- SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Tuesday, 2 April 2024

 


ജീവനക്കാർക്ക് പ്രൊമോഷൻ വന്നാൽ സ്പാർക്കിൽ  അപ്ഡേറ്റ് ചെയിതു പേ ഫിക്സ് ചെയുന്ന വിധം 

Promotion/Grade/Reversion എന്ന ഓപ്ഷനിൽ നമുക്ക് ജീവനക്കാരന് പ്രൊമോഷൻ നൽകാം ,ഗ്രേഡ് നൽകാം ,റിവേർഷൻ നടത്താം ,പ്രൊമോഷനോട് കുടി റിലീവ് ചെയാം .പക്ഷെ ഈ ഓപ്ഷനിൽ കുടി പ്രൊമോഷനോട് കുടി റിലീവ്  ചെയ്യാതിരിക്കുന്നത് ആണ് നല്ലതു കാരണം,പ്രൊമോഷൻ ഓർഡർ ചെയാം ,പക്ഷെ പേ ഫിക്സ് ചെയ്യാൻ പറ്റാതെ വരും .പിന്നെ അത് കറക്റ്റ് ചെയ്യാനായി പുതുതായി ജോയിൻ ചെയുന്ന ഓഫീസിൽ ഒരിക്കൽ കുടി പ്രമോഷൻ നടത്തേണ്ടി വരും .പ്രൊമോഷനോട് കുടി റിലീവ് ചെയ്യണ്ട കാര്യത്തിൽ നമുക്ക് മറ്റൊരു ഓപ്ഷൻ തെരഞ്ഞു എടുക്കാം..അതിനായി Fresh appointments to new posts-Relieve from current post  ഈ ഓപ്ഷൻ എടുത്താൽ മതി .ഇതിൽ പ്രൊമോഷൻ നൽകി പുതിയ പേ യോട് കുടി തന്നെ റിലീവ് ചെയാം .ചെയുന്ന വിധം അവസാനം പറയുന്നതായിരിക്കും.ഇപ്പോൾ നമുക്ക് ഓഫീസിൽ ഉള്ള ജീവനക്കാരന് പ്രൊമോഷൻ / ഗ്രേഡ്  (ഈ രണ്ടു കാര്യങ്ങൾ വന്നാലും ഒരു ഓപ്ഷനിൽ കുടി ആണ് ചെയുന്നത് )വന്നാൽ ഈ ജീവനക്കാരൻ ഈ ഓഫീസിൽ തുടരുക ആണെകിൽ അതായതു ട്രാൻസ്ഫർ ഇല്ല എങ്കിൽ എങ്ങനെ എന്ന് നോക്കാം .അതിനായി

Service Matters
-Promotion/Grade/Reversion-Generate Promotion/Reversion Order 


ഈ ഓപ്ഷനിൽ ക്ലിക്ക് ചെയുക .


ഇവിടെ ഈ പേജിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട് .താഴെ കാണുന്ന രീതിയിൽ കുറെ ഓപ്ഷൻ കാണാം അത് ഫിൽ ചെയ്യണം .എങ്ങനെ എന്ന് നോക്കാം

Department സെലക്ട് ചെയുക 

Office           സെലക്ട് ചെയുക 

Promotion Order Type  

Govt. Order OM Proceedings    ഒന്നും ചെയേണ്ടതില്ല

Action- ഇവിടെ രണ്ടു ഓപ്ഷൻ കാണാം .പ്രൊമോഷൻ ആണോ റിവേർഷൻ ആണോ എന്നുള്ളതാണ് .

Promotion  Reversion -അനുയോജ്യമായിതു തെരെഞ്ഞു എടുക്കുക .ഞാൻ ഇപ്പോൾ പ്രൊമോഷൻ ആണ് പറയുന്നത് .ഇതിനു താഴെ ആയി റിവേർഷൻ പറയുന്നതാണ് .

Type  പ്രൊമോഷൻ ആണ് സെലക്ട് ചെയുന്നത് എങ്കിൽ ഒന്നും ചെയേണ്ടതില്ല 

Promotion Order No. ഓർഡൺ നമ്പർ കൊടുക്കുക .(ഇവിടെ ഓർഡർ നമ്പറിന്റെ കൂടെ കാണുന്ന സ്പെഷ്യൽ character ആഡ് ചെയിതു നൽകാം )

(Note.ഇവിടെ ഓർഡർ നമ്പർ ടൈപ്പ് ചെയ്തതിനു ശേഷം കുറച്ചു സെക്കന്റ് വെയിറ്റ് ചെയിതിട്ടു വേണംTransfer Order date ടൈപ്പ് ചെയ്യാൻ )   

Promotion Order date ഓർഡർ തീയതി കൊടുക്കുക 

അടുത്തതായി  താഴെ കാണുന്ന ഓപ്ഷൻ എല്ലാം സെലക്ട് ചെയ്‌തു നൽകിയാൽ മതി 

SlNo:-  ഓട്ടോ മാറ്റിക് ആയി വരും .

From Office:- സെലക്ട് ചെയുക  (Note.കുറച്ചു സെക്കന്റ് വെയിറ്റ് ചെയിതിട്ടു വേണം അടുത്ത ഓപ്ഷനിലേക്ക് പോകേണ്ടത്) 

Designation:-.പ്രൊമോഷൻ / ഗ്രേഡ് ചെയ്യണ്ട ആളുടെ designation സെലക്ട് ചെയുക

PEN:-സെലക്ട് ചെയുക    

Service Category:-ഓട്ടോ മാറ്റിക് ആയി വരും .

To Department :-ഓട്ടോ മാറ്റിക് ആയി വരും .

To Office :-സെലക്ട് ചെയു

Select District  :-സെലക്ട് ചെയുക 

New Designation :-സെലക്ട് ചെയുക

Scale  :-സെലക്ട് ചെയുക

Service Category :-സെലക്ട് ചെയുക

Effective Date :- ഇവിടെ  ഒന്ന് ശ്രദ്ധിച്ചു വേണം തീയതി എന്റർ ചെയ്യാൻ.പ്രൊമോഷൻ  / ഗ്രേഡ് എന്നിവ സർക്കാർ ജീവനക്കാർക്ക് കറക്റ്റ് തീയതിയിൽ തന്നെ ലഭിക്കാറില്ല . യഥാസമയം ലഭിക്കേണ്ട പ്രൊമോഷൻ  / ഗ്രേഡ് മിക്കവാറും ഒന്നോ രണ്ടോ വർഷമോ അതിലധികമോ കഴിഞ്ഞു ആയിരിക്കും നമുക്ക് ലഭിക്കുക .ആ ഉത്തരവ് വച്ച് ഈ ജീവനക്കാരന് ഓഫ്‌സിൽ ഒരു ഫിക്സേഷൻ സ്റ്റേറ്റ്മെന്റ് ,ഒരു ഓർഡർ എന്നിവ തയാറാക്കും അത് അനുസരിച്ചു സ്പാർക്കിൽ പേ കറക്റ്റ് ചെയ്യണം ,ഡെസിഗ്നേഷൻ കറക്റ്റ് ചെയ്യണം.ഇതിനായിട്ടാണ് നമ്മൾ മുകളിൽ പറഞ്ഞ രീതിയിൽ ചെയ്‌തു വരുന്നത് .ഞാൻ പറഞ്ഞു വന്നത്  Effective Date എന്ന കോളത്തിൽ പഴയ  w.e.f   ഉള്ള ഓർഡർ എന്റർ ചെയ്യ്താൽ pay fixation നടത്താൻ കുറച്ചു ബുദ്ധിമുട്ടാകും .ചെയ്യാൻ പറ്റില്ലേ എന്ന് ചോദിച്ചാൽ പറ്റും .പക്ഷെ fixation ചെയ്യാൻ നോക്കുമ്പോൾ അഡിഷണൽ ആയി കുറെ ഓപ്ഷൻ കുടി വരും .അപ്പോൾ എന്ത് ചെയ്യണം എന്നുള്ള doubts വരും .നമുക്ക് അത് ഒഴിവാക്കാം .വളരെ സിംപിൾ ചെയാം .അത് എങ്ങനെ എന്ന് നോക്കാം .അതിനായി ഈ ജീവനക്കാരന്റെ ലാസ്റ്റ് pay change date ഒന്ന് അറിഞ്ഞു വെക്കണം .ഇനി ലാസ്റ്റ് pay change date എങ്ങനെ അറിയാം എന്ന് നോക്കാം .അതിനായി 

Salary Matters – Change in the month -Present Salary ആ ഓപ്ഷനിൽ ക്ലിക് ചെയുക ,താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക

ഇവിടെ ഡിപ്പാർമെൻറ് നെയിം ,ഓഫീസ് ,എംപ്ലോയീ ,ഇത്രയും ഭാഗം ഫിൽ ചെയിതു 'GO' എന്ന ഓപ്ഷനിൽ ക്ലിക് ചെയുക.അവിടെ Last Pay Change കാണാം .എന്താണ് ഈ ലാസ്റ്റ് പേ ചേഞ്ച് തീയതി എന്ന് നോക്കാം .( ഉദാ.പുതുതായി ജോയിൻ ചെയുന്ന തീയതി ആകും അയാളുടെ ആദ്യത്തെ Last Pay Change,ഈ ഓഫീസിൽ തന്നെ ഇൻക്രെമെന്റ് നൽകിയാൽ അതാകും അടുത്ത Last Pay Change,ഇനി ട്രാൻസ്ഫർ ആയാൽ പുതിയ ഓഫിസിൽ ജോയിൻ ചെയുന്ന തീയതി ആകും Last Pay Change.ചുരുക്കത്തിൽ അയാളുടെ പേ ,ട്രാൻസ്ഫർ എന്നിങ്ങനെ മാറ്റങ്ങൾ വരുമ്പോൾ Last Pay Change തീയതി മാറി കൊണ്ട് ഇരിക്കും മനസിൽ ആയി കാണും എന്ന് കരുതുന്നു )അപ്പോൾ നമുക്ക് പ്രൊമോഷൻ ഓർഡറിന്റെ w .e .f തീയതി ഈ Last Pay Change തന്നെ കൊടുക്കുക .അപ്പോൾ ഒരു സംശയം വരം .അയാൾക്ക് പഴയ പീരിഡിൽ ഉള്ള അരിയർ കൊടുക്കേണ്ടേ എന്ന് .നമുക്ക് അതും കൊടുക്കാം .അത് ഇതിനു ബാക്കിയായി പറയുന്നതാണ് .

Remarks  പ്രൊമോഷൻ  എന്നോ ,Nil  എന്നോ കൊടുക്കാം    

Insert   ക്ലിക് ചെയുക 

ഡീറ്റെയിൽസ് insert ആകും .ഇനി അടുത്തതായി Govt. orders to read with.Order to be conveyed to എന്നിങ്ങനെ രണ്ടു ഓപ്ഷൻ കാണാം .അത് കുടി ഫിൽ ചെയുക .ഇത് ഫിൽ ചെയുമ്പോൾ ശ്രദ്ധിക്കേണ്ടത് സ്പെഷ്യൽ character ഒന്നും പാടില്ല (കുത്ത് ,കോമ എന്നിങ്ങനെ ) 

Govt. orders to read with:- ഗവ ഉത്തരവ്  വല്ലതും റഫർ ചെയിതിട്ടുണ്ടെകിൽ അത് നൽകുക  .ഇല്ല എങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന നമ്പർ കൊടുക്കുക ,കോളം ഒഴിച്ച് ഇടരുത് .

Order to be conveyed to :- ഇവിടെ ഈ ഓർഡർ  ആർക്കൊക്കെ കൊടുക്കണം എന്നുള്ളത് ടൈപ്പ് ചെയുക .(ഉദാഹരണം .incumbent head office stock file) ഒന്നിൽ കൂടുതൽ  എൻട്രി ഉണ്ടെങ്കിൽ ഇതിനോട് ചേർന്ന് (+ ) ചിഹ്നം കാണാം .അതിൽ ക്ലിക് ചെയ്താൽ ഒരു ന്യൂ ബോക്സ് വരും .അതിൽ എൻട്രി ചെയാം .ഇത്രയും കഴിഞ്ഞാൽ ഈ പേജിൽ അവസാനം കാണുന്ന 

                                                                  confirm ബട്ടൺ ക്ലിക്ക് ചെയാം  


ഓക്കേ പറയുക .


ഇത്രയുമാണ്  പ്രൊമോഷൻ / ഗ്രേഡ് എന്ന ഓപ്ഷൻ എൻട്രി ചെയ്യുന്നതിന്റെ ആദ്യ നടപടി ഇനി അടുത്തതായി ഈ ജീവനക്കാരുനു പേ ഫിക്സ് ചെയ്യണം .അത് എങ്ങനെ എന്ന് നോക്കാം .അതിനായി 

Service Matters
-Promotion/Grade/Reversion-Pay fixation on promotion 


ആ ഓപ്ഷനിൽ ക്ലിക് ചെയുക ,


Department സെലക്ട് ചെയുക 

Office           സെലക്ട് ചെയുക

Employee;-     സെലക്ട് ചെയുക    ഇതിനു താഴെ ആയി  നമ്മൾ നേരത്തെ generate ചെയിത ഡീറ്റെയിൽസ്  designation ,പ്രൊമോഷൻ date എന്നിവ കാണാം. അതിന്റെ സൈഡിൽ ആയി സെലക്ട് ഓപ്ഷൻ കാണാം . ക്ലിക്ക് ചെയുക .




ഇതിൽ current Details  എന്ന ഭാഗം ഓട്ടോമാറ്റിക് ആയി ഫിൽ ആയിട്ടുണ്ടാകും .ഒന്നും ചെയേണ്ടതില്ല


അടുത്തത് Enter New Details ആണ്


ഇവിടെ നമുക്ക് കുറച്ചു കാര്യങ്ങൾ  ശ്രദ്ധിക്കാൻ ഉണ്ട് .


നേരത്തെ ഓർഡർ generate ചെയ്യ്തത് അനുസരിച്ചു ഡീറ്റെയിൽസ് എല്ലാ കോളെങ്ങളും ഫിൽ ആയി വരുന്നതാണ് .

Promotion rule   --Select--   Rule 28A - Regular/Ratio promotion   Rule 30 - Higher grade to Regular promotion   Rule 37(a) - where minimum basic exceeds Rs.36140   Pay fixation option datePromotion dateNext increment date
New BasicPay

Promotion rule  :-  ഈ കോളം  സെലക്ട് ചെയുമ്പോൾ മുന്ന് രീതിയിൽ ഉള്ള fixation rule അതിൽ നിന്നും സെലക്ട് ചെയ്യാൻ കഴിയും ,rule നോട് ചേർന്ന് തന്നെ ഏതു തരം പ്രൊമോഷൻ ആണ് എന്ന് അറിയാൻ കഴിയും.സെലക്ട് ചെയിതു അനുയോജ്യമാണ് തിരഞ്ഞു എടുക്കുക 

  Pay fixation option date :-ഈ ഓപ്ഷനിൽ  Promotion date, Next increment date  രണ്ടു ഓപ്ഷൻ കൊടുത്തിട്ടുണ്ട് ഇതിൽ  Promotion date സെലക്ട് ചെയുക .എന്നിട്ടു കുറച്ചു സെക്കൻഡുകൾ ഒന്ന് വെയിറ്റ് ചെയുക .തൊട്ടു താഴെ ആയി കാണുന്ന ന്യൂ ബേസിക് പേ എന്ന കോളം ഓട്ടോമാറ്റിക് ആയി ഫിൽ ആകുന്നതാണ് .എവിടെ മിക്കവർക്കും എല്ലാവർക്കും തെറ്റ് വരാൻ സാധ്യത കൂടുതൽ ആണ്.അതുകൊണ്ടു New basic pay  എന്ന കോളത്തിൽ വന്നിട്ടുള്ള പേ കറക്റ്റ് ആണോ എന്ന് ചെക്ക് ചെയുക .ശരി ആണോ എന്ന് അറിയാൻ നേരത്തെ fixation സ്റ്റേറ്റ്മെന്റ് തയാറാക്കി വച്ചിട്ടുണ്ട് അത് നോക്കി മനസ്സിൽ ആക്കം.ഇനി തെറ്റാണെകിൽ നമുക്ക് തിരുത്താൻ കഴിയും .അവിടെ ക്ലിക്ക് ചെയിതു തുക മാറ്റി കൊടുക്കുക .


confirm ക്ലിക്ക് ചെയുക 



പ്രൊമോഷൻ fixation നടപടി പൂർത്തിയായി .പേ അപ്ഡേറ്റ് ആയോ എന്ന് അറിയാൻ ആയി present salary യിൽ നോക്കിയാൽ അറിയാൻ കഴിയും .ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു പ്രൊമോഷൻ w.e.f  മുൻവർഷം വച്ച് വന്നാൽ last pay change date വച്ച് മാത്രമേ പ്രമോഷൻ ഓർഡർ generate ചെയിതു ഫൈസേഷൻ നടത്താവൂ എന്ന് .അപ്പോൾ പഴയ പീരീഡ് കുടിശിഖ നൽകണം,ഡെസിഗ്നേഷൻ കറക്റ്റ് ചെയ്യണം .നമുക്ക് അതിനായി സർവീസ് ഹിസ്റ്ററി കറക്റ്റ് ചെയ്താൽ മതി 

Servicematters-personal details  


ഓപ്ഷനിൽ ക്ലിക് ചെയുക ,

ജീവനക്കാരന്റെ "PEN" Enter PEN എന്ന കോളത്തിൽ എന്റർ ചെയുക .മൗസ് ഈ പേജിന്റെ ഏതെങ്കിലും ഒരു ഭാഗത്തു വെച്ച് ക്ലിക് ചെയ്യുകയോ അല്ലെങ്കിൽ കീ ബോർഡിൽ Tab എന്ന ബട്ടൺ ക്ലിക് ചെയ്യുകയോ ചെയുക .ഓട്ടോ മാറ്റിക് ആയി ജീവനക്കാരന്റെ വിവരങ്ങൾ ഇവിടെ വ്യൂ ചെയ്യും


ഈ പേജിൽ വലതു സൈഡിൽ ആയി Service History എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക.


കുറെ ഡീറ്റെയിൽസ് ഇവിടെ വരുന്നത് കാണാം .Service Details  എന്ന ഹെഡിങ് നു താഴെ ആയി  സൈഡിൽ  select , എന്നും  office name,Designation ,from date,FN/AN ,To date,FN/AN,Basic pay  എന്നും .അതിനു താഴെ ആയി ഈ ജീവനക്കാരൻ ജോലി ചെയിത സ്ഥലങ്ങളും ബേസിക് പേ ഉം ,എന്നിങ്ങനെ കാണാൻ പറ്റും . ജീവനക്കാരന്റെ സെർവീസിലെ ഏറ്റവും പ്രധാനപ്പെട്ട  ഒരു എൻട്രി ആണ് സർവീസ് ഹിസ്റ്ററി എന്ന് പറയുന്നത് .ഇതിനെ ബേസ് ചെയ്തതാണ് തുടര്ന്നുള്ള എല്ലാ സർവീസ് കാര്യങ്ങളും മുന്നോട്ടു പോകുക .പെൻഷൻ , സ്ഥലം മാറ്റം ,സാലറി പ്രോസെസ്സ്‌സിങ്,അരിയർ  എന്നിങ്ങനെ എല്ലാ കാര്യങ്ങളും.

സർവീസ് ബുക്ക് മായി ഒത്തു നോക്കി നമുക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ് .

സാധാരണ ഓട്ടോമാറ്റിക് ആയി service history അപ്ഡേറ്റ് ആകുന്നതാണ് .ഇല്ല എങ്കിൽ മാത്രം ആണ് ആഡ് ചെയുന്നത് .സർവീസ് ഹിസ്റ്ററി  യിൽ സർവീസ്  കയറിയത് മുതൽ ഇപ്പോൾ ജോലി ചെയുന്ന ഓഫീസിൽ (last pay change date ) വരെ ഉള്ള എൻട്രി അപ്ഡേറ്റ് ചെയ്തിരിക്കണം.നമ്മുടെ ലിസ്റ് പേ change തീയതി എന്ന് പറയുന്നത് പ്രൊമോഷൻ w.e f കൊടുത്ത തീയതി ആണ് .പേ fixation സ്റ്റെമെന്റ്റ് വച്ച് അത് പുറകിലോട്ടുള്ള വര്ഷങ്ങളിലെ സർവീസ് ഹിസ്റ്ററി കറക്റ്റ് ചെയ്യാവുന്നതാണ് .ഇടതു സൈഡിൽ കാണുന്ന സെലക്ട് ഓപ്ഷൻ ക്ലിക്ക് ചെയുമ്പോൾ വലതു സൈഡിൽ ആയി ഡീറ്റെയിൽസ് വരും .അതിൽ പേ fixation സ്റ്റെമെന്റ്റ് വച്ച്  അതാതു വര്ഷങ്ങളിലെ ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയുക .സർവീസ് കറക്റ്റ് ആയി കഴിഞ്ഞാൽ മുൻവർഷങ്ങളിലെ കുടിശിക കൊടുക്കാൻ ഉണ്ടെങ്കിൽ സാലറി അരിയർ ആയി നൽകാം .

ഇനി reversion എങ്ങനെ എന്ന് നോക്കാം 

അതിനായി മുകളിൽ    പ്രൊമോഷൻ ചെയുന്നതിന്  പറഞ്ഞിട്ടുള്ളത് പോലെ 

Service Matters-Promotion/Grade/Reversion-Generate Promotion/Reversion Order  എടുക്കുക  ഇവിടെ  Action- Promotion-Reversion എന്നിങ്ങനെ രണ്ടു ഓപ്ഷൻ ഉണ്ട് അതിൽ Reversion സെലക്ട് ചെയുക .തൊട്ടു താഴെ ആയി ടൈപ്പ്  സെലക്ട് ചെയുക.  

ActionPromotionReversion
Type  --Select  SDO to SDO  SDO to NGO  NGO to NGO  
Reversion Order No

തൊട്ടു താഴെ നേരത്തെ മുകളിൽ  പ്രൊമോഷൻ എൻട്രി ചെയിതപ്പോൾ നടത്തിയ അതെ options തന്നെ ആണ് വരുന്നത് മറ്റു വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല.reversion ചെയുമ്പോൾ ഉള്ള ഡെസിഗ്നേഷൻ ,scale of pay office name  എന്നിവ കൊടുത്തു insert  പറഞ്ഞു .പേ fixation നടത്താവുന്നതാണ് . Promotion- ആണോ Reversion ആണോ എന്ന് മാത്രം ഉള്ള വ്യത്യാസം ആണ് ഉള്ളത് .അത് കൊണ്ട് മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വീണ്ടും പറയുന്നില്ല . 

ഇനി പ്രൊമോഷൻ ലഭിച്ചു മറ്റൊരു ഓഫീസിലേക്ക് ട്രാൻസ്ഫർ അയാൽ    (ഡിഡിഒ   ഒഴിച്ചുള്ള ജീവനക്കാർ )എങ്ങനെ എന്ന് നോക്കാം .അതിനായി

Appointment to higher post - Relieving

Service matters-Fresh appointments to new posts-Relive from current post 

ഓപ്ഷനിൽ ക്ലിക് ചെയുക


.അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഫിൽ ചെയുക . 


Appointment to higher post - Relieving

Department     ഓട്ടോ മാറ്റിക് ആയി വരും                      

Office      സെലക്ട് ചെയിതു നൽകുക                               

Employee സെലക്ട് ചെയിതു നൽകുക   

Current Details

Current Department  ഓട്ടോ മാറ്റിക് ആയി വരും Current Office  ഓട്ടോ മാറ്റിക് ആയി വരും Current Department  ഓട്ടോ മാറ്റിക് ആയി വരും Category          ഓട്ടോ മാറ്റിക് ആയി വരും

Current Designation ഓട്ടോ മാറ്റിക് ആയി വരും Effective from ഓട്ടോ മാറ്റിക് ആയി വരും 

Current Basic Pay ഓട്ടോ മാറ്റിക് ആയി വരും 

Enter New Details

New  Department  സെലക്ട് ചെയിതു നൽകുക    Select District സെലക്ട് ചെയിതു നൽകുക 

New Office     സെലക്ട് ചെയിതു നൽകുക

New Designation സെലക്ട് ചെയിതു നൽകുക                New Category  സെലക്ട് ചെയിതു നൽകുക 

New Designation   സെലക്ട് ചെയിതു നൽകുക              Appointment order                                     

Appointment Order Date   ടൈപ്പ് ചെയിതു നൽകുക       No.        ടൈപ്പ് ചെയിതു നൽകുക

Relieved Date  ടൈപ്പ് ചെയിതു നൽകുക    Remarks nil കൊടുക്കുക 

Whether Part Salary to be processed   ഈ ഓപ്ഷന് താഴെ ആയി Whether part salary to be processed

എന്നൊരു ഓപ്ഷൻ കാണാം .അവിടെ yes /  no എന്ന് രണ്ടു ഓപ്ഷൻ ആണ് ഉള്ളത് ഈ ഓപ്ഷൻ ശ്രദ്ധിച്ചു ചെയ്യാൻ ഉള്ള ഒരു കാര്യം ആണ് .yes കൊണ്ട് ഉദേശിക്കുന്നത്. ഈ ജീവനക്കാരന് ഈ ഓഫീസിൽ നിന്നും റിലീവ് ചെയുന്ന തീയതി വരെ സാലറി ഈ ഓഫീസിൽ നിന്ന് തന്നെ നൽകണം എന്നുള്ളതാണ്. .സാലറി കൊടുക്കേണ്ട എങ്കിൽ ഒന്നും സെലക്ട് ചെയേണ്ടതില്ല .ഇനി yes പറയേണ്ട സാഹചര്യം എന്താണ് എന്ന് നോക്കാം  (ഉദാ.ഒരു പാർട്ടൈംസ്വീപ്പർ പ്രൊമോഷൻ  ആകുന്നു, നോൺ ഗസറ്റഡ് ൽ നിന്നും ഗെസ്റ്റെഡ് ആകുന്നു ,inter department transfer, പ്രൊമോഷൻ ട്രാൻസ്ഫർ എന്നിങ്ങനെ ) സെയിം ഡിപ്പാർട്മെന്റ് ,സെയിം designation എന്നി സാഹചര്യങ്ങളിൽ ഈ ഓപ്ഷനിൽ ഒന്നും സെലക്ട് ചെയേണ്ടതില്ല.  

ഇത്രയും ഡീറ്റെയിൽസ് enter ചെയിതു കഴിഞ്ഞാൽ    

                                            confirm എന്ന ഓപ്ഷൻ ക്ലിക്ക് ചെയാം 


ജീവനക്കാരൻ നമ്മുടെ ഓഫ്‌സിൽ നിന്ന് റിലീവ് ആയി കഴിഞ്ഞു .നമ്മുടെ നടപടി പൂർണം  ആയില്ല .ഇനി ഈ ജീവനക്കാരാനു LPC  (last payment certificate)നൽകുക എന്നുള്ളതാണ് .അതിനായി 

salary matters - other reports - LPC   എന്ന ഓപ്ഷൻ ക്ലിക് ചെയുക 




Department 

office         എന്നിവ സെലക്ട് ചെയുക 

Month and year of reliving  എന്ന ഓപ്ഷനിൽ റിലീവ് ചെയിത മാസവും വർഷവും ടൈപ്പ് ചെയിതു കൊടുത്തു GO  പറയുക 

തൊട്ടു താഴെ ആയി ആ മാസം റിലീവ് ആയിട്ടുള്ള ജീവനക്കാരുടെ ലിസ്റ്റ് വരും എംപ്ലോയീ യെ സെലക്ട് ചെയുക .Reliving date ഓട്ടോമാറ്റിക് ആയി വരും 

proceed  ക്ലിക്ക് ചെയുക  LPC  generate ചെയിതു വരും


ഇനി നമ്മുടെ ഓഫീസിൽ ഈ രീതിയിൽ ട്രാൻസ്ഫർ ആയി വന്ന  ജീവനക്കാരനെ ഇങ്ങനെ Appointment to higher post  വഴി റിലീവ് ചെയ്ത് ആളെ ജോയിൻ ചെയ്‌ക്കുന്നത് എങ്ങനെ എന്നു നോക്കാം അതിനായി

Service matters-Fresh appointments to new post-Join in new post 

ഓപ്ഷനിൽ ക്ലിക് ചെയുക


അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഫിൽ ചെയുക . 


ഈ പേജിൽ വലതു സൈഡിൽ ജോയിൻ ചെയ്യിക്കേണ്ട ജീവനക്കാരന്റെ പേരും ഡീറ്റെയിൽസ് കാണാൻ കഴിയും .


PENEmpNameRel from Office
Select

select  ഓപ്ഷൻ ക്ലിക്ക് ചെയുക .അപ്പോൾ ഇടതു സൈഡിൽ ഡീറ്റെയിൽസ് വരുന്നത് കാണാം

PEN

Employee Name

Relieve from Department

Relieve from Office

Designation

Relieve Date             FN/AN

 Joining Time in days -

മേൽ പറഞ്ഞിട്ടുള്ള ഓപ്ഷൻസ് ഓട്ടോമാറ്റിക് ആയി ഫിൽ ആയി കാണാം .

ate of Joining in New Office- ജോയിൻ  തീയതി കൊടുക്കുക FN/AN കൊടുക്കുക 

Date till salary to be drawn as per rates of previous office - ഒന്നും കൊടുക്കേണ്ടതില്ല 

New Basic Pay - correct ayi kodukkuka 

New Section- ഒന്നും കൊടുക്കേണ്ടതില്ല 

New Category - ഒന്നും കൊടുക്കേണ്ടതില്ല 

Bill Type -select  ചെയുക (ഈ ഓപ്ഷൻ പലരും വിട്ടുപോകാറുണ്ട് .ഇത് വിട്ടുപോയാൽ സാലറി പ്രോസസ്സ് ചെയുമ്പോൾ നെയിം ലിസ്റ്റ് ചെയ്യില്ല )

Acquittance Type- ഒന്നും കൊടുക്കേണ്ടതില്ല 

ഇനി  Confirm  ക്ലിക്ക് ചെയുക  .


ജീവനക്കാരൻ ഓഫീസിൽ ജോയിൻ ചെയ്ത് കഴിഞ്ഞു .മേൽ പറഞ്ഞ ഓപ്ഷന്റെ എല്ലാം സബ് ആയി ക്യാൻസൽ ഓപ്ഷൻ ഉണ്ട് .അത് ഡീറ്റൈലൈഡ് പറയുന്നില്ല .തെറ്റുകയാണെകിൽ ഈ ഓപ്ഷനുകൾ ഉപയോഗിച്ചു കറക്റ്റ് ചെയാം.

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved