എയ്ഡഡ് സ്ഥാപനങ്ങളിൽ ഇൻക്രിമെൻറ് സ്പാർക്ക് വഴി സാങ്ക്ഷൻ ചെയുന്ന വിധം
എയിഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇൻക്രിമെന്റ് സ്പാർക്കിൽ സാംക്ഷൻ ചെയ്യുന്നതിനായി മുന്ന് സ്റ്റെപ്പ് പൂർത്തിയാകേണ്ടതുണ്ട്
1 .ഇൻക്രിമെന്റ് അപ്ലിക്കേഷൻ ഡി ഡി ഒ ലോഗിൻ വഴി അയക്കണം
2 .വെരിഫിങ് അതോറിറ്റി പരിശോധിക്കണം
3 .അപ്പ്രൂവിങ് അതോറിറ്റി അപ്പ്രൂവ് ചെയ്യണം
ഇതിനായി ആദ്യം ഡിഡിഒ ലോഗിൻ വഴി ഇൻക്രിമെന്റ് സാങ്ക്ഷൻ അപ്ലിക്കേഷൻ അയക്കുന്നതിനായി Service Matters->>Increment Sanction എന്ന ഓപ്ഷൻ എടുക്കുക
തുടർന്ന് ഓഫീസ് സെലക്ട് ചെയ്തതിനു ശേഷം ഡെസിഗ്നേഷൻ സെലക്ട് ചെയുക.അടുത്തതായി ഇൻക്രിമെന്റ് ടൈപ്പ് സെലക്ട് ചെയുക.ഇൻക്രിമെന്റ് Due month/ year എന്നിവ സെലക്ട് ചെയുക.

ശേഷം പ്രോസീഡ് സെലക്ട് ചെയുക
അടുത്തതായി എംപ്ലോയീ സെലക്ട് ചെയുക
ഡീറ്റെയിൽസ് എല്ലാം കൃത്യം ആണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം FORWARD FOR APPROVAL എന്ന ഓപ്ഷൻ വഴി അപ്ലിക്കേഷൻ വെരിഫിക്കേഷനായി സമർപ്പിക്കേണ്ടതാണ്

സമർപ്പിക്കപ്പെട്ട അപ്ലിക്കേഷൻ സ്റ്റാറ്റസ് കാണുന്നതിനായി ഡിഡിഒ ലോഗിനിൽ Service Matters->>Increment Sanction->>View Status of Forward Application എന്ന ഓപ്ഷൻ എടുക്കുക .സമർപ്പിക്കപ്പെട്ട അപ്ലിക്കേഷൻ സ്റ്റാറ്റസ് കാണാൻ കഴിയും.


അടുത്തതായി അപ്ലിക്കേഷൻ വെരിഫിക്കേഷന് ചുമതലപെടുത്തിയിട്ടുള്ള ജീവനക്കാരന്റെ ലോഗിൻ വഴി approve/ reject ശുപാർശ ചെയ്ത് അതാത് അപ്പ്രോവിങ് അതോറിറ്റിക് സമർപ്പിക്കണം.
ഇതിനായി വെരിഫൈ അതോറിറ്റി ലോഗിനിൽ Service Matters-Verify Proposals(aided)->>Increment Sanction എന്ന ഓപ്ഷൻ എടുക്കുക.

ഈ ഓപ്ഷനിൽ സമർപ്പിക്കപ്പെട്ട അപ്ലിക്കേഷൻ സെലക്ട് ബട്ടൺ ക്ലിക്ക് ചെയുമ്പോൾ അപ്ലിക്കേഷൻ ഡീറ്റെയിൽസ് കാണുവാൻ സാധിക്കും.
തുടർന്ന് ഡീറ്റെയിൽസ് എല്ലാം ശരി ആണ് എന്ന് ഉറപ്പുവരുത്തിയതിനുശേഷം ചെയ്യാൻ ഉള്ള ശുപാർശ ചെയിതു അപ്പ്രൂവിങ് അതോറിറ്റിയിലേക്ക് അപ്ലിക്കേഷൻ ഫോർവേഡ് ചെയ്യാൻ സാധിക്കും.


അടുത്തതായി വെരിഫൈയിങ് ആയതോറിറ്റി മുഖേന ശുപാർശ ചെയ്യപ്പെട്ട അപ്പ്രൂവലിനായി Controlling Officer/Approving Authority ലോഗിനിൽ.Service Matters->>Approval(for aided)->> increment Sanction എന്ന ഓപ്ഷൻ എടുക്കുക.
സെലക്ട് ബട്ടൺ ക്ലിക്ക് ചെയുക.ഓർഡർ നമ്പർ ടൈപ്പ് ചെയിതു കൊടുക്കുക
അടുത്തതായി അപ്പ്രൂവൽ സ്റ്റാറ്റസ് എല്ലാം കൃത്യം ആണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അപ്പ്രൂവൽ അതോടൊപ്പം റിമാർക് എന്നിവ എന്റർ ചെയുക.
അടുത്തതായി TO എന്ന കോളം ഫിൽ ചെയുക.വ്യൂ ഡ്രാഫ്റ്റ് മുഖേന പി ഡി എഫ് രൂപത്തിൽ ഫയൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കും.
ഡേറ്റ എല്ലാം ശരി ആണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം DSC ഡിവൈസ് കണക്ട് ചെയുക.ശേഷം കൺഫോം ബട്ടൺ ക്ലിക്ക് ചെയുക.

ടോക്കൺ പാസ്സ്‌വേർഡ് എന്റർ ചെയുക.തുടർന്ന് കൺഫേം സൈൻ ക്ലിക്ക് ചെയുമ്പോൾ Increment Sanctioned Successfully.എന്ന് കാണുവാൻ സാധിക്കും.


No comments:
Post a Comment