവ്വിങ് അതോറിറ്റിക്ക് എത്തുന്നതിനു മുൻപായി ഡീറ്റെയിൽസ് എല്ലാം കൃത്യം ആണോ എന്ന് പരിശോധിക്കാനും തുടർന്ന് അപ്പ്രോവിങ് അതോറിറ്റിയിലേക്ക് ശുപാർശ ചെയ്യാൻ ഒരു വെരിഫയിങ് അതോറിറ്റിയെ ചുമതല പെടുത്തുന്നതാണ്.ഇങ്ങനെ ചുമതല ലഭിക്കുന്ന ജീവനക്കാരൻ അതാതു അപ്പ്രൂവ്വിങ് അതോറിറ്റിയുടെ ഓഫീസിലെ ക്ലർക്കിൽ കേർഡറിൽ ഉള്ള ജീവനക്കാരൻ ആയിരിക്കണം.വേരിഫൈയിങ് അതോറിറ്റിയെ സ്പാർക്കിൽ എങ്ങനെ ക്രീയേറ്റ് ചെയാം എന്ന് നോക്കാം.
ഇതിനായി ആദ്യം കോൺട്രോളിങ് ഓഫീസർ/ അപ്പ്രൂവിങ് അതോറിറ്റി ലോഗിനിൽ
Administration>>Create Verification User എന്ന ഓപ്ഷൻ എടുക്കുക

തുടർന്ന് User Code or PEN enter ചെയിതു Go ബട്ടൺ ക്ലിക്ക് ചെയുക
ഇവിടെ എംപ്ളോയീ ഡീറ്റെയിൽസ് കാണാൻ കഴിയും
നിലവിൽ വ്യക്തിഗത (Individual)അല്ലെങ്കിൽ മറ്റു എന്തെങ്കിലും പ്രിവിലേജ് ഉള്ളവരെ മാത്രമേ വെരിഫൈ യൂസർ ആയി സെലക്ട് ചെയ്യാൻ കഴിയുകയുള്ളു.ആയതിനാൽ വെരിഫൈ യൂസർ ഇത് വരെ സ്പാർക്കിൽ ഒരു പ്രിവിലേജും ഇല്ലാത്ത ആൾ ആണെകിൽ Home പേജിൽ കാണുന്ന NOT REGISTERED A USER YET,REGISTER NOW എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം

രജിസ്റ്റർ ചെയുന്ന വിധം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക
തുടർന്ന് താഴെ ആയി ADD VERIFICATION PRIVILAGE എന്ന ഓപ്ഷൻ ക്ലിക്ക് ചെയുമ്പോൾ ഈ എംപ്ലോയീക്ക് VERIFYING PRIVILAGE കുടി ലഭിക്കുന്നതായിരിക്കും.


ശേഷം SUCCESSFULLY ADDED എന്ന മെസ്സേജ് കാണുവാൻ സാധിക്കും

തുടർന്ന് എംപ്ളോയീടെ PRIVILAGE DESCRIPTION ൽ INDIVIDUAL USER ക്ക് ഒപ്പം 1 എന്നത് കൂടി കാണാൻ സാധിക്കും
അടുത്തതായി VERIFYING AUTHORITY പ്രിവിലേജ് ലഭിച്ച എംപ്ലോയീ ലോഗിനിൽ
SERVICE MATTERS ->>VERIFY PROPOSALS (aided)എന്ന ഓപ്ഷൻ വഴി എയ്ഡഡ് സ്കൂളിലെ ഡി ഡി ഒ സമർപ്പിച്ച INCREMENT SANCTION,PROMOTION/ DEMOTION,TRANSFER,VERIFY ENTITLEMENT ATHENTICATION എന്നിവക്ക് ഉള്ള അപ്ലിക്കേഷൻ കൃത്യം ആണ് എന്ന് പരിശോധിക്കാനും തുടർന്ന് APPONITING AUTHORITY യിലേക്ക് ശുപാർശ ചെയ്യുവാനും സാധിക്കും
ഇങ്ങനെ ആണ് വേരിഫൈയിങ് അതോറിറ്റിയെ സ്പാർക്കിൽ ക്രീയേറ്റ് ചെയുന്നത്
No comments:
Post a Comment