NATIONAL PENSION SYSTEM(NPS) ചേരുന്നതിനുള്ള നടപടി ക്രമങ്ങളും,സ്പാർക്കിൽ അപ്ഡേറ്റ് ചെയുന്ന വിധവും
Sl No. | Descriptions | Downloads |
1 | ||
2 | Form of Option -NPS | |
3 | DDO-Registration Form - Form-N3 | |
4 | പിൻവലിക്കൽ ഫോം (FORM - 601 PW with drawn form) | |
5 | പങ്കാളിത്ത പെൻഷൻ പദ്ധതി - 01.04.2013 നോ അതിന് ശേഷമോ അന്തർ വകുപ്പ് സ്ഥലം മാറ്റം മുഖേനയോ ബൈ-ട്രാൻസ്ഫർ/ ബൈ-പ്രൊമോഷൻ മുഖേനയോ സമാനമായതോ അല്ലാത്തനോ ആയ മറ്റൊരു തസ്തികയിൽ നിയമിക്കപ്പെടുന്ന ജീവനക്കാരെ ഓപ്ഷൻ ഫോം സമർപ്പിക്കാതെ തന്നെ കെ.എസ്.ആർ ഭാഗം III പെൻഷനിൽ തുടരാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു GO(P)No25-2019-FinDated07-03-2019_71 | |
6 | പങ്കാളിത്ത പെൻഷൻ പദ്ധതി - ആശ്വാസധന സഹായം അനുവദിക്കുന്നത് കൂടുതൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു | |
7 | പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി - സർവ്വീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം - അപേക്ഷകർ സമർപ്പിക്കേണ്ട രേഖകളൂം തുക അനുവദിക്കുന്നതിനുള്ളനടപടിക്രമങ്ങളും | |
8 | ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കെമരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച ഉത്തരവ്. GO(P) No 141-2017-Fin dated 08-11-2017 | |
സ്പാർക്കിൽ ഓൺലൈൻ ആയി പ്രാൻ ജനറേഷൻ ചെയുന്ന വിധം
സ്പാർക്കിൽ ഓൺലൈൻ ആയി പ്രാൻ ജനറേഷൻ സബ്മിറ്റ് ചെയ്യുന്നതിന് മുൻപായി ജീവനക്കാരന്റെ താഴെ പറയുന്ന കാര്യേങ്ങൾ നിർബന്ധമായും സ്പാർക്കിൽ അപ്ഡേറ്റ് ചെയ്തിരിക്കണം
A. PERSONAL DETAILS
• Name
• Father’s Name
• Mother’s Name
• Date of Birth
• City of Birth
• Country of Birth
• Gender
• Marital Status
• Spouse Name
• Residential Status
B. PROOF OF IDENTITY (Any documents with number)
C. PROOF OF ADDRESS
D. CORRESPONDENCE ADDRESS DETAILS
E. PERMANENT ADDRESS DETAILS
F. CONTACT DETAILS
• Mobile
• Email ID
G. OTHER DETAILS
H. Subscriber’s Bank Details
I. Subscriber’s Nomination Details
K. DECLARATION BY SUBSCRIBER
L. DECLARATION BY EMPLOYER
മേൽ പറഞ്ഞ ഡീറ്റെയിൽസ് എല്ലാം അപ്ഡേറ്റ് ചെയുക
അടുത്തതായി Service matters->New pension scheme->Validate &Forward PRAN എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.
താഴെ കാണുന്ന പോലെ ഒരു പേജ് കാണാം.എംപ്ലോയീയെ സെലക്ട് ചെയ്തു GO എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക.
01/04/2013 നു ശേഷം സെർവിസിൽ പ്രവേശിച്ച ജീവനക്കാരുടെ ലിസ്റ്റ് ഇവിടെ കാണാൻ കഴിയും.
താഴെ പേജിൽ കാണുന്ന നാലു ഓപ്ഷൻ ഡിഡിഒ ഫിൽ ചെയ്യണം
Employee details
Nominee details
Bank account for PRAN
Validate & Forward to DTO
അടുത്തതായി നോമിനീ ഡീറ്റെയിൽസ് എന്റർ ചെയ്യുന്നതിനായി NPS Nominee Details എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
മുന്ന് നോമിനീ വരെ ആഡ് ചെയാം.നിർബന്ധമായും ഒരു നോമിനിയുടെ ജനന തീയതി,നോമിനിയുമായുള്ള ബന്ധം,ഷെയറിന്റെ (%) എന്നിവ ആഡ് ചെയേണ്ടതാണ്.
അടുത്തതായി ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യുന്നതിനായി Bank account for PRAN എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
ബാങ്ക് നെയിം ,ബ്രാഞ്ച് ,അക്കൗണ്ട് നമ്പർ എന്നിവ സെലക്ട് ചെയിതു സേവ് പറയുക
അടുത്തതായി ഡിസ്ട്രിക്‌ട് ട്രഷറി ഓഫീസർക്ക് ഫോർവേർഡ് ചെയുന്നതിനായി Validating and forwarding the data to concern DTO (District treasury officer) എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.
NPS അപ്ലിക്കേഷൻ ഡിസ്ട്രിക്‌ട് ട്രഷറി ഓഫീസർക്ക് ഫോർവേർഡ് ആകുന്നതാണ്
അതിനു ശേഷം താഴെ പറഞ്ഞിട്ടുള്ള രേഖകൾ സഹിതം ജില്ലാ ട്രഷറിയിൽ നൽകുക
1 .pran അപ്ലിക്കേഷൻ ഫോം( മലയാളം )
2 .SSLC
3 .ആധാർ
4 .പാൻകാർഡ്
5 .ബാങ്ക് പാസ്ബുക്ക് / ക്യാൻസൽ ചെയ്ത ചെക്ക് ലീഫ്
6 .അപ്പോയ്ന്റ്മെന്റ് ലെറ്റർ
ഡിസ്ട്രിക്‌ട് ട്രഷറി ഓഫീസർക്ക് ലഭ്യമാകുന്ന അപേക്ഷ പരിശോധിച്ചു ഡിസ്ട്രിക്‌ട് ട്രഷറി ഓഫീസർ അവശ്യമായാ നടപടി സ്വീകരിക്കുന്നതാണ്.
ജീവനക്കാരൻ സെർവിസിൽ നിന്നും വിരമിക്കുമ്പോൾ NPS ക്ലെയിം നൽകുന്നതിനായി റിട്ടയർ ആകുന്ന മന്ത് വരെ NPS പിടിച്ചു എന്ന് ഉറപ്പു വരുത്തുക .ഈ ജീവനക്കാരന് ഇനി എന്തെങ്കിലും കുടിശിഖകൾ കിട്ടാൻ ഉണ്ടെങ്കിൽ അതിൽ നിന്നും NPS പിടിക്കാൻ ഉണ്ടെങ്കിൽ അതും കൂടി പിടിച്ചു എന്ന് ഉറപ്പു വരുത്തുക.NPS സൈറ്റിൽ നിന്നും ഫൈനൽ വിത്ത് ട്രൗവൾ ഫോം ഡൌൺലോഡ് ചെയുക.അത് ഫിൽ ചെയിതു ഡിഡിഒ യുടെ സൈൻ,ജീവനക്കാരന്റെ സൈൻ അതിൽ പറഞ്ഞിട്ടുള്ള അറ്റാച്മെന്റുകൾ, ഡിഡിഒ യുടെ കവർ ലെറ്റർ സഹിതംഅതാതു ട്രഷറി യിൽ നൽകുക
- എൻപിഎസിൽ ചേരുന്നതിനുള്ള പരമാവധി പ്രായം 65 വർഷമായി വർദ്ധിച്ചു: 18-60 വയസ്സിനിടയിലുള്ള ഏതൊരു ഇന്ത്യൻ പൗരനും എൻപിഎസിൽ ചേരാൻ അർഹതയുണ്ട്. ഇപ്പോൾ, സ്വകാര്യ മേഖലയിൽ എൻപിഎസിൽ ചേരുന്നതിനുള്ള പരമാവധി പ്രായം, അതായത് എല്ലാ പൗരന്മാരുടെയും 60 വയസിൽ നിന്ന് 65 വർഷമായി ഉയർത്തി.
ജില്ലാ ട്രഷറികളിൽ നിന്നും അയക്കുന്ന അപേക്ഷകൾ പരിശോധിച്ച് NSDL ആണ് NPS കാർക്ക് PRAN (Permanent Retirement Account Number) അനുവദിക്കുന്നത്. PRAN അനുവദിച്ചു കഴിഞ്ഞാൽ subscriber ന്റെ മൊബൈലിൽ മെസ്സേജ് ലഭിക്കും. അതിനു ശേഷം ട്രഷറിയിൽ ബന്ധപ്പെട്ടാൽ PRAN Kit ലഭിക്കും.NSDL PRAN അലോട്ട് ചെയുന്നതോടപ്പം സ്പാർക്കിലും അപ്‌ഡേഷൻ നടക്കുന്നതാണ്.അത് കാണുന്നതിനായി Spark -Personal Details-Present service details-PRAN(Permanent Retirement Account No.) എന്ന ഓപ്ഷനിൽ കാണാം.അവിടെ വന്നില്ല എങ്കിൽ snokerala.fin@keral.gov.in എന്ന മെയിൽ അഡ്രസ്സ് ൽ ജീവനക്കാരന് കിട്ടിയ PRAN കോപ്പി സഹിതം PRAN അപ്ഡേറ്റ് ചെയ്യാനായി അയക്കുക.അപ്ഡേറ്റ് ചെയിതു കിട്ടും .
ജീവനക്കാരന് കിട്ടിയ PRAN കിറ്റിൽ user ഐഡി യും .പാസ്സ്‌വേർഡ്ഉം ഉണ്ടാകും.യൂസർ ഐഡി എന്ന് പറയുന്നത് PRAN തന്നെ ആണ്.അത് ഉപയോഗിച്ചു താഴെ കാര്യങ്ങൾ ചെയ്യാവുന്നതാണ്
- Change of mobile number and email
- Change of Scheme preference
- Photo & Signature upload facility to the subscribe
- ലോഗിൻ ചെയ്ത് transaction ഡീറ്റെയിൽസ് കാണാവുന്നതാണ്
- എൻപിഎസിന് സ്റ്റേറ്റ്മെന്റ് download ൺലോഡ് ചെയിതു ആദായനികുതി നിയമത്തിലെ 1961 ലെ ബാധകമായ വകുപ്പ് (കൾ) പ്രകാരം ഇത് നിക്ഷേപ തെളിവായി ഉപയോഗിക്കാം
- PRAN കാർഡ് നഷ്‌ടപ്പെട്ടാൽ വരിക്കാർക്ക് ലോഗിൻ ചെയ്ത് ePRAN കാർഡ് കാണാനും download ൺലോഡ് ചെയ്യാനും അച്ചടിക്കാനും കഴിയും.
ഓൺലൈനായി പണം പിൻവലിക്കാം
ജീവനക്കാരന് വേണമെങ്കിൽ ഓൺലൈനായി പണം പിൻവലിക്കാൻ അപ്ലിക്കേഷൻ അയക്കാം.സോപാധിക പിൻവലിക്കലിന്റെ വ്യവസ്ഥകൾ ഇനിപ്പറയുന്നവയാണ്:
- വരിക്കാരൻ 3 വർഷമെങ്കിലും എൻപിഎസിൽ ഉണ്ടായിരിക്കണം
- പിൻവലിക്കൽ തുക വരിക്കാരുടെ സംഭാവനയുടെ 25% കവിയരുത്
- പിൻവലിക്കൽ സബ്സ്ക്രിപ്ഷന്റെ മുഴുവൻ കാലയളവിലും പരമാവധി മൂന്ന് തവണ എടുക്കാം.
- നിർദ്ദിഷ്ട കാരണങ്ങളിൽ മാത്രം പിൻവലിക്കൽ അനുവദനീയമാണ്, ഉദാഹരണത്തിന്;കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം,കുട്ടികളുടെ വിവാഹം,റെസിഡൻഷ്യൽ വീട് വാങ്ങുന്നതിനും / നിർമ്മിക്കുന്നതിനും (നിർദ്ദിഷ്ട വ്യവസ്ഥകളിൽ) ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി.
- പക്ഷെ ഈ തുക തിരിച്ചു അടക്കാൻ കഴിയില്ല.അപ്ലിക്കേഷൻ സബ്മിറ്റ് ചെയിതു അതിൽ നിന്ന് കിട്ടുന്ന പ്രിന്റ് കവർ ലെറ്റർ സഹിതം ട്രഷറിയിൽ നൽകിയാൽ മതി. തിരിച്ചു അടക്കാൻ പറ്റാത്തതിനാൽ അക്കൗണ്ടിൽ നിന്നും ഈ തുക കുറവ് വരുന്നതാണ്.
- അപ്ലിക്കേഷൻ മാനുവൽ ആയി വേണമെങ്കിലും അയക്കാം.ഫോം നമ്പർ 601 PW .ഫോം ആവശ്യം ഉള്ളവർ ഇവിടെ ക്ലിക്ക് ചെയുക.ഓൺലൈൻ ആയി അയക്കുന്നതാണ് നല്ലത് .
ചുവടെ സൂചിപ്പിച്ച ഓപ്ഷൻ അനുസരിച്ച് വരിക്കാർക്ക് പിൻവലിക്കൽ നില പരിശോധിക്കാൻ കഴിയും:
- CRA വെബ്‌സൈറ്റിന്റെ (www.cra-nsdl.com) ഹോം പേജിൽ ലഭ്യമായ ‘ലിമിറ്റഡ് ആക്‌സസ് വ്യൂ’ (പ്രീ ലോഗിൻ) വഴി വരിക്കാർക്ക് പരിശോധിക്കാൻ കഴിയും.
- വരിക്കാർക്ക് അവരുടെ എൻപിഎസ് account ലോഗിൻ വഴി പറ്റും
- സ്പാർക്കിൽ PRAN അപ്ഡേറ്റ് ചെയ്യ്താൽ സാലറിയിൽ തുക deduct ചെയുന്ന വിധം താഴെ പറയുന്നതാണ്
Salary Matters>Changes in the month>Present Salary ക്ലിക്ക് ചെയുക
ഇവിടെ ഡിപ്പാർമെൻറ് നെയിം ,ഓഫീസ് ,എംപ്ലോയീ ,ഇത്രയും ഭാഗം ഫിൽ ചെയിതു 'GO' എന്ന ഓപ്ഷനിൽ ക്ലിക് ചെയുക,താഴെ ആയി ഡിഡക്ഷൻ ഓപ്ഷൻ കാണാം.
No ക്രമ നമ്പർ കൊടുക്കുക
Deductions :-NPS indv Contribtn-State(390) എന്നുള്ളത് സെലക്ട് ചെയുക
Amount:- ഓട്ടോ മാറ്റിക് ആയി വരുന്നതാണ് (basic pay+ DA യുടെ 10 %)
Details:-PRAN നമ്പർ ഓട്ടോ മാറ്റിക് ആയി വരുന്നതാണ്
From Date :-start month കൊടുക്കുക ( കൊടുത്തില്ല എങ്കിലും കൊഴപ്പം ഇല്ല )
To Date:-retirement തീയതി കൊടുക്കാം ( കൊടുത്തില്ല എങ്കിലും കൊഴപ്പം ഇല്ല )Insert പറയുക.പിന്നെ താഴെ കാണുന്ന കൺഫേം ബട്ടൺ ക്ലിക്ക് ചെയിതു അപ്ഡേറ്റ് ചെയ്യണം എന്നില്ല .ഇനി സാലറി പ്രോസസ്സ് ചെയ്യതാൽ മതി.ഈ
ജീവനക്കാരന് NPS അരിയർ ഉണ്ടെങ്കിൽ അത് എങ്ങനെ റിക്കവറി ചെയാം എന്ന്
നോക്കാം.എത്ര തുക അരിയർ ഉണ്ട് എന്ന് ചെക്ക് ചെയ്യണം.അത് സ്പാർക്കിൽ തന്നെ
ചെയ്യാവുന്നതാണ്.അതിനായി
Personal Details>New Pension Scheme>NPS Arrear Calculation ക്ലിക്ക് ചെയുക
Generate റിപ്പോർട്ടിൽ എത്ര തുക അടക്കണം എന്നുള്ള ഡീറ്റെയിൽസ് വരും.അത് അനുസരിച്ചു ജീവനക്കാരന് വേണമെങ്കിൽ ഒന്നിച്ചു അടക്കാം .അത് അല്ല എങ്കിൽ GO(P) No 25-2015-Fin dated 14-01-2015 അനുസരിച്ചു തുല്യ തവണകൾ ആയി മാക്സിമം പീരീഡ് എടുത്തു അടക്കാൻ കഴിയും.നമുക്ക് ഇവിടെ രണ്ടു രീതിയും നോക്കാം.ആദ്യം ഒന്നിച്ചു അടക്കുന്നത് എന്ന് നോക്കാം.അതിനായി.
Service Matters>New Pension Scheme>Generate Chalan for NPS Arrear എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക
Department ഓട്ടോ മാറ്റിക് ആയി വരും
Office -ഓട്ടോ മാറ്റിക് ആയി വരും
Employee :---Select--ചെയുക
Treasury Name:-ഓട്ടോ മാറ്റിക് ആയി വരും
Head of account :-ഓട്ടോ മാറ്റിക് ആയി വരും
Total Refund Amount -ഓട്ടോ മാറ്റിക് ആയി വരും
Reason for Refunding:- കാരണം കൊടുക്കുക
( എല്ലാ കോളെങ്ങളും ഉറപ്പായും ഫിൽ ആയിരിക്കണം )താഴെ കാണുന്ന confirm ബട്ടൺ ക്ലിക്ക് ചെയുക
saved successfully എന്ന മെസ്സേജ് വരും തൊട്ടു അടുത്ത ഓപ്ഷൻ ആയ
Generate chalan എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .ചലാൻ generate ചെയിതു വരുന്നതാണ്.
തുക ട്രഷറി യിൽ അടച്ചതിനു ശേഷം ഈ തുക സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ ആയി ചെല്ലാൻ സ്കാൻ ചെയിതു സ്പാർക്കിലേക്കു മെയിൽ ചെയുക.നമുക്ക് നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ പറ്റില്ല.മെയിൽ ഐഡി info@spark.gov.in
അടുത്തതായി തുല്യ തവണകൾ അടക്കുന്നത് എങ്ങനെ എന്ന് നോക്കാം.
അതിനായി Salary Matters>Changes in the month>NPS Arrear Recovery ക്ലിക്ക് ചെയുക
Department:-ഓട്ടോ മാറ്റിക് ആയി വരുംOffice;---Select-- ചെയുക
Employee :--Select-- ചെയുക
Account Number(PRAN) :-ഓട്ടോ മാറ്റിക് ആയി വരും
Recovery Amount ;-ഓട്ടോ മാറ്റിക് ആയി വരും
Recovery start month-year:- എന്ന് മുതൽ ആണ് തുക start ചെയേണ്ടത്
Total no. of Installments :-തുല്യ തവണകൾ ആയി മാക്സിമം പീരീഡ് എടുത്തു അടക്കാൻ കഴിയും
No. of installments already paid:- 0 കൊടുക്കുക
Installment Amount :- ഓട്ടോമാറ്റിക് ആയി വരും
Amount Re-Paid:- 0 കൊടുക്കുക
Confirm ക്ലിക്ക് ചെയുക സാലറി ബിൽ പ്രോസസ്സ് ചെയുമ്പോൾ അരിയർ തുക വരുന്നതാണ്.
No comments:
Post a Comment