How to transfer employees in Spark ( DDO Transfer | Transfer | Inter department Transfer)
ജീവനക്കാർക്ക് സ്ഥലമാറ്റം പ്രധാനമായും മുന്ന് രീതിയിൽ ആണ് വരുക
TransferInter Department Transferpromotion on Transfer
ഇതിൽ promotion on Transfer കുറച്ചു കൂടുതൽ ഓപ്ഷൻ ഉള്ളതിനാൽ അത് പ്രത്യെകം പോസ്റ്റ് ചെയ്യുന്നതാണ്.
ഡിഡിഒ മാരെ ട്രാൻസ്ഫർ ചെയുമ്പോൾ സ്പാർക്കിൽ ചാർജ് മറ്റൊരു ജീവനക്കാരന് കൈമാറേണ്ടി വരാറുണ്ട്. ട്രാൻസ്ഫർ ഡീറ്റെയിൽസ് പറയുന്നതോടപ്പം അതും കുടി പറയുന്നതാണ്
ജീവനക്കാരാനു ട്രാൻസ്ഫർ ഓർഡർ ലഭിച്ചു കഴിഞ്ഞാൽ സ്പാർക്കിൽ നമുക്ക് രണ്ടു കാര്യങ്ങൾ ചെയേണ്ടതുണ്ട്
- Generate Transfer Order
- Relive on Transfer
.Generate Transfer Order കൊണ്ട് ഉദ്ദേശിക്കുന്നത് നമുക്ക് ലഭിച്ചരിക്കുന്ന ഹെഡ് ഓഫീസിലെ ഓർഡർ വച്ച് സ്പാർക്കിൽ കുടി ഒരു ഓർഡർ ജനറേറ്റ് ചെയ്യണം .ഇനി നമുക്ക് എങ്ങനെ ചെയാം എന്ന് നോക്കാം
Service Matters-Transfer-Generate Transfer Order എന്ന ഓപ്ഷൻ ക്ലിക് ചെയുക
ഒരു ന്യൂ വിന്ഡോയിലേക്ക് പോകുന്നത് കാണാം
ഇവിടെ ഈ പേജിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട് .താഴെ കാണുന്ന രീതിയിൽ കുറെ ഓപ്ഷൻ കാണാം അത് ഫിൽ ചെയ്യണം .എങ്ങനെ എന്ന് നോക്കാം
Department- സെലക്ട് ചെയുക
Office-സെലക്ട് ചെയുക
Transfer Order Type-
Govt. Order OM Proceedings-ഒന്നും ചെയേണ്ടതില്ല
Transfer Order No. ഓർഡൺ നമ്പർ കൊടുക്കുക .(ഇവിടെ ഓർഡർ നമ്പറിന്റെ കൂടെ കാണുന്ന സ്പെഷ്യൽ character ആഡ് ചെയിതു നൽകാം )
(Note.ഇവിടെ ഓർഡർ നമ്പർ ടൈപ്പ് ചെയ്തതിനു ശേഷം കുറച്ചു സെക്കന്റ് വെയിറ്റ് ചെയിതിട്ടു വേണംTransfer Order date ടൈപ്പ് ചെയ്യാൻ )
Transfer Order date -ഓർഡർ തീയതി കൊടുക്കുക
അടുത്തതായി താഴെ കാണുന്ന ഓപ്ഷൻ എല്ലാം സെലക്ട് ചെയ്‌തു നൽകിയാൽ മതി
From Office -സെലക്ട് ചെയുക (Note.കുറച്ചു സെക്കന്റ് വെയിറ്റ് ചെയിതിട്ടു വേണം അടുത്ത ഓപ്ഷനിലേക്ക് പോകേണ്ടത്) Designation- ട്രാൻസ്ഫർ ചെയ്യണ്ട ആളുടെ designation സെലക്ട് ചെയുക PEN-ട്രാൻസ്ഫർ ചെയ്യണ്ട ആളുടെ PEN സെലക്ട് ചെയുക
Type Of Transfer:- ഇവിടെ സെലക്ട് ചെയുമ്പോൾ രണ്ടു തരം transfer type കാണാം
Transfer
Inter department transfer അനുയോജ്യമായത് തിരഞ്ഞു എടുക്കുക
To Department - Inter department transfer എന്ന ഓപ്ഷൻ ആണ് തെരഞ്ഞു എടുക്കുന്നത് എങ്കിൽ മാത്രം ഈ ഓപ്ഷൻ സെലക്ട് ചെയ്താൽ മതി .സെയിം ഡിപ്പാർമെൻറ് ആണെകിൽ അവിടെ ഡിപ്പാർട്മെന്റ് അവിടെ വരും .
To Office :-സെലക്ട് ചെയുക
Select District :-സെലക്ട് ചെയുക
New Designation:-സെലക്ട് ചെയുക
Remarks :-ട്രാൻസ്ഫർ എന്നോ ,Nil എന്നോ കൊടുക്കാം
Insert ക്ലിക് ചെയുക
ഡീറ്റെയിൽസ് insert ആകും .ഇനി അടുത്തതായി Govt. orders to read with.Order to be conveyed to എന്നിങ്ങനെ രണ്ടു ഓപ്ഷൻ കാണാം .അത് കുടി ഫിൽ ചെയുക .ഇത് ഫിൽ ചെയുമ്പോൾ ശ്രദ്ധിക്കേണ്ടത് സ്പെഷ്യൽ character ഒന്നും പാടില്ല (കുത്ത് ,കോമ എന്നിങ്ങനെ )
Govt. orders to read with:- ഗവ ഉത്തരവ് വല്ലതും റഫർ ചെയിതിട്ടുണ്ടെകിൽ അത് നൽകുക .ഇല്ല എങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന നമ്പർ കൊടുക്കുക ,കോളം ഒഴിച്ച് ഇടരുത് .
Order to be conveyed to :- ഇവിടെ ഈ ഓർഡർ ആർക്കൊക്കെ കൊടുക്കണം എന്നുള്ളത് ടൈപ്പ് ചെയുക .(ഉദാഹരണം .incumbent head office stock file) ഒന്നിൽ കൂടുതൽ എൻട്രി ഉണ്ടെങ്കിൽ ഇതിനോട് ചേർന്ന് (+ ) ചിഹ്നം കാണാം .അതിൽ ക്ലിക് ചെയ്താൽ ഒരു ന്യൂ ബോക്സ് വരും .അതിൽ എൻട്രി ചെയാം .ഇത്രയും കഴിഞ്ഞാൽ ഈ പേജിൽ അവസാനം കാണുന്ന
confirm ബട്ടൺ ക്ലിക്ക് ചെയാം
ഓക്കേ പറയുക .
ഇത്രയുമാണ് ട്രാൻസ്ഫർ ചെയ്യുന്നതിന്റെ ആദ്യ നടപടി .അത് ഡിഡിഒ യുടെ ട്രാൻസ്ഫർ ആയാലും ,നോർമൽ ട്രാൻസ്ഫർ ആയാലും ,inter department ആയാലും ഇതേ രീതിയിൽ തന്നെ ആണ് ചെയുന്നത് . ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത് .
Transfer-Relieve on Transfer-എന്ന ഓപ്ഷൻ ക്ലിക് ചെയുക
ഒരു ന്യൂ വിന്ഡോയിലേക്ക് പോകുന്നത് കാണാം
ഇവിടെ Department അവിടെ വരും
Office സെലക്ട് ചെയുക
Designation സെലക്ട് ചെയുക
Employee ഡിഡിഒ യുടെ നെയിം സെലക്ട് ചെയുക
താഴെ കാണുന്ന രീതിയിൽ ഒരു പേജ് വരും
റിലീവ് ഓൺ ട്രാൻസ്ഫർ പേജിൽ താഴെ പറയുന്ന രീതിയിൽ ഉള്ള ഡീറ്റെയിൽസ് ആണ് കൊടുക്കേണ്ടത്
Present Department ഈ നാലു ഓപ്ഷനുകളും
Present Office ഓട്ടോമാറ്റിക് ആയി
Designation ഫിൽ ആയിട്ടുണ്ടകും
Last Pay/Off/Desig Change Date ഒന്നും ചെയേണ്ടതില്ല
അടുത്തത് Enter Relieving Details ആണ്
Relieving Date തീയതി കൊടുക്കുക FN/AN സെലക്ട് ചെയുക
Relieve Order Number ഓർഡർ നമ്പർ കൊടുക്കുക
Joining Time, No of days ;- ഇവിടെ ജോയിനിംഗ് ടൈം എടുക്കുന്നെകിൽ അത്രയും ഡേയ്സ് കൊടുക്കുക .(ഉദാ. ജോയിനിംഗ് ഏഴു ദിവസം എടുക്കുന്ന ആൾ ഏഴാം ദിവസം അവധി ആണെകിൽ അടുത്ത ദിവസം ജോയിൻ ചെയ്താൽ മതി .അപ്പോൾ ജോയിൻ ചെയുമ്പോൾ എട്ടു ദിവസം ആകും .അപ്പോൾ ജോയിനിംഗ് days "8 "കൊടുക്കുക .ജോയിനിംഗ് ടൈം എടുക്കുന്നില്ല എങ്കിൽ" 0 Transfered to Department ഇത്രയും കാര്യങ്ങൾ
District ഓട്ടോമാറ്റിക് ആയി
Transfered to Office ഫിൽ ആയിട്ടുണ്ടകും
Designation ഒന്നും ചെയേണ്ടതില്ല
Transfer Order Number
Transfer Order Date
Remarks :- ഈ കോളത്തിൽ NIl കൊടുക്കുക
ഈ ഓപ്ഷന് താഴെ ആയി Whether part salary to be processed
എന്നൊരു ഓപ്ഷൻ കാണാം .അവിടെ yes / no എന്ന് രണ്ടു ഓപ്ഷൻ ആണ് ഉള്ളത് ഈ ഓപ്ഷൻ ശ്രദ്ധിച്ചു ചെയ്യാൻ ഉള്ള ഒരു കാര്യം ആണ് .yes കൊണ്ട് ഉദേശിക്കുന്നത്. ഈ ജീവനക്കാരന് ഈ ഓഫീസിൽ നിന്നും റിലീവ് ചെയുന്ന തീയതി വരെ സാലറി ഈ ഓഫീസിൽ നിന്ന് തന്നെ നൽകണം എന്നുള്ളതാണ്. .സാലറി കൊടുക്കേണ്ട എങ്കിൽ ഒന്നും സെലക്ട് ചെയേണ്ടതില്ല .ഇനി yes പറയേണ്ട സാഹചര്യം എന്താണ് എന്ന് നോക്കാം (ഉദാ.ഒരു പാർട്ടൈംസ്വീപ്പർ പ്രൊമോഷൻ ആകുന്നു, നോൺ ഗസറ്റഡ് ൽ നിന്നും ഗെസ്റ്റെഡ് ആകുന്നു ,inter department transfer, പ്രൊമോഷൻ ട്രാൻസ്ഫർ എന്നിങ്ങനെ ) സെയിം ഡിപ്പാർട്മെന്റ് ,സെയിം designation എന്നി സാഹചര്യങ്ങളിൽ ഈ ഓപ്ഷനിൽ ഒന്നും സെലക്ട് ചെയേണ്ടതില്ല.
ഇത്രയും ഡീറ്റെയിൽസ് enter ചെയിതു കഴിഞ്ഞാൽ
confirm and update data എന്ന ഓപ്ഷൻ ക്ലിക്ക് ചെയാം
ജീവനക്കാരൻ നമ്മുടെ ഓഫ്‌സിൽ നിന്ന് റിലീവ് ആയി കഴിഞ്ഞു .നമ്മുടെ നടപടി പൂർണം ആയില്ല .ഇനി ഈ ജീവനക്കാരാനു LPC (last payment certificate)നൽകുക എന്നുള്ളതാണ് .അതിനായി
salary matters - other reports - LPC എന്ന ഓപ്ഷൻ ക്ലിക് ചെയുക
Department
office എന്നിവ സെലക്ട് ചെയുക
Month and year of reliving എന്ന ഓപ്ഷനിൽ റിലീവ് ചെയിത മാസവും വർഷവും ടൈപ്പ് ചെയിതു കൊടുത്തു GO പറയുക
തൊട്ടു താഴെ ആയി ആ മാസം റിലീവ് ആയിട്ടുള്ള ജീവനക്കാരുടെ ലിസ്റ്റ് വരും എംപ്ലോയീ യെ സെലക്ട് ചെയുക .Reliving date ഓട്ടോമാറ്റിക് ആയി വരും
proceed ക്ലിക്ക് ചെയുക LPC generate ചെയിതു വരും
ഇത്രയും അയാൽ ട്രാൻസ്ഫർ നടപടി പൂർത്തിയായി .ചിലപ്പോൾ നമ്മൾ ട്രാൻസ്ഫർ ചെയ്യ്താലും ജോയിൻ ചെയ്യിക്കേണ്ട ഓഫ്‌സിൽ ജോയിൻ ഓൺ ട്രാൻസ്ഫെറിൽ നെയിം ലിസ്റ്റ് ചെയ്യുന്നില്ല എന്ന് കാണാറുണ്ട് .അതിന്റെ കാരണം പ്രധാനമായും ഓഫീസ് നെയിം duplication വരുന്നത് കൊണ്ടാണ് .ട്രാൻസ്ഫർ ചെയുമ്പോൾ നെയിം സെലക്ട് ചെയുമ്പോൾ ഒരു ഓഫീസ്നു
തന്നെ .രണ്ടു പേര് കാണും .അത് ശ്രദ്ധിച്ചാൽ ഈ പ്രോബ്ലം ഒഴുവാക്കാം .ഇങ്ങനെ സംഭവിച്ചാൽ ട്രാൻസ്ഫർ ചെയ്താലും നമുക്ക് revert ചെയ്യാൻ പറ്റും.അതിനായി
Service Matters-Transfer-Revert reliving എന്ന ഓപ്ഷൻ ക്ലിക് ചെയുക
വലതു ഭാഗത്തു വരുന്ന എല്ലാ കോളങ്ങളും ഫിൽ ആയിട്ടാണ് വരുക .അതിനു അടിയിൽ ആയി Revert എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ എംപ്ലോയീ വീണ്ടും നമ്മുടെ ഓഫീസിൽ ജോയിൻ ആകും.വീണ്ടും കറക്റ്റ് ഓഫീസ് നെയിം സെലക്ട് ചെയിതു റിലീവ് ചെയ്യുക .
ഇനി നമുക്ക് അടുത്തതായി നമ്മുടെ ഓഫീസിൽ ഇത് പോലെ ട്രാൻസ്ഫർ ആയി വന്നാൽ ജോയിൻ ചെയ്യിക്കണം .അത് എങ്ങനെ എന്ന് കുടി നോക്കാം
അതിനായി
Service Matters-Transfer-join on Transfer എന്ന ഓപ്ഷൻ ക്ലിക് ചെയുക
PEN
Employee Name
Relieve from Department
Relieve from Office
Designation
Relieve Date FN/AN
Joining Time in days -
മേൽ പറഞ്ഞിട്ടുള്ള ഓപ്ഷൻസ് ഓട്ടോമാറ്റിക് ആയി ഫിൽ ആയി കാണാം .
Date of Joining in New Office- ജോയിൻ തീയതി കൊടുക്കുക FN/AN കൊടുക്കുക
Date till salary to be drawn as per rates of previous office - ഒന്നും കൊടുക്കേണ്ടതില്ല
New BasicPay - ഒന്നും കൊടുക്കേണ്ടതില്ല (ചില ടൈമിൽ ചോദിക്കാറുണ്ട് .ചോദിക്കുന്നു എങ്കിൽ ടൈപ്പ് ചെയിതു കൊടുക്കുക )
New Section- ഒന്നും കൊടുക്കേണ്ടതില്ല
New Category - ഒന്നും കൊടുക്കേണ്ടതില്ല
Bill Type -select ചെയുക (ഈ ഓപ്ഷൻ പലരും വിട്ടുപോകാറുണ്ട് .ഇത് വിട്ടുപോയാൽ സാലറി പ്രോസസ്സ് ചെയുമ്പോൾ നെയിം ലിസ്റ്റ് ചെയ്യില്ല )
Acquittance Type- ഒന്നും കൊടുക്കേണ്ടതില്ല
ഇനി Confirm ക്ലിക്ക് ചെയുക .
ജീവനക്കാരൻ ഓഫീസിൽ ജോയിൻ ചെയ്ത് കഴിഞ്ഞു .
No comments:
Post a Comment