ബിംസിൽ DSC രജിസ്റ്റർ ചെയുന്ന വിധം
ബിംസിൽ DSC രജിസ്റ്റർ ചെയുന്നതിനായി ബിംസ് ലോഗിൻ പേജിൽ സർവീസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക .
DSC കമ്പ്യൂട്ടറിൽ കണക്ട് ആയിരിക്കണം
തുറന്നു വരുന്ന പേജിൽ രജിസ്റ്റർ ചെയേണ്ട ഓഫീസിന്റെ ഡിഡിഒ കോഡും ,ചാർജ് എടുക്കേണ്ട ഓഫീസറുടെ PEN എന്നിവ നൽകി Next എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
അടുത്ത പേജിൽ നേരത്തെ രജിസ്റ്റർ ചെയിതിട്ടുള്ള ഓഫീസറുടെ ഡീറ്റെയിൽസ് കാണിക്കും ..ഈ പേജിൽ Proceed എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക അടുത്ത പേജിലും Proceed എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
മൊബൈലിൽ വരുന്ന OTP നൽകി രജിസ്റ്റർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
ഈ പേജിൽ രജിസ്റ്റർ ചെയുന്ന ഓഫീസറുടെ വിവരങ്ങൾ കാണാൻ കഴിയും.Send OTP എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
മൊബൈലിൽ വരുന്ന OTP നൽകി രജിസ്റ്റർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
DSC രെജിസ്ട്രേഷൻ പൂർത്തിയായി കഴിയുമ്പോൾ താഴെ കാണുന്ന രീതിയിൽ ഒരു പ്രിന്റ് ഔട്ട് ലഭിക്കുന്നതാണ് .അത് ട്രഷറിയിൽ നൽകി അപ്ഡേറ്റ് ചെയ്യിക്കേണ്ടതാണ്.
(കുറിപ്പ് :-ഒരു തവണ രജിസ്റ്റർ ചെയുമ്പോൾ പ്രിന്റ് കിട്ടിയില്ല എങ്കിൽ വീണ്ടും ഒരിക്കൽ കൂടി രജിസ്റ്റർ ചെയ്യുക .പ്രിന്റ് ഔട്ട് ലഭിക്കുന്നതാണ് )
No comments:
Post a Comment