SUSPENSION - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Tuesday, 2 April 2024

SUSPENSION

 

സസ്പെന്ഷൻ കാലയളവ്  സ്പാർക്കിൽ അപ്ഡേറ്റ് ചെയിതു സാലറി പ്രോസസ്സ് ചെയുന്ന വിധം

KSR Part 1-(ചട്ടം55)  പ്രകാരം സസ്‌പെൻഷനു കീഴിലുള്ള ഒരു ഉദ്യോഗസ്ഥന് നിയമന അതോറിറ്റിയുടെ ഉത്തരവ് പ്രകാരം സസ്പെൻഷൻ പീരിഡിൽ പേയ്‌മെന്റുകൾക്ക് അർഹതയുണ്ട്.സസ്പെന്ഷനിൽ ഇരിക്കുന്ന ജീവനക്കാർക്ക് GO(P)No.330/97 dt.14.03.2002 ഉത്തരവ് പ്രകാരം അർദ്ധവേതനവധിക്കു ലഭിക്കുന്ന നിരക്കിൽ ആദ്യാന്തം ജീവനബത്ത  കിട്ടും.

അർദ്ധവേതന അവധിയിലുള്ള ഓഫീസർമാർ താഴെപ്പറയുന്ന രീതിയിലുള്ള വേതനത്തിന് അർഹരാണ് 
1 .പകുതി ദിവസത്തെ ജോലിക്കുള്ള ശമ്പളം 
2 ..പകുതി ദിവസത്തെ ജോലിക്ക് ലഭിക്കുന്ന ഡീ. എ. 
3. ആദ്യത്തെ 180 ദിവസത്തേയ്ക്ക് പൂർണനിരക്കിലുള്ള എച്ച്. ആർ. എ എച്ച് ടി എ, സി.സി.എ എന്നിവ നൽകുന്നതാണ്. 
4. ഉയർന്ന ടൈം സ്കെയിലിന്റെ അഭാവത്തിൽ പ്രത്യേക വേതനം (ചട്ടം 93 ന്റെ നോട്ട് 1 കാണുക) 
5 ചില പ്രത്യേക വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അലവൻസുകൾ (ചട്ടം 93 ന്റെ നോട്ട് 3 കാണുക) എന്നാൽ മേൽപ്പറഞ്ഞ പ്രകാരം ഡി.എ, ചില പരിധിവരെയുള്ള ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർക്ക് ബാധകമാകുന്നത് സംബന്ധിച്ച പരിമിതി സർക്കാർ സമയാസമയങ്ങളിൽ പുതുക്കി നിശ്ചയിക്കുന്നതാണ്. GO(P) No.79/2021/Fin dt 01/06/2021 ഉത്തരവ് പ്രകാരം 50200/- രൂപ വരെ അടിസ്ഥാന ശമ്പളം വാങ്ങുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ പകുതിയും മുഴുവൻ DA ഉം ലഭിക്കുന്നതാണ് 
 50,200 ൽ കൂടുതൽ മാസ ശമ്പളം ലഭിക്കുന്ന ജീവനക്കാർ 
• BASIC PAY - യുടെ പകുതി + പകുതി BASIC PAY - യുടെ DA യും അലവൻസുകളും. 
 50,200 ൽ താഴെ മാസ ശമ്പളം ലഭിക്കുന്ന ജീവനക്കാർ 
 • BASIC PAY - യുടെ പകുതി + ആകെ BASIC PAY - യുടെ പകുതി DA യും അലവൻസുകളും. • 
•അല്ലെങ്കിൽ (പൂർണ്ണ ശമ്പളം + DA) എന്നതിന്റ്റെ 65% ഇവയിൽ ഏതാണോ കൂടുതൽ അത്. അങ്ങനെ ഉണ്ടായ ശമ്പള വ്യത്യാസത്തിനെ Special Leave Allowance എന്ന് വിളിക്കുന്നു.

അലവന്സുകൾ സസ്പെന്ഷൻ കാലയളവിൽ ആദ്യത്തെ 180 ദിവസത്തേക്ക് നൽകാം.അതിനു ശേഷം ക്ഷമാബത്ത ഒഴിച്ച്മറ്റു യാതൊരു ബത്തയും കൊടുക്കാൻ പാടില്ല.സസ്പെന്ഷൻ കാലയളവിൽ യാതൊരു വിധ ശമ്പള വർധനയും പാടില്ല.എന്നാൽ ക്ഷാമബത്ത അതാതു കാലത്തേ വർദ്ധനവ് അനുസരിച്ചു നൽകാം.എന്നാൽ മെഡിക്കൽ റീ ഇമ്പൊഴേമെന്റ് അനുവദിച്ചു നൽകാം.സർവീസ് ൽ നിന്ന് പിരിച്ചു വിട്ടാലും ഈ കാലയവിൽ നൽകിയ ജീവനബത്ത തിരിച്ചു പിടിക്കില്ല   

                               ഈ കാലയളവിൽ ജീവനബത്തയിൽ നിന്നും ആദായനികുതി,ക്വാർട്ടേഴ്‌സ്,വായ്പാകളുടെയും,അഡ്വാൻസ്കളുടെയും തവണകൾ ,GIS,എന്നിവ പിടിക്കേണ്ടതാണ്.എന്നാൽ പ്രതിമാസം പിടിക്കുന്ന തുക ജീവനബത്തയുടെ മൂന്നിൽഒന്നിൽ കുറയാൻ പാടില്ലാത്ത വിധം ആണ് ഈടാക്കേണ്ടത്.

സസ്പെന്ഷനിൽ ഉള്ള ആളുടെ സമ്മത പ്രകാരം GPF അഡ്വാൻസ്,PLI,SLI പിടിക്കാവുതാണ്‌.

എന്നാൽ GPF ന്റെ പ്രതിമാസ വിഹിതം ജീവനബത്തയിൽ നിന്നും പിടിക്കാൻ പാടില്ല.

സസ്പെന്ഷൻ കാലയളവിൽ നിൽക്കുന്ന ജീവനക്കാരൻ മറ്റൊരു തൊഴിലും പ്രവേശിച്ചില്ല എന്ന്  കാണിക്കുന്ന ഒരു സാഷ്യപത്രം ഒരു ഗസ്റ്റ്ഡ് ഓഫീസർ മേലൊപ്പ് വച്ച് നൽകേണ്ടാതാണ്.സാഷ്യപത്രം ഫോം ആവശ്യമുള്ളവർ  ഇവിടെ ക്ലിക്ക് ചെയുക Click Here.

                                  സസ്പെന്ഷൻ  പ്രാബല്യത്തിൽ  സസ്പെന്ഷൻ ഓർഡർ തീയതി മുതൽ വരുന്നതാണ്.അവധി കൂടാതെ ജോലിക്ക് ഹാജർ ആകാതിരിക്കുക തുടെങ്ങിയ തീയതിയും കണക്കു കൂട്ടുന്നതാണ്.എന്നാൽ ആസ്ഥാനത്തിനു വെളിയിൽ ദൂരെ കൃത്യനിർവഹണത്തിൽ ആണെകിൽ സസ്പെന്ഷൻ അറിയിപ്പ് ലഭിച്ചാൽ ആസ്ഥാനത്തു തിരിച്ചു എത്തിയാൽ ഉടൻ പ്രാബല്യത്തിൽവരുന്നതാണ്.ഗസറ്റഡ് ജീവനക്കാരുടെ കാര്യത്തിലും താഴെ പറയുന്നത് പോലെ തന്നെ ആണ്.ഒരു വിത്യാസം മാത്രം ആണ് ഉള്ളത് എ  ജി സ്ലിപ് വന്നതിനു ശേഷം മാത്രമേ പ്രോസസ്സ് ചെയ്യാവു .


സ്പാർക്കിൽ എങ്ങനെ അപ്ഡേറ്റ് ചെയാം എന്ന് നോക്കാം.അതിനായി 

Service Matters                         Personal Details

എന്ന ഓപ്ഷൻ ക്ലിക് ചെയുക.ഈ ഓപ്ഷനിൽ സസ്പെന്ഷൻ മാത്രമല്ല.സർവീസ് കാലയളവിൽ ഉണ്ടാകുന്ന എല്ലാ അച്ചടക്ക നടപടികൾ ഈ ഓപ്ഷനിൽ ആണ് എന്റർ ചെയുന്നത്


ജീവനക്കാരന്റെ PEN Enter  എന്ന കോളത്തിൽ PEN  എന്റർ ചെയുക .മൗസ് ഈ പേജിന്റെ ഏതെങ്കിലും ഒരു ഭാഗത്തു വെച്ച് ക്ലിക് ചെയ്യുകയോ അല്ലെങ്കിൽ കീ ബോർഡിൽ Tab എന്ന ബട്ടൺ ക്ലിക് ചെയ്യുകയോ ചെയുക .ഓട്ടോ മാറ്റിക് ആയി ജീവനക്കാരന്റെ വിവരങ്ങൾ ഇവിടെ വ്യൂ ചെയ്യും.മുകളിലായി Discip.Action എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക .,


Reference No.                     ചേർക്കുക 

Ref Date                             ചേർക്കുക      

Nature Of Charge            ചേർക്കുക 

Enquiry Officer            ചേർക്കുക 

File No.                               ചേർക്കുക 

Penalty (--Select--)         എന്ത് തരം അച്ചടക്ക നടപടി ആണ് എന്നുള്ളത് സെലക്ട്                                                 ചെയുക     

Remarks                           ചേർക്കുക 

Penalty w. e. from      അച്ചടക്ക നടപടി എന്നുമുതൽ 

Order No                    ചേർക്കുക 

Order Date                         ചേർക്കുക 

ഇതിനു താഴെ ആയി രണ്ടു  ഓപ്ഷനുകൾ കുടി കാണാം.അതിൽ ഒരു കോളം കുടി ഫിൽ ചെയ്യണം

Release Salary  for penalty period (--Select--) കോമ്പോ ബോക്സിൽ നിന്നും "NO " എന്ന ഓപ്ഷൻ സെലക്ട് ചെയുക.മറ്റുള്ളവ സസ്പെന്ഷൻ കാലയളവ് പൂർത്തീകരിച്ചു തിരിച്ചു ജോയിൻ ചെയുമ്പോൾ ഫിൽ ചെയ്യാൻ ഉള്ളതാണ് .ഈ പോസ്റ്റിന്റെ അവസാനം അത് പറയുന്നതായിരിക്കും 

അതിനു ശേഷം confirm ബട്ടൺ ക്ലിക്ക് ചെയുക.എൻട്രി ചെയ്ത ഡീറ്റെയിൽസ് ഇടതു സൈഡിൽ സേവ് ആകുന്നത് കാണാം   


സസ്പെന്ഷൻ ഡീറ്റെയിൽസ് മാത്രമേ എന്റർ ചെയിതിട്ടുള്ളു.ഇനി സാലറി പ്രോസസ്സ് ചെയ്യണമെങ്കിൽ ഒരു ഓപ്ഷൻ കുടി അപ്ഡേറ്റ് ചെയ്യണം .അതിനായി 

Salary Matters-Subsistence Allowance-എന്ന ഓപ്ഷൻ ക്ലിക് ചെയുക


Department            ഫിൽ ആയി വരും 

Animal Husbandry      ഫിൽ ആയി വരും 

Office                     ഫിൽ ആയി വരും 

DDO Code            സെലക്ട് ചെയുക 

Bill Type                     സെലക്ട് ചെയുക

Suspended Employee  നെയിം അവിടെ ലിസ്റ്റ് ചെയ്യും.സെലക്ട് ചെയുക

Sub. Alw eligible w.e.f  എന്നുമുതൽ Subsistence Allowance നൽകണം എന്നുള്ള തീയതി കൊടുക്കുക 

Sub. Alw. Eligible upto    എന്ന് വരെ എന്നുള്ളതാണ്.അത് എന്നുവരെ എന്ന് നമുക്ക്    കറക്റ്റ് ആയി പറയാൻ കഴിയാത്തതു കൊണ്ട് 180 ഡേയ്സ് പൂർത്തിയാ കുന്ന   തീയതി കൊടുക്കുക.സസ്പെന്ഷൻ കാലയളവ് അതിനു മുൻപ് തീരുകയാണെകിൽ നമുക്ക് എഡിറ്റ് ചെയാം.കാലയളവ് പിന്നെയും നീളുകയാണെകിൽ  എഡിറ്റ്  ചെയിതു തീയതി മാറ്റി കൊടുക്കുക

HRA/CCA granted upto:-180 ഡേയ്സ് പൂർത്തിയാകുന്ന തീയതി കൊടുക്കുക.അത്                                                  കഴിഞ്ഞാൽ ഈ അലവൻസിനു അർഹത ഇല്ല  

Insert click ചെയുക



ഇനി Sub. Allowance പ്രോസസ്സ് ചെയാം.ഇവിടെ സംശയം വരാം.കാര്യം സസ്പെന്ഷൻ കറക്റ്റ് ഒന്നാം തീയതി വച്ച് തന്നെ വരണം എന്നില്ല.അത് പോലെ അവസാനിക്കുന്നതും കറക്റ്റ് മാസാവസാനം ആയിരിക്കണം എന്നും ഇല്ല.അപ്പോൾ സസ്പെന്ഷൻ ഡീറ്റെയിൽസ് കറക്റ്റ് എന്റർ ചെയിതു നോർമൽ സാലറി monthly salary processing വഴിയും,സസ്പെന്ഷൻ കാലയളവിൽ Sub. Allowance പ്രോസസ്സ് ചെയ്താൽ മതി 

Sub. Allowance പ്രോസസ്സ്ചെയ്യുന്നതിനായി 

Salary Matters-Salary Processing-Salary -Sub. Allowanceഎന്ന ഓപ്ഷൻ ക്ലിക് ചെയുക

Department            ഫിൽ ആയി വരും 

Animal Husbandry      ഫിൽ ആയി വരും 

Office                     ഫിൽ ആയി വരും 

DDO Code            സെലക്ട് ചെയുക 

Bill Type                     സെലക്ട് ചെയുക

Select  employee :-  ക്ലിക്ക് ചെയുക

താഴെ Salary processing status  കാണിക്കും ,

Salary processing status

Total eligible employee(s) in this bill 1

No of employee(s) processed 0

Remaining employee(s) not processed 1

വലതു സൈഡിൽ ജീവനക്കാരന്റെ നെയിം ലിസ്റ്റ് ചെയ്യും .ആ ഓപ്ഷൻ ടിക്ക് ചെയിതു സുബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയുക.ബിൽ പ്രോസസ്സ് ആകുന്നതാണ്.ബാക്കി എല്ലാ കാര്യങ്ങളും സാധാരണ ബിൽ എടുക്കുന്നത് പോലെ ആണ്.(നോർമൽ സാലറി പ്രോസസ്സ് ചെയിതു ബിൽ എടുത്തു ട്രഷറിക്ക് സബ്മിറ്റ് ചെയുന്നത് പോലെ തന്നെ ആണ് Sub. Allowance പ്രോസസ്സ് ചെയിതു സബ്മിറ്റ് ചെയ്യുന്നതും,അതുകൊണ്ടു അക്കാര്യങ്ങൾ വീണ്ടു വിശദികരിക്കുന്നില്ല )

സസ്പെന്ഷൻ കാലയളവ് പൂർത്തീകരിച്ചു തിരിച്ചു ജോയിൻ ചെയുമ്പോൾ,ഒരു പക്ഷെ ആ ജീവനക്കാരനെ അച്ചടക്കനടപടികളിൽ നിന്ന് ഒഴിവാക്കി സസ്പെന്ഷൻ കാലയളവിലെ സാലറി സഹിതം നൽകേണ്ടി വരാം.അങ്ങനെ വരുമ്പോൾ എങ്ങനെ ചെയുന്ന എന്ന് നോക്കാം .അതിനായി 

Service Matters                         Personal Details

എന്ന ഓപ്ഷൻ ക്ലിക് ചെയുക.


ജീവനക്കാരന്റെ PEN Enter  എന്ന കോളത്തിൽ PEN  എന്റർ ചെയുക .മൗസ് ഈ പേജിന്റെ ഏതെങ്കിലും ഒരു ഭാഗത്തു വെച്ച് ക്ലിക് ചെയ്യുകയോ അല്ലെങ്കിൽ കീ ബോർഡിൽ Tab എന്ന ബട്ടൺ ക്ലിക് ചെയ്യുകയോ ചെയുക .ഓട്ടോ മാറ്റിക് ആയി ജീവനക്കാരന്റെ വിവരങ്ങൾ ഇവിടെ വ്യൂ ചെയ്യും.മുകളിലായി Discip.Action എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക .,


നേരത്തെ നമ്മൾ എന്റർ ചെയിതു വച്ചിരിക്കുന്ന ഡീറ്റെയിൽസ് സേവ് ആയി ഇടതു സൈഡിൽ കാണാം.ആ ഓപ്ഷൻ സെലക്ട് ചെയുക.വലതു സൈഡിൽ ഡീറ്റെയിൽസ് വരും.അവിടെ നേരത്തെ ഫിൽ ചെയ്യാതെ ഒഴിച്ചിട്ടിരിക്കുന്ന  രണ്ടു കോളങ്ങൾ കാണാം 

Penalty Revoked with effect  from     
Revoke Order No 
Order Date 
Release Salary  for penalty period   --Select   Yes   No   
Remarks 

.Penalty Revoked with effect  from :- എന്നാണ്  അച്ചടക്കനടപടി പൂർത്തിയായി                                                                              തിരിച്ചു ജോയിൻ ചെയുന്ന തീയതി    

Revoke Order No  :-                           ഫിൽ ചെയുക

Order Date :-                                        ഫിൽ ചെയുക

Release Salary  for penalty period :- ഈ കോളം സസ്പെന്ഷൻ കാലയളവിലെ  സാലറി സഹിതം നൽകേണ്ടിവരുകആണെകിൽ മാത്രം yes select ചെയുക.ഇല്ല എങ്കിൽ No കൊടുക്കുക

Remarks ;-            ഉണ്ടെകിൽ കൊടുക്കുക

അത് പോലെ Salary Matters-Subsistence Allowance-എന്ന ഓപ്ഷനിൽ പോയി നമ്മൾ നേരത്തെ കൊടുത്തിട്ടുള്ള .Sub. Alw eligible w.e.f ,Sub. Alw. Eligible upto,HRA/CCA granted upto എന്നുള്ള തീയതികൾ കുടി എഡിറ്റ് പറഞ്ഞു അപ്ഡേറ്റ് പറയുക.എൻട്രി വരുത്തിയത്തിനു ശേഷം സാലറി പ്രോസസ്സ് ചെയാം.ഇത്രയും ആയാൽ നടപടി കംപ്ലീറ്റ് ആയി .ആവശ്യമായ വിവരങ്ങൾ സർവീസ് ബൂക്കിലൂടെ എഴുതുക

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved