How to Generate From 16 Form or 16A TDS certificate online - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Friday, 5 April 2024

How to Generate From 16 Form or 16A TDS certificate online

 


ഒരു ജീവനക്കാരൻ തൻ്റെ സാലറിയിൽ നിന്നും നികുതി അടച്ചിട്ടുണ്ടെങ്കിൽ അതിനു ഡിഡിഒ തരുന്ന സാക്ഷ്യപത്രം ആണ് ഫോം 16 എന്ന് പറയുന്നത് .ടാക്സ് അടച്ചതിന്റെ തെളിവ് സാക്ഷ്യപത്രം കൂടി ആണ്
നിങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി അടച്ചിട്ടുണ്ടെങ്കിൽ ആ നികുതി അടച്ചതിന് തെളിവ് ആവശ്യം ഉണ്ട്. അത് പോലെ താങ്കളില്‍ നിന്നും പിടിച്ചെടുത്ത നികുതി യഥാര്‍ത്ഥത്തില്‍ താങ്കളുടെ പേരില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടു എന്നതിന്റെ തെളിവ് കൂടി ആണ് ഇത്.ആദായ നികുതി വകുപ്പിലെ വകുപ്പ് 203 പ്രകാരം ഒരാളില്‍ നിന്നും നികുതി പിടിച്ചെടുത്ത ഡിസ്ബേര്‍സിംഗ് ഓഫീസര്‍ക്ക് അയാള്‍ക്ക് പ്രസ്തുത വിവരം കാണിച്ചുകൊണ്ടുള്ള ഫോം-16 നല്‍കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്.നാലാമത്തെ ക്വാര്‍ട്ടറിലെ ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ച് 15 ദിവസത്തിനുള്ളില്‍ ഇത് നല്‍കണം.
ഇത് .ഇത് ഡൌൺലോഡ് ചെയ്യുന്നതിനായി www.tdscpc.gov.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക.ലോഗിൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക



സെലക്ട് ചെയുക .താഴെ അവശ്യ മായാ ഡീറ്റെയിൽസ് ഫിൽ ചെയിതു ലോഗിൻ ക്ലിക്ക് ചെയുക

Deductor
User Id*
Password*
•••••••••

TAN for Deductor*

Verification Code*

Enter text as in above image*


ലോഗിൻ ചെയിതു വരുന്ന പേജിൽ മുകളിൽ വലതു സൈഡിൽ ആയി ഡൌൺലോഡ്സ് എന്ന ഓപ്ഷൻ കാണാം,അതിന്റെ സബ് മെനു ആയി Form 16 എന്നരു ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയുക


ഈ പേജിൽ ആണ് From16 എടുക്കാൻ ഉദ്ദേശിക്കുന്ന ജീവനക്കാരന്റെ pan എന്റർ ചെയിതു കൊടുത്തു ആഡ് എന്ന ഓപ്ഷൻ കൊടുത്തു Go ക്ലിക്ക് ചെയ്യുകയോ,ആ ഓഫ്‌സിലെ ആദായ നികുതി അടച്ച എല്ലാ ജീവനക്കാരുടെയും ഒന്നിച്ചു വേണം എന്ന് ഉണ്ടെങ്കിൽ Bulk PAN Download എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു Go ക്ലിക്ക് ചെയ്യുകയോ ചെയാം.

ഒരു പുതിയ പേജിലേക്ക് പോകും .അവിടെ ഡിഡിഒ യുടെ ഡീറ്റെയിൽസ് കാണാൻ കഴിയും,അതിനു താഴെ സബ്മിറ്റ് ബട്ടൺ കാണാൻ കഴിയും.അതിൽ ക്ലിക്ക് ചെയുക


താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത് .ഇവിടെ കുറെ ഡീറ്റെയിൽസ് നൽകേണ്ടതായിട്ടുണ്ട്.Q4 ചെയ്‌തു അപ്‌ലോഡ് ചെയുമ്പോൾ കിട്ടുന്ന Token Number ,Bin view ചെക്ക് ചെയുമ്പോൾ ലഭിക്കുന്ന BSR Code/ Receipt Number,Challan Serial Number / DDO Serial Number,തുടെങ്ങിയ കാര്യേങ്ങൾ ആണ് ഇവിടെ നമ്മൾ എന്റർ ചെയുന്നത്
1 .Token Number /Provisional Receipt Number (PRN)*
Token Number (Provisional Receipt Number) of latest accepted regular statement
2 .BSR Code / Receipt Number*
3 .Date on which Tax Deposited* (dd-mmm-yyyy; e.g., 12-Dec-1980)
4 .Challan Serial Number / DDO* Serial Number (5 digits; e.g., 00053)
5 Challan Amount / Transfer Voucher* Amount (Rs.)(e.g., 1987.00)
6 .PAN as in Statement Total Amount Deposited (Rs. )


proceed ഓപ്ഷൻ ക്ലിക്ക് ചെയുക താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്


താഴെ കാണുന്ന Proceed Transactions എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


From16 ലഭിക്കുന്നതിനുള്ള request സബ്മിറ്റ് ആയി.ഇനി From16 ഡൌൺലോഡ് ചെയ്യുന്നതിനായി Download ഓപ്ഷന്റെ സബ് മെനു ആയി Requested For Download എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത് .ഈ പേജിൽ View All ക്ലിക്ക് ചെയിതാൽ നമ്മൾ റിക്വസ്റ്റ് കൊടുത്തു ഡീറ്റെയിൽസ് അവിടെ കാണാൻ കഴിയും



അവിടെ available എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .അതിനു താഴെ ആയി HTTP download എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു ഡൌൺലോഡ് ചെയുക.കമ്പ്യൂട്ടറിൽ അനുയോജ്യമായ സ്ഥലത്തു സേവ് ചെയുക.നമ്മെൽ ഇപ്പോൾ ഡൌൺലോഡ് ചെയിത ഫയൽ HTTP ഫയൽ ആയിട്ടാണ് സേവ് ആയിട്ടുള്ളത് .ഈ ഫയൽ കാണണം എങ്കിൽ ഒരു utility കൂടി ഡൌൺ ലോഡ് ചെയിതു ഇൻസ്റ്റാൾ ചെയ്യണം എന്നാൽ മാത്രമേ ഈ ഫയൽ കാണാൻ കഴിയുകയുള്ളു.അതിയായി ഈ പേജിൽ തന്നെ utility ഡൌൺ ലോഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട് .അത് ഡൌൺലോഡ് ചെയുക.


താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്.അവിടെ Enter text as in above image*
നൽകി സുബ്മിറ്റ് പറയുക


താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത് .അവിടെ ആദ്യം കാണുന്ന TRACES-PDF-CONVERTER V 1.5 L എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


കമ്പ്യൂട്ടറിൽ അത് ഡൗൺലോഡ് ആകുന്നത് കാണാം ,സേവ് ചെയ്തിട്ടുള്ള utility right ക്ലിക്ക് ചെയിതു Extract ചെയുക


അപ്പോൾ അതിൽ ഒരു ഫോൾഡർ ജനറേറ്റ് ചെയുന്നത് കാണാം .അത് ഓപ്പൺ ചെയുക

അതിൽ PDF converter എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത് .ഈ പേജിൽ നമ്മെൽ നേരത്തെ ഡൌൺ ലോഡ് വെച്ചരിക്കുന്ന HTTP ഫയൽ browse ചെയിതു സെലക്ട് ചെയുക .അതിന്റെ താഴെ ആയി പാസ്സ്‌വേർഡ് ചോദിക്കുന്നുണ്ട്.അത് നമ്മുടെ ഓഫീസിന്റെ TAN നമ്പർ തന്നെ ആണ്.അതിനു താഴെ ആയി ഈ ഫയൽ എവിടെ ആണ് സേവ് ചെയേണ്ടത് എന്ന് കൂടി സെലക്ട് ചെയിതു കൊടുക്കുക.ഏറ്റവും താഴെ ആയി proceed ബട്ടൺ ക്ലിക്ക് ചെയുക

From16 ഡൌൺലോഡ് ആകുന്നതാണ്.ഇങ്ങനെ ആദായ നികുതി അടക്കുന്ന എല്ലാവർക്കും From16 നൽകാവുന്നതാണ്


No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved