സൂപ്പർആന്യൂവേഷൻ പെൻഷൻ (KSR Part III റൂൾ 55)
ഒരു പ്രത്യേക പ്രായത്തിൽ സേവനത്തിൽ നിന്ന് നിർബന്ധിതമായി വിരമിക്കുന്നതിനുള്ള പെൻഷനാണിത്. എല്ലാ വിരമിക്കലും ഉദ്യോഗസ്ഥന്റെ ജനനത്തീയതി വരുന്ന മാസത്തിലെ അവസാന ദിവസത്തിന്റെ ഉച്ചതിരിഞ്ഞ് പ്രാബല്യത്തിൽ വരും. ജനനത്തീയതി മാസത്തിലെ ആദ്യ ദിവസമാണെങ്കിൽ, വിരമിക്കൽ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ആയിരിക്കും. മാസത്തിലെ ആദ്യ ദിവസം ഒഴികെയുള്ള ഒരു ദിവസത്തിൽ ജനനത്തീയതിയുടെ കാര്യത്തിൽ, വിരമിക്കൽ ആ മാസത്തിലെ അവസാന ദിവസത്തിന്റെ ഉച്ചതിരിഞ്ഞ് ആയിരിക്കും.
ജീവനക്കാരുടെ പെൻഷൻ ആനുകുല്യങ്ങൾ ലഭിക്കുന്നതിനായി ഫിനാൻസ് ഡിപ്പാർട്മെന്റ് തയ്യാറാക്കിയിട്ടുള്ള പ്രിസം പോർട്ടൽ (http://prism.kerala.gov.in/) എന്ന സൈറ്റ് വഴി പെൻഷൻ ബുക്ക് തയാറാക്കി അയക്കേണ്ടതുണ്ട്.
അത് തയാറാക്കുന്നതിന് മുൻപായി പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, ഫാമിലി പെൻഷൻ എങ്ങനെ മാനുവൽ ആയി കണ്ടു പിടിക്കുന്ന വിധം കുടി ഒന്നു മനസ്സിലാക്കാം.പ്രിസം പോർട്ടലിൽ കാൽക്കുലേഷൻ ഓട്ടോമാറ്റിക് വരും. എന്നാൽ അത് ശരി ആണ് എന്ന് ഉറപ്പു കുടി വരുത്തേണ്ടതുണ്ട്.
പെൻഷൻ കാൽക്കുലേഷൻ നടത്തുന്നതിന് മുന്പായി ജീവനക്കാരന്റെ യോഗ്യസേവനകാലം കണ്ടു പിടിക്കണം
യോഗ്യസേവനകാലം = വിരമിച്ച തീയതി - സർവീസിൽ പ്രവേശിച്ച തീയതി.(ഇതിൽ നിന്നും സർവീസിനു പരിഗണിക്കാത്ത കാലം കുറവ് ചെയുക ,കൂട്ടി ചേർക്കാൻ പറ്റുന്ന മറ്റു സർവീസ് കുട്ടി ചേർക്കുക )ഇതായിരിക്കും ആ ജീവനക്കാരന്റെ അകെ യോഗ്യസേവനകാലം.
(കുറിപ്പ് :-കുറഞ്ഞത് പത്തുവർഷത്തെ സർവീസെങ്കിലും ഉണ്ടെങ്കിൽ മാത്രമേ KSR Vol.II, Part III പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളൂ. പെൻഷൻ നിർണയിക്കുന്നതിനു പരമാവധി 30 വർഷ൦ മാത്രമേ പരിഗണിക്കൂ.)
അടുത്തതായി ജീവനക്കാരന്റെ ശരാശരി വേതനം കണ്ടു പിടിക്കുക എന്നുള്ളതാണ്.
Average Emoluments -AE (ശരാശരി വേതനം) ജീവനക്കാരന്‍റെ അവസാനത്തെ പത്തുമാസത്തെ അടിസ്ഥാനശമ്പളത്തിന്റെ ശരാശരി. (കുറിപ്പ് :-ക്ഷാമബത്തയോ, മറ്റു അലവൻസുകളോ ഉൾപ്പെടുത്തുവാൻ പാടില്ല.)
അടുത്തതായി ജീവനക്കാരന്റെ പെൻഷൻ തുക കണ്ടുപിടിക്കുന്ന വിധം പെൻഷൻRule 64(B) പെൻഷൻ =A X Q.S(A എന്ന് പറയുന്നത് ശരാശരി വേതനത്തിന്റെ 50 %) ശരാശരി വേതനത്തിന്റെ 50 % X അകെ യോഗ്യസേവനകാലം / 30 = ഇത് ആയിരിക്കും ഈ ജീവനക്കാരന്റെ പെൻഷൻ എന്ന് പറയുന്നത് ( കുറിപ്പ് :-29 വര്‍ഷവും ഒരു ദിവസവും ഉണ്ടെങ്കിലും 30 വര്ഷം ആയി പരിഗണിക്കും, )
The minimum basic pension/family pension will be enhanced to 11,500/- per month. The maximum pension will be
83,400/- (i.e. 50% of the maximum of the highest scale of pay under State Government 1,66,800/-). The maximum family pension (normal rate) will be50,040/- (i.e. 30% of `1,66,800/ - maximum of the highest scale of pay under State Government.)
Part Time Pension& Part Time Family Pension
The minimum basic pension will be enhanced to 5,750/- per month(ie., 50% of
11,500/-, the minimum of the lowest scale of pay) and maximum pension will be1,485/- (ie., 50 % of
22,970/-, the maximum of the highest scale of pay). The maximum family pension (normal rate) will be 6,891/- (ie.,30% of
22,970/- ie,maximum of the highest scale of pay) and the minimum family pension will be3,450/- (ie., 30 % of
11,500/-, the minimum of the lowest scale of pay
അടുത്തതായി ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി കണ്ടുപിടിക്കുന്ന വിധം
(DCRG)ഗ്രാറ്റുവിറ്റി
ഗ്രാറ്റുവിറ്റി ലഭിക്കണം എങ്കിൽ കുറഞ്ഞത് അഞ്ചുവർഷത്തെ യോഗ്യസർവീസ് ഉണ്ടായിരിയിരിക്കണം. എന്നാൽ പരമാവധി 33 വർഷം മാത്രമേ ഇതിനായി പരിഗണിക്കൂ. അടിസ്ഥാനശബള നിരക്കും അതിനർഹമായ ക്ഷാമബത്തയുമാണ് ഗ്രാറ്റുവിറ്റി തുക നിർണയിക്കാൻ കണക്കു കൂട്ടുന്നത്.
DCRG = E x Q.S / 2 (സേവനത്തിൽനിന്നു വിരമിച്ച മാസത്തിന്‍റെ അടിസ്ഥാന ശബളം (Basic Pay + ക്ഷാമബത്ത (DA) x യോഗ്യസേവനം / 2)
. Ceiling on Death-Cum-Retirement Gratuity
The ceiling on maximum amount of DCRG will be raised from 14,00,000/- to
17,00,000/- with effect from 01/04/2021.
. Ceiling on Death-Cum-Retirement Gratuity.(Part Time)
The ceiling on maximum amount of DCRG will be raised from 2,80,000/- to
3,25,000/- with effect from 01/04/2021.
അടുത്തതായി ജീവനക്കാരന്റെ കമ്യൂട്ടേഷൻ കണക്കാക്കുന്ന വിധം
(Commutation of Pension).
ഒരു പെൻഷനർക്ക് അയാളുടെ / അവളുടെ പെൻഷന്റെ ഒരു ഭാഗം ഒറ്റത്തവണയായി മാറ്റാൻ കഴിയും. 01.03.2006 മുതൽ അടിസ്ഥാന പെൻഷന്റെ 40% ആണ് കമ്മ്യൂഷൻ ചെയ്യാവുന്ന പെൻഷന്റെ പരമാവധി ഭാഗം. ജുഡീഷ്യൽ / ഡിപ്പാർട്ട്മെന്റൽ നടപടികൾ തീർപ്പുകൽപ്പിക്കാത്ത ഒരു വ്യക്തിക്ക് പെൻഷന്റെ ഒരു കമ്മ്യൂട്ടേഷനും അനുവദിക്കില്ല. Commutation of pension is calculated at 40 percent of pension * commutation factor as on next birthday as per ANNEXURE-III in Appendix X of KSR *12 years
Relevant part of Commutation table is given below
55 years of age 11.73
56 years of age 11.42
57 years of age 11.10
58 years of age 10.78
59 years of age 10.46
60 years of age 10.13
കമ്മ്യൂട്ടേഷന്റെ പുനസ്ഥാപന കാലയളവ് 12 വർഷമാണ്. പുനസ്ഥാപിച്ചതിനുശേഷം ഒരു കമ്മ്യൂട്ടേഷനും അനുവദിക്കില്ല.
കമ്യൂട്ടേഷൻ തുക= പെൻഷൻ തുകയുടെ 40% x 12 x Table Value
ഉദാ:1. പെൻഷൻ - 13720 , വിരമിക്കൽ പ്രായം 56, Table Value - 11.10
കമ്യൂട്ടേഷൻ = 13720 x 40% = 5488 x 12 x11.10=731002 /-
ഫാമിലി പെൻഷൻ
സേവനത്തിൽ ആയിരിക്കുമ്പോൾ മരിക്കുന്ന ഒരു സർക്കാർ ജീവനക്കാരന്റെ കുടുംബത്തിന്,പരമാവധി ഏഴു വർഷം വരെ അവസാനം വാങ്ങി കൊണ്ട് ഇരുന്ന സാലറി യുടെ 50% വും ,ഏഴു വർഷ ത്തിനു ശേഷം സാധാരണ നിരക്കായ 30 ശതമാനവും ലഭിക്കും .വിരമിച്ചതിന് ശേഷമുള്ള മരണത്തിന്റെ കാര്യത്തിൽ, എന്നാൽ 7 വർഷം പൂർത്തിയാക്കുന്നതിന് മുമ്പ്, പെൻഷനർക്ക് അനുവദിച്ച പെൻഷന്റെ അളവിൽ കവിയാത്ത ഉയർന്ന ഫാമിലി പെൻഷന്റെ നിരക്ക് നൽകും.
പെൻഷൻ സംബന്ധിച്ച പ്രധാന ഉത്തരവുകളും ഫോമുകളും
Sl No | Forms | Downloads |
1 | Pension Book - Identification particulars | Click Here |
2 | Pension Book - Malayalam | Click Here |
3 | Application for Pension/Gratuity, Death-cum-retirement and Family Pension | Click Here |
4 | Nomination for D.C.R. Gratuity | Click Here |
5 | Nomination for Payment of arrears of Pension | Click Here |
Order/Circulars | ||
1 | പെൻഷൻ അപ്ലിക്കേഷൻ അയക്കുന്നതിനുള്ള അധിക നിർദേശങ്ങൾ | Click Here |
2 | Service Period -leap year - Orders issued | Click Here |
3 | വിരമിക്കൽ തീയതിയിൽ പെൻഷനറി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക; നിർദ്ദേശങ്ങൾ | Click Here |
4 | Monetary Effect of Pensionary benefits consequent to reduction in punishment awarded earlier in a disciplinary proceedings clarifications issued | Click Here |
5 | പെൻഷൻ ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കൽ-പെൻഷൻ പേപ്പറുകൾ സമർപ്പിക്കുന്നതിനുള്ള കാലതാമസം - മാർഗ്ഗനിർദ്ദേശങ്ങൾ | Click Here |
6 | ധനാകാര്യ വകുപ്പ് - സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങള്‍ താമസംവിന ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ - സംബന്ധിച്ച് - ഉത്തരവ് പുറടെപ്പടുവിക്കുന്നു. | Click Here |
7 | Amendment to KSR Part III | Click Here |
പ്രിസം പോർട്ടൽ ചെയുന്ന വിധം
അതിനായി http://prism.kerala.gov.in/ എന്ന സൈറ്റ് ഓപ്പൺ ചെയുക.
മൊബൈലിലേക്ക് ഒരു OTP (ഒൺ ടൈം പാസ്സ്‌വേർഡ് )വരുന്നതാണ്.Validate ക്ലിക്ക് ചെയുക
- Retiring employee:-എന്ന ഓപ്ഷൻ ജീവനക്കാരൻ പെൻഷൻ അപ്ലിക്കേഷൻ ഫിൽ ചെയിതു സമർപ്പിക്കാൻ ഉള്ള രെജിസ്ട്രേഷൻ ആണ്.
- Receiving Authority -എന്നുള്ളത് ആ ഓഫീസിലെ ഓഫീസറുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ ഉള്ള ഓപ്ഷനാണ്.ഡിഡിഒ യെ Head office ആയി രജിസ്റ്റർ ചെയ്യ്താൽ മാത്രമേ ജീവനക്കാരൻ പെൻഷൻ അപ്ലിക്കേഷൻ സബ്മിറ്റ് ചെയുമ്പോൾ പരിശോധിച്ചു പെൻഷൻ സാങ്ക്ഷനിങ് അതോറിറ്റിക്ക്,Head of the Department നോ സുബ്മിറ്റ് ചെയ്യാൻ കഴിയുകയുള്ളു.
- Pension sanctioning Authority:-ആയി രജിസ്റ്റർ ചെയ്യാൻ ഉള്ള ഓപ്ഷനാണ്
- Head of the Department:-ആയി രജിസ്റ്റർ ചെയ്യാൻ ഉള്ള ഓപ്ഷനാണ് .
ഇങ്ങനെ പ്രധാനമായും നാലു തരം രെജിസ്ട്രേഷൻ ആണ് ഉള്ളത്.അനുയോജ്യമായത് സെലക്ട് ചെയിതു അതിനു താഴെ ആയി കാണുന്ന Register എന്ന് ബട്ടണിൽ ക്ലിക്ക് ചെയുക
രെജിസ്റ്ററേഷൻ success ആയെന്നും,യൂസർ ഐഡി,പാസ്സ്‌വേർഡ് മൊബൈൽ മെസ്സേജ് ആയി വരും എന്നും മെസ്സേജ് കാണിക്കും.ഒരു ദിവസം സമയം ഒക്കെ എടുക്കാറുണ്ട്.പാസ്സ്‌വേർഡ് വന്നില്ല എങ്കിൽ നിങളുടെ ഡിപ്പാർട്മെന്റ് നോഡൽ ഓഫീസർ നെ കോൺടാക്ട് ചെയുക.നോഡൽ ഓഫീസർ മാരുടെ ഫോൺ നമ്പർ സൈറ്റിൽ ലഭ്യമാണ്.
യൂസർ ഐഡി,പാസ്സ്‌വേർഡ് മൊബൈൽ മെസ്സേജ് ആയി വന്നു കഴിഞ്ഞാൽ അടുത്തായി ലോഗിൻ ചെയുക എന്നുള്ളതാണ്.യൂസർ ഐഡി എന്ന് പറയുന്നത് ജീവനക്കാരന്റെ PEN തന്നെ ആണ്.ലോഗിൻ ചെയ്യുന്നതിനായി സൈറ്റ് ഓപ്പൺ ചെയുക.ലോഗിൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
ജീവനക്കാരന്റെ ഫോട്ടോ സഹിതം വരുന്നതാണ് .ആദ്യമായി പെൻഷൻ ചെയാൻ എടുക്കുന്നത് എങ്കിൽ ഇടതു സൈഡിൽ Pension e filing എന്നൊരു ഓപ്ഷൻ ചുവന്ന അക്ഷരത്തിൽ കാണാം.ഒരു തവണ അതിൽ ക്ലിക്ക് ചെയിതു ഓപ്പൺ ആക്കിയാൽ പിന്നെ ആ ഓപ്ഷൻ കാണാൻ കഴിയില്ല.പെൻഷൻ ചെയുന്ന നടപടി പൂർത്തി ആയില്ല എങ്കിൽ പിന്നെ ലോഗിൻ ചെയുമ്പോൾ എടുകേക്കേണ്ടത് processing എന്ന ഓപ്ഷൻ ആണ്.അത് പോലെ വലതു സൈഡിൽ ആയി ഏതു തരം യൂസർ ആണ് എന്നുള്ളത് കാണാൻ കഴിയും
Pension e filing എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്.
താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്.
ഈ പേജിൽ പങ്കാളിയുടെ വിവരങ്ങളും നാമനിർദ്ദേശങ്ങളും ആണ് നൽകേണ്ടത്.
- Family pensioner info
- Nomination for life time arrears (LTA)
- Nomination for DCRG
- Nomination for commutation
ഇങ്ങനെ നാലുതരം നോമിനേഷൻ ആഡ് ചെയിതു കൊടുക്കണം.Add എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നോമിനേഷൻ ഫിൽ ചെയുക.ഒന്നിൽ കൂടുതൽ നോമിനികൾ ഉണ്ടെങ്കിൽ ആഡ് ചെയ്‌വുന്നതാണ്.അത് പോലെ നോമിനിക്ക് നൽകേണ്ട ഷെയർ എത്ര % ആണെന്ന് സെലക്ട് ചെയിതു കൊടുക്കണം
Proceed ബട്ടൺ ക്ലിക്ക് ചെയുക.അടുത്ത പേജിലേക്ക് പോകുന്നതാണ്.
താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്.
- Applicant Photograph :-Choose file എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയിതു കമ്പ്യൂട്ടറിൽ സേവ് ചെയിതു വെച്ചരിക്കുന്ന ഫോട്ടോ സെലക്ട് ചെയിതു അപ്‌ലോഡ് പറയുക.specimen
- signature:-Choose file എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയിതു കമ്പ്യൂട്ടറിൽ സേവ് ചെയിതു വെച്ചരിക്കുന്ന specimen signature സെലക്ട് ചെയിതു അപ്‌ലോഡ് പറയുക.
- Jonit Photo :-Choose file എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയിതു കമ്പ്യൂട്ടറിൽ സേവ് ചെയിതു വെച്ചരിക്കുന്ന Jonit Photo സെലക്ട് ചെയിതു അപ്‌ലോഡ് പറയുക.
- Left Hand Thump And Finger Impression :-Choose file എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയിതു കമ്പ്യൂട്ടറിൽ സേവ് ചെയിതു വെച്ചരിക്കുന്ന Left Hand Thump And Finger Impression സെലക്ട് ചെയിതു അപ്‌ലോഡ് പറയുക.
അടുത്തതായി commutation ഓപ്ഷൻ ആണ്.commutation ചെയ്യാൻ ആഹ്രഹിക്കുന്നു എങ്കിൽ "Yes" പറയുക.
"Yes" ആണെകിൽ അതിനു അടുത്തായി Percentage,Part,Amount എന്നിങ്ങനെ മുന്ന് ഓപ്ഷൻ കാണാം.അതിൽ Percentage എന്നുള്ളത് സെലക്ട് ചെയുക.എത്ര Percentage ആണ് എന്നുള്ളതും സെലക്ട് ചെയിതു കൊടുക്കുക.( 01.03.2006 മുതൽ അടിസ്ഥാന പെൻഷന്റെ 40% ആണ് കമ്മ്യൂഷൻ ചെയ്യാവുന്ന പെൻഷന്റെ പരമാവധി ഭാഗം)
അതിനു താഴെ ആയി പെൻഷൻ വാങ്ങാൻ ഉദ്ദേശിക്കുന്ന ട്രഷറി സെലക്ട് ചെയിതു കൊടുക്കുക.
Proceed ബട്ടൺ ക്ലിക്ക് ചെയുക.അടുത്ത പേജിലേക്ക് പോകുന്നതാണ്.
താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്.
ഈ പേജിൽ ഫാമിലി മെംബേർസ് ന്റെ വിവരങ്ങൾ ആണ് രേഖപെടുത്താനുള്ളത്.Add എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു ഫാമിലി മെംബേർസ് ന്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയുക .Proceed ബട്ടൺ ക്ലിക്ക് ചെയുക.അടുത്ത പേജിലേക്ക് പോകുന്നതാണ്. താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്.
ഈ പേജിൽ ജീവനക്കാരന് എന്തെങ്കിലും ലൈബിലിറ്റി ഉണ്ടെങ്കിൽ അത് ആഡ് ചെയ്യാൻ ഉള്ളതാണ്.ഉണ്ടെങ്കിൽ ആഡ് ചെയുക.ഇല്ല എങ്കിൽ ഒന്നും നൽകേണ്ടതില്ല. Proceed ബട്ടൺ ക്ലിക്ക് ചെയുക.അടുത്ത പേജിലേക്ക് പോകുന്നതാണ്. താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്.
ഈ പേജിൽ ജീവനക്കാരന്റെ പെൻഷൻ റൂൾസ്,നേച്ചർ ഓഫ് പെൻഷൻ ,തുടെങ്ങിയ കാര്യെങ്ങൾ നൽകേണ്ടത്.അത് എങ്ങനെ എന്ന് നോക്കാം.
- Pension Rule :-KSR സെലക്ട് ചെയുക.
- Nature of Pension:-പലതരം പെൻഷൻ ഉണ്ട്.അതിൽ അനുയോജ്യമായത് സെലക്ട് ചെയുക,(സാധാരണ ആയി ഓർഡിനറി പെൻഷൻ ആണ് വരിക)
- Class of pension:-ഏതു തരം retirement ആണ് എന്നുള്ളത് സെലക്ട് ചെയുക
- Date of commencements of Pension :-ഓട്ടോ മാറ്റിക് ആയി വരും.
- Pay Revision Status:-അനുയോജ്യമായത് സെലക്ട് ചെയുക.
- Scale of Pay:- സെലക്ട് ചെയുക.
- Category ;- Gazetted / Non Gazetted എന്നുള്ളത് സെലക്ട് ചെയുക.
- Gazetted ആണ് സെലക്ട് ചെയുന്നത് എങ്കിൽ GE Index നമ്പർ കുടി ആഡ് ചെയിതു കൊടുക്കുക
അതിനു ശേഷം Proceed ബട്ടൺ ക്ലിക്ക് ചെയുക. .അടുത്ത പേജിലേക്ക് പോകുന്നതാണ്. താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്.
ഈ പേജിൽ ജീവനക്കാരന്റെ കഴിഞ്ഞ പത്തു മാസത്തെ അടിസ്ഥാനശമ്പളത്തിന്റെ ശരാശരി നല്കാൻ ഉള്ളതാണ്.അത് ആഡ് ചെയാൻ ആയി add എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയിതു Period from / Period To എന്നുള്ളത് നൽകി ബേസിക് പേ കുടി നൽകി സേവ് പറയുക.( പത്തു മാസത്തെ കണക്കു എടുക്കുമ്പോൾ ഇടക്ക് പേ change വല്ലതും ഉണ്ടെങ്കിൽ വീണ്ടും ആഡ് ഓപ്ഷൻ ക്ലിക്ക് ചെയിതു സ്പ്ലിറ്റ് ചെയിതു നൽകാവുന്നതാണ്) no.of Months എന്നുള്ളത് ഓട്ടോമാറ്റിക് ആയി വരും. അടിസ്ഥാനശമ്പളത്തിന്റെ ശരാശരിഓട്ടോമാറ്റിക് ആയി വരും.
അതിനു ശേഷം Proceed ബട്ടൺ ക്ലിക്ക് ചെയുക. .അടുത്ത പേജിലേക്ക് പോകുന്നതാണ്.
താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്.
ഈ പേജിൽ ജീവനക്കാരന്റെ Pension,DCRG, Family Pension എന്നിവ കാൽകുലേറ്റ് ചെയ്യാൻ ഉള്ള പേജ് ആണ്.
- Qualifying Service:-ഓട്ടോ മാറ്റിക് ആയി വരുന്നതാണ്.(ശരി ആണോ എന്ന് ഉറപ്പ് വരുത്തുക)
- Last Basic Pay + DA :- രണ്ടും കുടി കൂട്ടി എന്റർ ചെയുക.
- Basic Pay at the Time of Retirement :-ടൈപ്പ് ചെയിതു കൊടുക്കുക.
- Commutation Factor :-സെലക്ട് ചെയിതു കൊടുക്കുക.(ഇത് എന്താണ് എന്നുള്ളത് തുടക്കത്തിൽ പറഞ്ഞിട്ടുള്ളതാണ്).
- Deduction From DCRG :-റിക്കവറി വല്ലതും നടത്താൻ ഉണ്ടെകിൽ ആ തുക കൊടുക്കുക.ഇല്ല എങ്കിൽ "സീറോ" കൊടുക്കുക.
- Reason for deduction ;- റിക്കവറി ഉണ്ടെങ്കിൽ അതിന്റെ കാരണം കുടി ടൈപ്പ് ചെയുക. അതിനു ശേഷം Proceed ബട്ടൺ ക്ലിക്ക് ചെയുക.
- Any Outstanding Liabilities:-ഉണ്ടെങ്കിൽ "Yes ".ഇല്ല എങ്കിൽ "No " പറയുക."Yes " ആണ് പറയുന്നത് എങ്കിൽ അതിന്റെ ഡീറ്റെയിൽസ് കുടി താഴെ ആഡ് ചെയിതു കൊടുക്കണം.
- മുകളിൽ നമ്മൾ കൊടുത്ത ഡീറ്റെയിൽസ് അനുസരിച്ചു ഓട്ടോമാറ്റിക് ആയി Pension,DCRG, Family Pension,Commuted Value of Pension വരുന്നത് കാണാം.അത് ശരി എന്നുള്ളത് ഉറപ്പു വരുത്തുക.
നമ്മൾ ഇപ്പോൾ പത്തു പേജും പൂർത്തി ആക്കി കഴിഞ്ഞു.വളരെ എളുപ്പം ചെയ്യാവുന്ന കാര്യം ആണ്.അതിനു ശേഷം Proceed ബട്ടൺ ക്ലിക്ക് ചെയുക. .അടുത്ത പേജിലേക്ക് പോകുന്നതാണ്.
താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്.
ഈ പേജിൽ ഡിക്ലറേഷൻ നൽകി നമ്മൾ ചെയ്ത് കാര്യങ്ങൾ ശരി ആണോ എന്ന് ഉറപ്പു വരുത്തിഹെഡ് ഓഫീസിലേക്ക് സുബ്മിറ്റ് ചെയ്യാവുന്നതാണ്.നമ്മുടെ ഡ്രാഫ്റ്റ് പരിശോധിക്കാൻ ആയി view draft pension book എന്നുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയുക.ഡൌൺലോഡ് ആകുന്നതാണ്
എല്ലാ പേജുകളും ശരി ആണ് എന്ന് ഉറപ്പു വരുത്തിയാൽ view draft pension book എന്ന ഓപ്ഷന്റെ താഴെ ആയി കാണുന്ന "Yes " ടിക്ക് ചെയുക.അതിനു താഴെ ആയി ഡിക്ലറേഷൻ എന്ന് കാണുന്ന ഓപ്ഷൻ കുടി ടിക്ക് ചെയുക.റിമാർക്സ് വല്ലതും ഉണ്ടെങ്കിൽ ആഡ് ചെയാം.
അടുത്തതായി
ആർക്കാണ് പെൻഷൻ ബുക്ക് സുബ്മിറ്റ് ചെയേണ്ടത് എന്നുള്ളതാണ്.അവിടെ ഓഫീസ് സെലക്ട് ചെയുക.Department ഓട്ടോമാറ്റിക് ആയി വരും.ഓഫീസറുടെ നെയിം അവിടെ സെലക്ട് ചെയുക.അതിനു താഴെ ആയി e-sign ഓപ്ഷൻ കാണാം .അതിൽ ക്ലിക്ക് ചെയുക.ഈ ജീവനക്കാരന്റെ മൊബൈലെക്ക് ഒരു OTP വരുന്നതാണ്.തൊട്ടു താഴെ ആയി വരുന്ന കോളത്തിൽ OTP എന്റർ ചെയുക.സുബ്മിറ്റ് പറയുക.പെൻഷൻ ബുക്ക് head office പോകുന്നതാണ്.ഇത്രയും കാര്യങ്ങൾ പെൻഷൻ ബുക്ക് ചെയ്യുന്നതിൽ അറിഞ്ഞു ഇരിക്കേണ്ടത്.
ഇനി പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നമ്മൾ അയച്ച പെൻഷൻ ബുക്ക് അയച്ച ഓഫ്‌സിൽ സ്വീകരിച്ചില്ല എങ്കിൽ Pull back application എന്ന ഓപ്ഷൻ വഴി തിരിച്ചു എടുക്കാവുന്നതാണ്.അയച്ചത് ഏതു ഓഫ്‌സിയിലേക്കാണ് എന്നുള്ളത് Sent എന്ന ഓപ്ഷനിൽ അറിയാൻ കഴിയും.നമ്മൾ അയച്ച പെൻഷൻ ബുക്കിന്റെ സ്റ്റാറ്റസ് Application Status എന്ന ഓപ്ഷൻ വഴി അറിയാം
No comments:
Post a Comment