How to uninstall in old digital signature and install new digital and register Spark & BiMs
പഴയ ഡിജിറ്റൽ സിഗ്‌നേച്ചറിൽ അൺഇൻസ്റ്റാൾ ചെയ്‌ത് പുതിയ ഡിജിറ്റൽ ഇൻസ്റ്റാൾ ചെയ്‌ത് ബിംസിലും സ്പാർക്കും രജിസ്റ്റർ ചെയ്യുന്ന വിധം
ഡിഡിഒ ട്രാൻസ്ഫർ ആയി പോകുകയോ,റിട്ടയർ ആകുകയോ ചെയ്താൽ സ്പാർക്കിലും BiMS ലും പുതിയ ഡിഡിഒ യുടെ DSC രജിസ്റ്റർ ചെയേണ്ടതുണ്ട്.സ്പാർക്കിൽ രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി പുതിയതായി ചാർജ് എടുത്ത ഡിഡിഒ സ്പാർക്കിൽ ജോയിൻ ചെയ്യിച്ചിരിക്കണം.പുതിയ ഡിഡിഒ യെ പോസ്റ്റ് ചെയ്യാതെ മറ്റൊരു ഓഫ്‌സിലെ ഡിഡിഒ ക്ക് അഡിഷണൽ ചാർജ് ആണെകിൽ സ്പാർക്കിൽ അവർ ചാർജ് കിട്ടിയ ഓഫീസിൽ DSC രജിസ്റ്റർചെയ്യണ്ട.എന്നാൽ BiMS ൽ രജിസ്റ്റർ ചെയ്യണം.സ്പാർക്കിൽ രജിസ്റ്റർ വേണ്ടാത്തിന്റെ കാര്യം ഈ ഓഫീസിലെ e submission അഡിഷണൽ ചാർജ് വഹിക്കുന്ന ഓഫീസറുടെ ലോഗിനിൽ നിന്ന് തന്നെ ആണ് ചെയുന്നത് .BiMS ൽ ലോഗിൻ ചെയിതു പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തിരിക്കണം
സ്പാർക്കിലും ബിംസിലും നമ്മൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഡിജിസ്റ്റൽ സിഗ്നനേച്ചർ പുതിയ ഡിഡിഒ ചാർജ് എടുക്കുമ്പോഴും, അതുപോലെ അഡിഷണൽ ചാർജ് കിട്ടുമ്പോഴും വീണ്ടും,ഡിജിസ്റ്റൽ സിഗ്നനേച്ചർ സ്പാർക്കിലും ബിംസിലും രജിസ്റ്റർ ചെയേണ്ടി വരും.അത് എങ്ങനെ എന്ന് നോക്കാം.അതിനായി സ്പാർക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറിൽ നമ്മൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റൽ signature uninstall ചെയ്യണം.ഒന്നിലധികം ടൈപ്പ് ഡിജിറ്റൽ signature ഇപ്പോൾ ഉപയോഗിക്കാറുണ്ട് ഉദാഹരണം ,TRUST KEY, ePass,proxkey.

ഡിജിറ്റൽ signature uninstall ചെയുന്നത് എങ്ങനെ എന്ന് നോക്കാം. കമ്പ്യൂട്ടറിൽ താഴെ കാണുന്ന ടാസ്ക് ബാറിൽ ആയി ക്ലിക്ക് ചെയുക.താഴെ കാണുന്നപോലെ കാണാം.windows 7 ,windows 10 രണ്ടു രീതിയിൽ ആയിരിക്കുംകാണാൻ കഴിയുക.


അവിടെ കാണുന്ന control panel എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക. താഴെ കാണുന്ന രീതിയിൽ വിന്ഡോ കാണാം


ഇവിടെ programs എന്നുള്ള ഓപ്ഷൻ ൽ ക്ലിക്ക് ചെയുക.താഴെ കാണുന്ന രീതിയിൽ വിന്ഡോ കാണാം

ഇവിടെ program and features എന്നുള്ള ഓപ്ഷൻ ൽ ക്ലിക്ക് ചെയുക. താഴെ കാണുന്ന രീതിയിൽ വിന്ഡോ കാണാം

ഈ പേജിൽ നേരത്തെ ഇൻസ്റ്റാൾ ചെയിതിരിക്കുന്ന ഡിജിറ്റൽ signature ന്റെ ഫയൽ കാണാൻ കഴിയും.അതിൽ ക്ലിക്ക് ചെയുക. ഏതു തരം ഡിജിറ്റൽ signature ആണോ ഉപയോഗിച്ചിരുന്നത് ആ നെയിം ആണ് അവിടെ കാണാൻ കഴിയുക.PROXkey ആണെകിൽ WD PROXkey എന്നും,TRUST KEY ആണെകിൽ TRUST KEY tool എന്നും കാണാൻ കഴിയും .താഴെ കാണുന്ന രീതിയിൽ വിന്ഡോ കാണാം

ഇവിടെ കാണുന്ന uninstall ഓപ്ഷൻ ക്ലിക്ക് ചെയുക. uninstall ഇൻസ്റ്റാൾ ആവുന്നത് കാണാം.

താഴെ finish എന്ന് വരും.അവിടെ ക്ലിക്ക് ചെയുക. uninstall ഇൻസ്റ്റാൾ നടപടി കംപ്ലീറ്റ് ആയി.
അടുത്തതായി പുതിയ DSC install ചെയുക എന്നുള്ളതാണ്.അതിനായി പുതുതായി ചാർജ് എടുത്ത ഡിഡിഒ യുടെ DSC കമ്പ്യൂട്ടറിൽ കണക്ട് ചെയുക.ആദ്യം WD PROXKey - USB Token Installation ആണെകിൽ എങ്ങനെ ഇൻസ്റ്റാൾ ചെയാം എന്ന് നോക്കാം.അതിനായി USB Token കമ്പ്യൂട്ടറിൽ ഇന്‍സര്‍ട്ട് ചെയ്യുക. ഉടനെ ഇതിന്‍റെ ഡ്രൈവര്‍ സ്വമേധയാ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും താഴെ കാണുന്ന പോലുള്ള ഒരു AutoPlay വിന്‍ഡോ തുറന്ന് വരും
ഇതില്‍ Run Setup.exe എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.തുടർന്ന് ഇൻസ്റ്റലേഷൻ നടക്കുന്നത് കാണാം.താഴെ കാണുന്ന വിൻഡോകൾ കാണാൻ കഴിയും
finish എന്ന് വരും.അവിടെ ക്ലിക്ക് ചെയുക.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞു.ഡെസ്ക് ടോപ്പില്‍ WD PROXKey എന്ന ഒരു ഐക്കണ്‍ കാണാൻ കഴിയും.
ഇത് പോലെ തന്നെ TRUST KEY ഇൻസ്റ്റാൾ ചെയുന്ന വിധം കുടി ഒന്ന് നോക്കാം
USB Token കമ്പ്യൂട്ടറിൽ ഇന്‍സര്‍ട്ട് ചെയ്യുക. ഉടനെ ഇതിന്‍റെ ഡ്രൈവര്‍ സ്വമേധയാ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും താഴെ കാണുന്ന പോലുള്ള ഒരു AutoPlay വിന്‍ഡോ തുറന്ന് വരും

ഇതില്‍ Run Setup.exe എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.തുടർന്ന് ഇൻസ്റ്റലേഷൻ നടക്കുന്നത് കാണാം.താഴെ കാണുന്ന വിൻഡോകൾ കാണാൻ കഴിയും




finish എന്ന് വരും.അവിടെ ക്ലിക്ക് ചെയുക.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞു.ഡെസ്ക് ടോപ്പില്‍ TRUST KEY tool എന്ന ഒരു ഐക്കണ്‍ കാണാൻ കഴിയും.ഇത് പോലെ തന്നെ e pass DSC ടോക്കണും ഇൻസ്റ്റാൾ ചെയുന്നത്.
അടുത്ത നടപടി സ്പാർക്കിലും BiMS ലും രജിസ്റ്റർ ചെയുക എന്നുള്ളതാണ്.അഡിഷണൽ ചാർജ് ഉള്ള ഓഫീസർ ആണെങ്കിൽ സ്പാർക്കിൽ രജിസ്റ്റർ ചെയേണ്ടതില്ല.കാരണം ബിൽ സുബ്മിറ്റ് ചെയുന്നത്.അഡിഷണൽ ചാർജ് ഉള്ള ഓഫീസറുടെ ലോഗിൻ വഴി ആണ്.എന്നാൽ BiMS ൽ രജിസ്റ്റർ ചെയ്തിരിക്കണം.ആദ്യം സ്പാർക്കിൽ രജിസ്റ്റർ ചെയുന്നത് നോക്കാം.
നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ ജാവ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം,അതുപോലെ NICD sign Utility ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.ഇത് already ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതാണ്.കാരണം സ്പാർക്കിൽ DSC ഉപയോഗിച്ച് തുടങ്ങിയ സമയം നമ്മൾ ഇത് ചെയ്തിട്ടുള്ളതാണ്.അതുകൊണ്ടു അത് വീണ്ടും ഇൻസ്റ്റാൾ ചെയ്യണ്ട കാര്യം ഇല്ല.
കംപ്യൂട്ടറിന്റെ Desktop ൽ താഴെ കാണുന്ന പോലെ ഒരു icon കാണാം

അതിൽ ഒന്ന് ക്ലിക്ക് ചെയുക.അതിൽ ക്ലിക്ക് ചെയുമ്പോൾ താഴെ കാണുന്നപോലെ ഒരു കമാന്‍റ് ബോക്സ് പ്രത്യക്ഷപ്പെട്ട് 2 സെക്കന്‍റ് കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. NSCDSign സജ്ജമായി

കമ്പ്യൂട്ടറിന്റെ ടാസ്ക് ബാറില്‍ വലതു മൂലയിൽ NICD sign ന്റെ ഐക്കണ്‍ പ്രത്യക്ഷപ്പെടും. (USB Token) സിസ്റ്റത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ടാസ്ക് ബാറില്‍ ഈ ഐക്കണ്‍ കാണാൻ കഴിയുകയുള്ളു

അതിൽ കാണുന്ന NICD sign ന്റെ ഐക്കണ്‍ right click ചെയുക.അതിൽ settings കാണാം അതിൽ ക്ലിക്ക് ചെയുക

തുടര്‍ന്ന് താഴെ കാണുന്ന വിന്‍ഡോ കാണാം

അതില്‍ Select Your USB Token എന്നതിന് നേരെയുള്ള കോമ്പോ ബോക്സില്‍ ക്ലിക്ക് ചെയ്ത് നമ്മുടെ ഡിവൈസ് ടൈപ്പ് ഏതെന്ന് സെലക്ട് ചെയ്യുക. Proxkey, Trustkey എന്നിവ ആണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ അത് സെലക്ട് ചെയുക.epass Token ആണെകിൽ Custom എന്നത് സെലക്ട് ചെയ്താല്‍ മതി.e-pass ടോക്കൺ ആണെകിൽ ടോക്കൺ Drive ഒന്ന് സെലക്ട് ചെയ്‌തു കൊടുക്കണം.
അതിനായി Select Your USB Token എന്നുള്ളതിന് താഴെ ആയി കാണുന്ന Token Driver എന്നുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ കാണാം

ഇവിടെ epass :-C:\windows\System32\eps 2003tst11c2.dll എന്ന ഫയൽ സെലക്ട് ചെയ്തു സേവ് പറയുക .താഴെ കാണുന്ന പോലെ ഒരു മെസ്സേജ് വരും

Please remove & reconect എന്നൊരു മെസ്സേജ് കാണാം. USB Token ഒന്ന് ഡിസ്കണക്ട് ചെയ്ത് വീണ്ടു കണക്ട് ചെയുക എന്നുള്ളതാണ്.remove ചെയിതു വീണ്ടും കണക്ട് ചെയുക.ഇനി നമുക്ക് സ്പാർക്കിൽ എങ്ങനെ രജിസ്റ്റർ ചെയാം എന്ന് നോക്കാം.അതിനായി സ്പാർക്ക് ലോഗിൻ ചെയുക
Administration-New Registration/Renewal of DSC ക്ലിക്ക് ചെയ്യുക

താഴെ കാണുന്ന പോലെ ഒരു പേജ് വരും

USB Token ന്‍റെ പാസ് വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോവരും.അവിടെ പാസ്സ്‌വേർഡ് നൽകുക. OK ബട്ടണ്‍ അമര്‍ത്തുക.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ സെലക്ട് ചെയ്യുന്നതിനുള്ള വിന്‍ഡോകാണാം . ഇതില്‍ ഡിഡിഒ യുടെ പേരും ഡിജിറ്റല്‍ സിഗ്നേച്ചറിന്‍റെ കാലാവധിയും കാണാം. ആദ്യം കാണുന്ന ബട്ടണില്‍ ടിക്ക് രേഖപ്പെടുത്തി OK ബട്ടണ്‍ അമര്‍ത്തുക

Successfully Registered DSC in SPARK എന്ന മെസ്സേജ് വരും. സ്പാര്‍ക്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ രെജിസ്ട്രേഷൻ complete ആയി.
സ്പാർക്കിൽ രജിസ്റ്റർ ചെയ്താൽ മാത്രം ബിൽ e submit ചെയ്യാൻ പറ്റില്ല.BiMS കുടി DSC രജിസ്റ്റർ ചെയ്യണം.അത് എങ്ങനെ എന്ന് കുടി നോക്കാം.
.DSC രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി BiMS ൽ പ്രൊഫൈൽ കുടി അപ്ഡേറ്റ് ചെയ്യണം.അതിനായി BiMs DDO Admin Login ചെയുക.

യൂസർ ഐഡി പാസ്സ്‌വേർഡ് കൊടുത്തു ലോഗിൻ ചെയുക.ഇടതു സൈഡിൽ ആയി കാണുന്ന menu ബാറിൽ പ്രൊഫൈൽ എന്നൊരു ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയുക.തൊട്ടു താഴെ ആയി Profile Settings എന്നൊരു ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയുക.ഒരു ന്യൂ വിൻഡോയിലേക്ക് പോകും.




അവിടെ പഴയ ഡിഡിഒ ഡീറ്റെയിൽസ് കാണാം.അതിനു അടുത്തായി Add എന്നൊരു ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയിതു പുതിയ ഡിഡിഒ യുടെ ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയുക.

BiMS DDO ലോഗിൻ കുടി ഓപ്പൺ ചെയിതു ഇതേ പോലെ പ്രൊഫൈൽ അപ്ഡേറ്റ് ആയോ എന്ന് ചെക്ക് ചെയുക.മിക്കവാറും അപ്ഡേറ്റ് ആയിട്ടുണ്ടാകും.ആയില്ല എങ്കിൽ അപ്ഡേറ്റ് ചെയുക.പ്രൊഫൈൽ അപ്ഡേറ്റഷൻ കംപ്ലീറ്റ് ആയി.ഇനി DSC രജിസ്റ്റർ ചെയാം.
ബിംസ് ലോഗിന്‍ പേജില്‍ ചെയുന്ന പേജിൽ തന്നെ മധ്യഭാഗത്തായി DSC Registration / Renewal എന്ന ലിങ്ക് കാണാം അവിടെ ക്ലിക്ക് ചെയ്യുക


ഇത് പോലെ ഒരു പേജ് വരും അതിൽ DDO code,PEN എന്നിവ കൊടുത്തു next പറയുക

ഓഫീസിലെ ഡീറ്റെയിൽസ് അവിടെ വരും.proceed ക്ലിക്ക് ചെയുക
USB Token ന്‍റെ പാസ് വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോവരും.അവിടെ പാസ്സ്‌വേർഡ് നൽകുക. OK ബട്ടണ്‍ അമര്‍ത്തുക.


DDO യുടെ പേര്, സീരിയല്‍ നമ്പര്‍,വാലിഡിറ്റി എന്നിവ കാണാം. Register ക്ലിക്ക് ചെയുക .തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Confirm ബട്ടണമര്‍ത്തുക

രെജിസ്ട്രേഷൻ കംപ്ലീറ്റ് ആയി കഴിഞ്ഞാൽ Print എന്ന ഓപ്ഷൻ കാണാൻ കഴിയും.ചില ടൈമിൽ പ്രിന്റ് ഓപ്ഷൻ കണ്ടില്ല എന്ന് വരാം.അങ്ങനെ ഉണ്ടെങ്കിൽ വീണ്ടും ഒരിക്കൽ കുടി രജിസ്റ്റർ ചെയ്യണം.പ്രിന്റ് ലഭിക്കുന്നതാണ്.ഈ കിട്ടുന്ന പ്രിന്റ് ട്രഷറി യിൽ കൊടുത്തു അപ്ഡേറ്റ് ചെയ്യണം.എന്നാൽ മാത്രമേ സ്പാർക്കിൽ നിന്നും BiMS നിന്നും ബില്ലുകൾ e submit ചെയ്യാൻ കഴിയുക ഉള്ളു.
ഇനി ബിൽ e submit ചെയ്യാവുന്നതാണ് .
No comments:
Post a Comment