How to deposit leave surrender to PF in Spark - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Monday, 1 April 2024

How to deposit leave surrender to PF in Spark

 



സ്പാർക്കിൽ ലീവ് സറണ്ടർ PF ലേക്ക് deposit ചെയുന്ന വിധം

ലീവ് സറണ്ടർ സബോർഡിനേറ്റ് സർവീസുകളിലെ ഓഫീസ് അറ്റൻഡന്റ്സ്, പാർട്ട് ടൈം കൺജിജന്റ് ജീവനക്കാർ എന്നിവർക്കായി G.O. (പി) നമ്പർ 42/2020 / ഫിൻ 16.04.2020 തീയതി പ്രകാരം എൻ‌ക്യാഷ് ചെയ്യും. മറ്റുള്ളവർ‌ക്കായി, ജി‌ഒ (പി) നമ്പർ 152/2020 / ഫിൻ‌ തീയതി 05/11/2020 പ്രകാരം അതത് പി‌എഫ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.ഈ ഉത്തരവ് പ്രകാരം അർഹരായിട്ടുള്ള ജീവനക്കാർക്കു മാത്രമേ ക്യാഷ് ആയി അനുവദിക്കാവൂ.അല്ലാത്ത പക്ഷം അത് ഡിഡിഒ യുടെ സ്വകാര്യ ബാധ്യതയായി കണക്കാക്കും.

ആദ്യം ലീവ് അക്കൗണ്ട് അപ്ഡേറ്റ് ചെയുന്ന രീതി കുടി പറഞ്ഞിട്ട് സ്പാർക്കിൽ ലീവ് സറണ്ടർ PF ലേക്ക് deposit ചെയുന്ന വിധം പറയുന്നതാണ്

സ്പാർക്കിൽ പലർക്കും ലീവ് അക്കൗണ്ട് അപ്‌ഡേഷൻ  നടത്തുന്നതിന് ബുദ്ധിമുട്ടു ഉണ്ടാകാറുണ്ട് .ഒരു തവണ തെറ്റായി  എന്റർ ചെയ്യതാൽ ഡിലീറ്റ് ചെയ്യാൻ ഓപ്ഷൻ ഇല്ല എന്ന് ഉള്ളതാണ് ഒരു പ്രധാന കാരണം .നമുക്ക് ഇതിനെ കുറിച്ച് ഒന്ന് വിശദമായി നോക്കാം.ലീവ് അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യണ്ട രണ്ടു തരം ലീവ് എന്താണ് എന്ന് നോക്കാം

.1,  Earned leave അഥവാ ആർജ്ജിതാവധി,

2,  Half Pay Leave അഥവാ അർധവേതനാവധി

Earned leave അഥവാ ആർജ്ജിതാവധി  സറണ്ടർ ചെയ്യണമെങ്കിലും ,Half Pay Leave അഥവാ അർധവേതനാവധി എന്നിവ ക്ലെയിം ചെയ്യണമെങ്കിൽ ക്രെഡിറ്റിൽ ലീവ് ഉണ്ടെങ്കിൽ മാത്രമേ  പറ്റു.നമ്മൾ സർവീസ് ബുക്കിൽ ലീവ് അക്കൗണ്ട് പേജിൽ   കറക്റ്റ് ആയി രേഖപ്പെടുത്തി യിട്ടുണ്ട്‌ .ഇതു നമ്മുടെ സ്പാർക്കിലും കൊണ്ട് വരണം .അത് എങ്ങനെ എന്ന് നോക്കാം .അതിനായി ആദ്യം സ്പാർക്ക് ലോഗിൻ ചെയുക.

Service Matters-Leave/COff/OD Processing.-Leave Account-Leave Account Processing എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


ഈ ഓപ്ഷനിൽ ക്ലിക്ക് ചെയുക .താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിൽ ലേക്കാണ് പോകുന്നത്


Department സെലക്ട് ചെയുക
Office സെലക്ട് ചെയുക
Employee സെലക്ട് ചെയുക
ഈ മുന്ന് ഓപ്ഷനുകളുടെ താഴെ ആയി
Select Leave Type EL HPL എന്നും കാണാം . ഇതിൽ ഏതു ലീവ് ആണ് നമ്മൾ സർവീസ് ബുക്കുമായി ലീവ് അപ്ഡേറ്റ് ചെയ്യാൻ പോകുന്നത് എന്നുള്ളത് ഓപ്ഷനുകളോട് ചേർന്ന് കാണുന്ന ചെറിയ റൗണ്ടിൽ ക്ലിക്ക് ചെയുക .ആ ഓപ്ഷൻ സെലക്ട് ആകും..വലതു സൈഡിൽ ആയി മുന്ന് ഓപ്ഷൻ കുടി കാണാം .അത് കുടി നമുക്ക് ഒന്ന് പരിചയപ്പെടാം


Enter Opening Balance ഈ ഓപ്ഷൻ  കൊണ്ട്  ഉദേശിക്കുന്നത് കുറെ ഏറെ നാൾ സർവീസ് ഉള്ള ഒരാൾക്ക് നാൾ ഇതുവരെ സ്പാർക്കിൽ  ലീവ് അക്കൗണ്ട് അപ്ഡേറ്റ് അപ്ഡേറ്റ് ചെയ്തില്ല എങ്കിൽ ഈ ഓപ്ഷൻ തെരഞ്ഞു എടുക്കാം .അപ്പോൾ താഴെ ആയി ഇങനെ ഒരു ഓപ്ഷൻ വരുന്നത് കാണാം .അവിടെ As on date,No. of days എന്നിങ്ങനെ രണ്ടു ഓപ്ഷൻ കാണാം ശ്രദ്ധിക്കുക നമ്മൾ ഇവിടെ കൊടുക്കാൻ പോകുന്നത് സർവീസ് ബുക്കിലെ ക്ലോസിങ് ബാലൻസ് ആണ് ഓപ്പണിങ് ബാലൻസ് ആയി എന്റർ ചെയുന്നത് . സർവീസ് ബുക്ക് നോക്കി As on date ,No. of days എന്നിവ കൊടുത്തു GO ഓപ്ഷൻ ക്ലിക്ക് ചെയുക .No. of days  എന്ന കോളത്തിൽ ഭിന്നസംഖ്യ  (fraction ) ദശാംശ സംഖ്യആയി മാറ്റി    (decimal)  എന്റർ ചെയാം (ഉദാ:-ക്രെഡിറ്റിൽ .


ആണ് എങ്കിൽ No. of days എന്ന കോളത്തിൽ 50.90 എന്ന് കൊടുക്കുക .ഇങ്ങനെ കിട്ടാനായി Divide numerator by denominator എന്ന equation ഉപയോഗിച്ചാൽ മതി.ഇനി Go ഓപ്ഷൻ ക്ലിക്ക് ചെയുക .ഇപ്പോൾ താഴെ കാണുന്ന രീതിയിൽ ഒരു പേജിലേക്ക് പോകും.

ഇവിടെ date of joining മുതൽ നമ്മൾ മുകളിൽ as on date വരെ എടുത്തിട്ടുള്ള എന്തെല്ലാം ലീവുകൾ എടുത്തിട്ടുണ്ടോ അത് എല്ലാം അവിടെ കാണാൻ കഴിയും .പക്ഷെ അവിടെ ലീവ് ഡീറ്റെയിൽസ് കാണണം എങ്കിൽ സ്പാർക്കിൽ എല്ലാ ലീവ് എൻട്രികളും നടത്തിയിരിക്കണം .മിക്കവാറും ആരും നടത്താറില്ല .half pay leave ,leave without allowance എന്നിവക്ക് മാത്രം ആണ് എൻട്രി നടത്തുന്നത് .മറ്റുള്ള ലീവുകൾക്ക് സാലറി കുറയില്ലല്ലോ .അതുകൊണ്ടു ആരും കൊടുക്കാറില്ല എന്നതാണ് സത്യം .ലീവ് എൻട്രി എല്ലാം കറക്റ്റ് ആണെകിൽ മുകളിൽ as on date ൽ കൊടുത്ത ലീവിന്റെ എണ്ണവും സ്പാര്ക് Calculated Leave balanceചെയിത ലീവും സെയിം ആയിരിക്കും .ഇനി അത് തെറ്റിക്കോട്ടെ അത് നോക്കേണ്ട നമ്മൾ സർവീസ് ബുക്ക് നോക്കി കറക്റ്റ് ആയി മുകളിൽ കൊടുത്തിട്ടുണ്ട് .Upload Supporting documents (pdf only).എന്നൊരു ഓപ്ഷൻ ഇവിടെ കാണാം.ഇത് അപ്‌ലോഡ് ചെയ്യണം എന്ന് നിർബന്ധം ഇല്ല .സർവീസ് ബുക്കിലെ ലീവ് അക്കൗണ്ട് ൻറെ പേജ് pdf ആയി അപ്‌ലോഡ് ചെയാംതാഴെ കൺഫേം ബട്ടൺ ക്ലിക്ക് ചെയുക .

ലീവ് അക്കൗണ്ട് ഇടതു സൈഡിൽ ആയി സേവ് ആകുന്നത് കാണാം 

.Credit leave based on previous balance.  കറക്റ്റ് ആയി സ്പാർക്കിൽ ലീവ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുന്നവർ ആണെകിൽ ലീവ് അക്കൗണ്ട് സ്പാർക്ക് തന്നെ തുടർന്ന് അപ്ഡേറ്റ് ചെയ്യും .അതിനായി ഈ ഓപ്ഷനിൽ as on date പറഞ്ഞു Go  പറയുക

This image has an empty alt attribute; its file name is image-23.png
This image has an empty alt attribute; its file name is image-24.png

ഇവിടെ date of joining മുതൽ നമ്മൾ മുകളിൽ as on date വരെ എടുത്തിട്ടുള്ള എന്തെല്ലാം ലീവുകൾ എടുത്തിട്ടുണ്ടോ അത് എല്ലാം അവിടെ കാണാൻ കഴിയും.മുകളിൽ ഡീറ്റൈൽഡ് ആയി പറഞ്ഞതാണ് .കൺഫോം പറയുക..Upload Supporting documents (pdf only).എന്നൊരു ഓപ്ഷൻ ഇവിടെ കാണാം.ഇത് അപ്‌ലോഡ് ചെയ്യണം എന്ന് നിർബന്ധം ഇല്ല .സർവീസ് ബുക്കിലെ ലീവ് അക്കൗണ്ട് ൻറെ പേജ് pdf ആയി അപ്‌ലോഡ് ചെയാം.താഴെ കൺഫേം ബട്ടൺ ക്ലിക്ക് ചെയുക .


Re-workout leave based on date of Joining in Govt. .ഈ ഓപ്ഷൻ പുതുതായി സർവിസ് കയറിട്ടുള്ള ജീവനക്കാർക്കാണ്   ഉപകരിക്കുക .എല്ലാ ഡീറ്റൈൽസും യഥാസമയം സ്പാർക്കിൽ എൻട്രി നടത്തിയിട്ടുള്ളവർക് ആണ് ഇത് പ്രയോജന പെടുക . as on date മാത്രം നൽകിയാൽ സ്പാർക്ക് തന്നെ ജോയിൻ ചെയ്ത് തീയതി വച്ച് calculate ചെയിതു തരും .ഇതിനായി ഈ ഓപ്ഷൻ സെലക്ട് ചെയുക.അതിനായി ഈ ഓപ്ഷനിൽ as on date പറഞ്ഞു Go  പറയുക.

This image has an empty alt attribute; its file name is image-23.png
This image has an empty alt attribute; its file name is image-24.png

ഇവിടെ date of joining മുതൽ നമ്മൾ മുകളിൽ as on date വരെ എടുത്തിട്ടുള്ള എന്തെല്ലാം ലീവുകൾ എടുത്തിട്ടുണ്ടോ അത് എല്ലാം അവിടെ കാണാൻ കഴിയും.മുകളിൽ ഡീറ്റൈൽഡ് ആയി പറഞ്ഞതാണ് .കൺഫോം പറയുക .


ലീവ് അക്കൗണ്ട് ഇടതു സൈഡിൽ ആയി സേവ് ആകുന്നത് കാണാം.ഇത്രയും കാര്യങ്ങൾ ആണ് ലീവ് അക്കൗണ്ട് അപ്ഡേറ്റ് ചെയുമ്പോൾ മനസിലാക്കി ഇരിക്കേണ്ട കാര്യം .ഇത്രയും അറിഞ്ഞാൽ നമുക്ക് ഈസിയായി മറ്റുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റുന്നതാണ് .ലീവ് അക്കൗണ്ട് അപ്ഡേറ്റ് ആയി കഴിഞ്ഞാൽ നമ്മുക്ക് Earned leave അഥവാ ആർജ്ജിതാവധി Half Pay Leave അഥവാ അർധവേതനാവധി എടുക്കുകയോ സറണ്ടർ ചെയ്യുകയോ ചെയാം ,അതുപോലെ Half Pay Leave അഥവാ അർധവേതനാവധി ആയി  എടുക്കുകയോ  Commuted Leave അഥവാ പരിവർത്തിതാവധി .ആയി  എടുക്കുകയോ ചെയാം .മുകളിൽ പറഞ്ഞ എന്ത് ലീവ് എടുക്കണം എങ്കിലും ക്രെഡിറ്റിൽ ലീവ് ഉണ്ടായിരിക്കണം .അത് പോലെ സ്പാർക്കിൽ അപ്ഡേഷനും ഉണ്ടായിരിക്കണം ,

സ്പാർക്കിൽ ലീവ് സറണ്ടർ PF ലേക്ക് deposit ചെയുന്ന വിധം

സറണ്ടർ ചെയ്യണം എങ്കിൽ ഒരു ഓർഡർ generate ചെയ്യണം .അത് ഗസറ്റഡ് ആയാലും നോൺഗസ്‌റ്റേഡ് ആയാലും .എന്നാൽ മാത്രമേ പ്രോസസ്സ് ചെയ്യാൻ കഴിയു .അതിനായി  

Service Matters

Leave/COff/OD Processing -Leave Surrender Orderക്ലിക്ക് ചെയുക .ഇപ്പോൾ താഴെ കാണുന്ന രീതിയിൽ ഒരു പേജിലേക്ക് പോകും

Sanctioned Month :-സെലക്ട് ചെയിതു കൊടുക്കുക

ഓർഡർ നമ്പർ ,തീയതി എന്നിവ കൊടുക്കുക

Amount to be Credited to PF* എന്ന ഓപ്ഷൻ yes പറയുക

Above condition has been verified and found correct.:-എന്ന ഓപ്ഷൻ ടിക്ക് ചെയുക

നെയിം             തീയതി                                   ഡേയ്സ്                   as on date   എന്നിവ ഫിൽ ചെയുക 

Insert   ചെയുക 

ഇനി ബിൽ പ്രോസസ്സ് ചെയ്താൽ മതി.സറണ്ടർ ബിൽ പ്രോസസ്സ്  ചെയുന്ന വിധം  അതിനായ്

Salary Matters-Processing-Leave Surrenderക്ലിക്ക് ചെയുക .

ഇപ്പോൾ താഴെ കാണുന്ന രീതിയിൽ ഒരു പേജിലേക്ക് പോകും

Month/Year

Department,

Office(s)

Bill Type     ഇത്രയും കാര്യങ്ങൾ സെലക്ട് ചെയിതു കൊടുക്കുക.വലതു സൈഡിൽ ആയി സറണ്ടർ ഓർഡർ ജെനെററ്റ് ചെയിത ജീവനക്കാരുടെ നെയിം വലതു സൈഡിൽ വരും .ഇവിടെ വേണമെകിൽ income tax ഇതിൽ നിന്ന് കുറവ് ചെയാം .അതിനു ശേഷം ക്ലിക്ക് ചെയുക

ഇങ്ങനെ ഒരു മെസ്സേജ് വരുന്നത് കാണാം.ഓക്കേ പറയുക

job complete  അയാൾ job completed successfully എന്ന് മെസ്സേജ് വരും .job completed  ആയാൽ മാത്രം പോരാ നമുക്ക് ബിൽ കുടി ചെക്ക് ചെയ്യണം .ബിൽ പരിശോധിച്ചു ശരി  ആണെങ്കിൽ  ബിൽ ട്രഷറി ക്ക് E submit കൂടി ചെയേണ്ടതുണ്ട് .അത് കുടി നമുക്ക് നോക്കാം

Salary Matters-Bills and Schedules-Leave Surrender-Leave Surrender Billഎന്ന ഓപ്ഷനിൽ ക്ലിക് ചെയുക.താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക

ഈ പേജിൽ ബിൽ പ്രോസസ്സ് പറഞ്ഞ മാസവും ഇയർ എന്നിവ കൊടുത്തു കഴിഞ്ഞാൽ ബിൽ ഡീറ്റെയിൽസ് കാണാം .വലതു സൈഡിൽ ആയി Surrender Bill,Statement for TSB  എന്നിവ  select  പറഞ്ഞു പ്രിന്റ് എടുക്കാം.ബിൽ കോപ്പി പരിശോധിച്ചാൽ തുക pf ലേക്ക് പോകുന്നതായി കാണാം

ശരി ആണെകിൽ ബിൽ നമുക്ക് E submit ചെയാം .അതിനായി 

Accounts -Bills-Make bill from payroll ക്ലിക് ചെയുക




  1. Department
  2. Office
  3. DDO code
  4. Bill Nature
  5. Select Bill
  6. Bill Type
  7. Head of Account
  8. Select Treasury

ഈ പേജിൽ മുകളിൽ വരുന്ന കാര്യങ്ങൾ സെലക്ട് ചെയിതു Make bill  എന്ന ഓപ്ഷൻ ക്ലിക് ചെയുക .അപ്പോൾ make bill generated successfully ഒരു ബിൽ നമ്പർ സഹിതം മെസ്സേജ് വരുന്നത് കാണാം .ഇപ്പോൾ ട്രഷറി ക്ക് ബിൽ E submit ചെയ്യാൻ സജ്ജമായി കഴിഞ്ഞു .അടുത്ത നടപടി ബിൽ   E submit ചെയുക എന്നുള്ളതാണ് .അതിനായി 

Accounts -Bills-E_Submit Bill


താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക.E submit ചെയ്യണമെങ്കിൽ DSC (Digital signature) കമ്പ്യൂട്ടറിൽ കണക്ട് ചെയ്തിരിക്കണം


  1. Department
  2. Office
  3. Bill Nature
  4. DDO code  എന്നിവ സെലക്ട് ചെയിതു കൊടുക്കുക .തൊട്ടു താഴെ ആയി ബില് ഡീറ്റെയിൽസ് വരുന്നതാണ് .അത് സെലക്ട് ചെയ്താൽ വലതു സൈഡിൽ ബ്ലാങ്ക് ആയി കിടക്കുന്ന ഭാഗം ഫിൽ ചെയിതു വരുന്നതായി കാണാം .അതിന്റെ താഴെ ആയി approve and submit ബട്ടൺ കാണാം .അതിൽ ക്ലിക് ചെയുക .അപ്പോൾ DSC ടോക്കൺ പാസ്സ്‌വേർഡ്‌ കൊടുത്തു സബ്മിറ്റ് ചെയ്യാവുന്നതാണ് .
  5. Cancel Processed  Billബില്ലിൽ തെറ്റു ഉണ്ടെങ്കിൽ ട്രഷറിയില്‍ ഇ-സബ്മിഷന്‍  നടത്തി കഴിഞ്ഞാൽ ട്രഷറിയില്‍  പറഞ്ഞു ക്യാൻസൽ ചെയേണ്ടതുണ്ട്.ട്രഷറിയില്‍ഒബ്ജക്റ്റ് ആണ് ചെയുക .ഒബ്ജക്റ്റ് ആയോ എന്ന് പരിശോധിക്കുന്നതിനായി Accounts-Bills-View prepared pay bills  എന്ന ഓപ്ഷനിൽ പരിശോധിക്കാവുന്നതാണ് .അവിടെ സ്റ്റാറ്റസ് rejected ആണ് കാണിക്കുന്നത് എങ്കിൽ  Accounts >> Bills >> Cancel Bill എന്ന മെനുവില്‍ പ്രവേശിക്കുക. അപ്പോള്‍ നാം ജനറേറ്റ് ചെയ്ത ബില്ലിന് നേരെ ടിക് രേഖപ്പെടുത്തി Cancel  ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.അതിന്ശേഷം പ്രോസസ്സിംഗ് ഓപ്ഷനിൽ കുടി ക്യാൻസൽ ചെയ്യണം.എന്നാൽ മാത്രമേ ബിൽ പൂർണമായും ക്യാൻസൽ ആകുന്നുള്ളു.എന്നിട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തി വീണ്ടും ബിൽ പ്രോസസ്സ് ചെയുക 

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved